Sunday, July 12, 2009

അരിയല്ലൂര്‍ സുന്നി ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി


അരിയല്ലൂരിലെ സുന്നികളുടെ ചിരകാല സ്വപനമായിരുന്ന അരിയല്ലൂര്‍ സുന്നി ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.... അല്‍ ഹംദുലില്ലാഹ്... ഇരുപത് വര്‍ഷത്തോളമായി പുനര്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരുന്ന പള്ളിയുടെ പണി രണ്ട് ചെറുപ്പക്കാരുടെ കഠിനപ്രേത്നം മൂലം പൂര്‍ത്തിയായി.... പാലേരി അബ്ബാസ് പയിനാട്ട് മുഹമ്മദ് എന്ന രണ്ട് ചെറുപ്പക്കാരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം അരിയല്ലൂരിലെ സുന്നികളെ സന്തോഷത്തിന്റെ മൂര്‍ധന്യതയിലെത്തിച്ചൂ... സഹായങ്ങള്‍ മുടക്കിയും പണി താമസിപ്പിച്ചൂം നാണം കെടുത്തിയവര്‍ക്ക് ഒരു പാഠമായി മാറിയ പള്ളിയുടെ അവസാന പണികള്‍വളരെ പെട്ടെന്ന് തീര്‍ത്ത് ജനങ്ങള്‍ക്ക് നിസ്കാരത്തിനു സജ്ജമാക്കിയതില്‍ വളരെയധികം അഭിനന്തനത്തിനര്‍ഹരാണ് അവര്‍ രണ്ടു പേരും...അവര്‍ക്ക് രണ്ട് പേര്‍ക്കും എന്റെ അകം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം അര്‍ഹമായ പ്രതിഫലം അള്ളാഹു നല്‍കുകുകയും ചെയ്യെട്ടെ എന്ന് പ്രാര്‍ഥിക്കുകയുംചെയ്യുന്നു....

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ സ്ലൈഡ് ഷോ നോക്കുക..............

Friday, July 10, 2009

ഓര്‍ക്കുട്ടില്‍ കണ്ടത്

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍

ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...........

Thursday, July 9, 2009

മുഹമ്മദ് നബിയുടെ(SAW) വാക്കുകള്‍

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്..
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്..
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
കോപം വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്....
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്

Monday, June 8, 2009

ഒരു മഴക്കാലം കൂടി കടന്നു പോകുന്നു...


മണ്ണിലും വിണ്ണിലും കുളിര്‍ കോരിയിട്ട് കൊണ്ട് ഒരു മഴക്കാലം കൂടി അങ്ങകലെ കടന്ന് പോകുന്നു......... ഇനിയെന്നാ ഒരു നല്ല മഴക്കാലം കാണുക...

Wednesday, June 3, 2009

അത്ഭുതങ്ങളുടെ നീരുറവ


സംസം..... ലോകത്ത് ഇന്നും വിസ്മയകരമായി നില നില്‍ക്കുന്ന നീരുറവ പരിശുദ്ധ ഹറമിന്റെ (ക അബാലയം) മുറ്റത്ത് ഇരുപത്തി ഒന്ന് മീറ്റര്‍ അകലത്തില്‍ സ്തിഥി ചെയ്യുന്ന പരിപാവനമായ സംസം കിണറ് ഇന്ന് സാധാരണ വിശ്വാസിയെ സംബദ്ധിച്ചിടത്തോളം കാണുക അസാധ്യമാണ്‍് കാരണം ഹറമിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സംസം കിണറും പൊതു ജനങ്ങള്‍ക്കു വേണ്ടി തുറന്ന ഭാഗം അടച്ഛു..കയിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് വരെ സംസം കിണര്‍ കണ്ട് അതിന്റെ അടുത്ത് നിന്നും വെള്ളം കുടിക്കുവാനുള്ള സൌകര്യമുണ്ടായിരുന്നു അതും ജനങ്ങളുടെ തിരക്കു മൂലം ഇപ്പോള്‍ അടച്ഛു.. ഹറമിന്റെ മുറ്റത്ത് സംസം കിണറിന്റെ മുകള്‍ ഭാഗത്ത് മാര്‍ബിളില്‍ സംസം കിണര്‍ ഇതിന്റെ ചുവടെ യാണെന്ന് രേഖപ്പെടുത്തിയിരുന്നു ജനങ്ങള്‍ അതിന്റെ മുകളീല്‍ നിന്ന് നിസ്കരിക്കാന്‍ തിരക്ക് കൂട്ടുന്നത് കാരണം അതും നീക്കം ചെയ്തു ഇപ്പോള്‍ ഹജ്ജിനൊ ഉമ്രക്കോ വരുന്ന വിശ്വാസിക്ക് ഹറമില്‍ ഇരുന്ന് സംസം മതി വരുവോളം കുടിച്ച് മനസ്സ് കുളിര്‍പ്പിക്കാം എന്നല്ലാതെ സംസം കിണര്‍ എവിടെയായിരുന്നു എന്ന് പോലും അറിയുവാന്‍ കഴിയുകയില്ല..
ഇസ്മായീല്‍ നബിയെയും മാതാവ് ഹാജറ ബീവിയെയും പ്രവാചകനായ ഇബ്രാഹീം നബി അള്ളാഹുവിന്റെ കല്‍പ്പന നിറവേറ്റി ക അബാലയത്തിനടുത്ത് ഉപോക്ഷിച്ച് പോകുമ്പോള്‍ വരണ്ടുണങ്ങിയ കുടിക്കാന്‍ പോലും ഒരു തുള്ളീ വെള്ളം ലഭിക്കാത്ത ചുട്ടുപൊള്ളുന്ന മരുഭൂമിയായിരുന്നു ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ തനിച്ചാക്കി പോകുന്നതില്‍ തെല്ലും വിശമം ഹാജറ ബീവിക്ക് തോന്നിയില്ല സ്രഷ്ടാവിന്റെ തീരുമാനം നടപ്പിലായതില്‍ സന്തോഷം മാത്രമാണ് ഉണ്ടായത് രക്ഷിതാവ് വരാനിരിക്കുന്ന ഒരു വലിയ നാഗരികതയ്ക്ക് അടിത്തറ പാകുകായാണ് അതിലൂടെ ചെയ്തത് ഇന്ന് കാണുന്ന മക്കയും അതിന്റെ ചുറ്റ് ഭാഗമുണ്ടായ വികസനവും ഇസ്മായില്‍ നബിയിലും ഉമ്മ ഹാജറാബീവിയിലും പിതാവ് ഇബ്രാഹീം നബി (അ) എത്തി നില്‍ക്കുന്നു ഇന്നും മക്കയില്‍ വരുന്ന് ഓരോ വിശ്വാസിയും അവരുടെ സ്മരണ പുതുക്കി സംസം കുടിച്ചും സഫാ മരവക്കിടയില്‍ നടന്നും ഓടിയുമെല്ലാം അവരെ ഓര്‍ക്കുന്നു അതിലൂടെ അള്ളാഹുവിന്റെ പ്രീതി സമ്പാദിക്കുന്നു സംസം വെള്ളത്തെ പറ്റി ഒരു പാട് ശാസ്ത്രീയ പരീക്ഷണങ്ങളും മറ്റു നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നുമുണ്ട് ഈ അടുത്ത കാലത്ത് ജപ്പാനിലെ ശാസ്ത്രഞനായ ഡോ മസാറോ ഐമോട്ടോ നാനോടെക്ന്‌നോളജി ഉപയോഗിച്ച്‌ ഗവേഷണം നടത്തിയ ഇദ്ധേഹം ലോകത്ത്‌ മറ്റൊരു വെള്ളത്തിനുമില്ലാത്ത വിസ്മ്‌യകരമായ സവിശേഷതകള്‍ സംസമില്‍ കണ്ടെത്തിയതായി സൌദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി......ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം കലര്‍ത്തിയാല്‍ ആ വെള്ളത്തിനു മൊത്തം സംസം വെള്ളത്തിന്റെ പവര്‍ ലഭിക്കുന്നുണ്ടെന്ന് ഐമോട്ടോ തന്റെ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകാ‍യാണ്‍്..സൌദി സന്ദര്‍ശിക്കുന്ന ജപ്പാനിലെ ഹാഡോ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഐമോട്ടോ കഴിഞ്ഞ ദിവസം ജിദ്ദയില്‍ 500ലധികം വരുന്ന ഗവേഷകരുടെ സദസ്സിന് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസം ജലത്തിന്റെ ക്രിസ്റ്റലുകള്‍ക്ക് അതിശയകരമായ ചില പ്രത്യേകതകളുണ്ടെന്ന് താന്‍ കണ്ടെത്തിയതായി ഐമോട്ടോ പറഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങള്‍, പ്രത്യേകിച്ചും 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന പ്രാരംഭ സൂക്തത്തോട് ജലകണങ്ങളില്‍നിന്ന് അതിശയകരമായ പ്രതികരണവും മാറ്റവും ഉണ്ടാകുന്നതായും ഇദ്ദേഹം അവകാശപ്പെട്ടു.ഈ പ്രവണതയെ തനിക്ക് ഭൌതികമായി വ്യാഖ്യാനിക്കാനാവുന്നില്ലെന്നും ജിദ്ദയില്‍ ഒത്തുകൂടിയ ഗവേഷകരുടെ നിറഞ്ഞ സദസ്സില്‍ അദ്ദേഹം വിശദീകരിച്ചു. റെക്കോര്‍ഡ് ചെയ്ത ഖുര്‍ആന്‍ പാരായണം ജലകണങ്ങളെ കേള്‍പ്പിച്ചപ്പോഴും ഈ മാറ്റം ദര്‍ശിക്കാനായി എന്നത് വിസമയകരമാണ്....
മക്കയിലെ അമാനുഷിക ചരിത്ര ദൃഷ്ടാന്തങ്ങളിലൊന്നായാണ് സംസം ഉറവയെ വിശ്വാസികള്‍ കാണുന്നത്. പ്രവാചകന്‍ ഇബ്രാഹീം, ഭാര്യ ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ ത്യാഗനിര്‍ഭരമായ ജീവിതവുമായാണ് സംസമിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നത്.

വറ്റാത്ത വിസ്മയത്തിന്റെ ഉറവയായ സംസം സെക്കന്റില്‍ ചുരത്തുന്നത് 11 മുതല്‍ 18.5 ലിറ്റര്‍ വരെ വെള്ളമാണ്. മക്ക, മദീന ഹറമുകളില്‍ വിതരണത്തിന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീര്‍ഥാടകര്‍ വഹിച്ചു കൊണ്ടുപോകാന്‍ മാത്രം പുണ്യജലം ഈ ഉറവയില്‍നിന്ന് ലഭിക്കുന്നു എന്നത് തന്നെ അല്‍ഭുതകരമാണ്. ഹറമികനത്ത് മാത്രം നിത്യേന 2,600 ക്യുബിക് മീറ്റര്‍ സംസം വെള്ളം കുടിക്കാനായി വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പള്ളിക്ക് പുറത്ത് ദിവസവും വിതരണം ചെയ്യുന്നത് 1,400 ക്യുബിക് മീറ്ററിലധികമാണ്്്്. മദീന ഹറമില്‍ നിത്യേന വിതരണം ചെയ്യാന്‍ 400 ക്യുബിക് മീറ്റര്‍ സംസം എത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ കിണറില്‍നിന്നുള്ള വറ്റാത്ത ഉറവയായ സംസം ഹജ്ജിനും ഉംറക്കും എത്തുന്ന തീര്‍ഥാടകരിലൂടെ ലോകത്തിന്റെ മുക്കുമൂലകളില്‍ പാനം ചെയ്യപ്പെടുകയാണ്.
പരിശുദ്ധ കഅ്ബയില്‍നിന്ന് 21 മീറ്റര്‍ അകലെയാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് 88 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള കെട്ടിടത്തില്‍ സ്ഥിതിചെയ്തിരുന്ന കിണര്‍ ഹിജ്റ വര്‍ഷം 1388ല്‍ ത്വവാഫിനുള്ള സ്ഥലം (മത്വാഫ്) വിശാലമാക്കിയപ്പോള്‍ ബേസ്മെന്റിലേക്ക് മാറ്റുകയും അവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളും സ്ഫടിക ചുമരുകള്‍ക്ക് പിന്നില്‍നിന്ന് കിണര്‍ കാണാനും ടാപ്പുകളില്‍നിന്ന് വെള്ളം കുടിക്കാനുമുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. 2004ല്‍ വീണ്ടും വികസനം നടത്തിയപ്പോള്‍ 'മത്വാഫില്‍ 'നിന്നുള്ള പടവുകള്‍ ഒഴിവാക്കുകയായിരുന്നു. പള്ളിക്ക് പുറത്തുനിന്നുള്ള ഭൂഗര്‍ഭ മാര്‍ഗത്തിന്റെ പണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കയാണ്.