Tuesday, October 6, 2009
Monday, October 5, 2009
ആ പൊട്ടക്കലം നമ്മെ വിട്ടു പോഴി
അവനും പോഴി ... ഒരുപാട് കവിതകളിലൂടെ നമ്മെ ഒക്കെ പരിജയപ്പെട്ട ജ്യോനവന്‍ എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു ... ഇനി ആ കവിതകള്‍ നമ്മെ അവന്റെ ഓര്‍മ്മകള്‍ എന്നും നില നിര്‍ത്തട്ടെ ... അകാലത്തിലുള്ള ഈ ദുഖത്തില്‍ ബ്ലോഗ് ലോകം ഒന്നടങ്കം ദുഖിക്കുന്ന ഈ വേളയില്‍ ഈ എളിയ ബ്ലോഗറും അതില്‍ പങ്ക് ചേരുന്നു ...
http://pottakkalam.blogspot.com/
http://pottakkalam.blogspot.com/
Tuesday, September 22, 2009
മദാഇന്‍ സാലിഹ്
ഈ പ്രാവശ്യത്തെ പെരുന്നാള്‍ മദാഇന്‍ സാലിഹ് സന്ദര്‍ശനവുമായി കഴിഞ്ഞു ഒരു പാട് കാലമായി മദാഇന്‍ സാലിഹ് സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു അത് ഈ പെരുന്നാളിനു പൂര്‍ത്തിയായി കാരണം അള്ളാഹു ഖുര്‍ ആനില്‍ പറഞ്ഞ ആ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് വീട് ഉണ്ടാക്കി താമസിച്ചവരുടെ ലോകം കാണുവാന്‍ ഒരു മോഹമുണ്ടായിരുന്നു എങ്കിലും മനസ്സ് നിറയെ ഭയമായിരുന്നു കാരണം അള്ളാഹു നഷിപ്പിച്ച ഒരു സമൂഹത്തിന്റെ ബാക്കിപത്രം സന്ദര്‍ഷിക്കുക എന്നത് സന്തോഷത്തില്‍ അധികം ദുഖം മാണു മനസ്സില്‍ ഉണ്ടാക്കിയത് അള്ളാഹുവിന്റെ ഭയാനകമായ ശിക്ഷ ഇറങ്ങിയ സ്ഥലം സാലിഹ് നബി ((അ)) സമൂദ് ഗോത്രം ജീവിച്ചിരുന്ന സ്ഥലം വലിയ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമുഖത്ത് ജീവിച്ചിരുന്നവര്‍ അല്ലാഹുവിന്റെ ഭയാനകമായ ശബ്ദം പിടികൂടി നശിപ്പിക്കപ്പെട്ടവര്‍ .
Saturday, September 19, 2009
Thursday, September 17, 2009
അരിയല്ലൂര്‍ മഹല്ല് പ്രസിഡണ്ടിനെ ആദരിച്ചു

മുപ്പതു വര്‍ഷത്തില്‍ അധികം അരിയല്ലൂര്‍ മഹല്ല് പ്രസീഡണ്ടായി സേവനം ചെയത കോനാരി മൊയ്തീന്‍ ഹാജിയെ ജുമുഅ മസ്ജിദ് ഉല്‍ഘാടന വേളയില്‍ ആദരിച്ചു. അരിയല്ലൂരിന്റെ മഹല്ല് വികസന കാര്യത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കോനാരി മൊയ്തീന്‍ സാഹിബ് മഹല്ലിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ വളരെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച് മുന്നേറുന്ന വേളയില്‍ മഹല്ലിലെ ജനങ്ങള്‍ക്ക് വേണ്ടി കോണം പാറ സെയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ ഉപഹാരം നല്‍കി ആദരിചു.തന്റെ കഴിഞ്ഞ മുപ്പത് വര്‍ഷ ക്കാലയളവില്‍ മഹല്ലില്‍ ഒരുപാട് വികസനങ്ങള്‍ കൊണ്ടുവരുവാന്‍ പ്രസിഡണ്ട് എന്ന നിലയില്‍ വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട് വികസനങ്ങളില്‍ തന്റേതായ ശൈലി പിന്തുടരുന്നത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വളരെയധികം വിമര്‍ശനങ്ങള്‍ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്.എന്ത് കാര്യം നടത്തുകയാണെങ്കിലും വളരെയധികം ചിന്തിച്ചിട്ടെ നടത്തുകയുള്ളൂ അതാകട്ടെ വികസനങ്ങള്‍ക്ക് വളരെ കാല താമസം സംഭവിക്കുകയും ചെയ്യും ജുമുഅത്ത് പള്ളിയുടെ പണിയുടെ കാര്യം തന്നെ അതിനൊരു ഉദാഹരണമാണു കയിഞ്ഞ ഇരുപത് വര്‍ഷമായി പുനരുദ്ധാരണം തുടങ്ങിയിട്ട് ഹറമിന്റെ പണി പോലെ നീണ്ട് നീണ്ട് ഇപ്പോഴാണു ഉല്‍ഘാടനം കഴിഞ്ഞത്.പ്രസിഡണ്ടിന്റെ ജീവിത കാലത്ത് തന്നെ ഉല്‍ഘാടനം കഴിഞ്ഞതില്‍ അള്ളാഹുവിനെ സ്തുതിക്കുന്നു. അദ്യാഹത്തിനും അതില്‍ കൂടുവാനായതില്‍ വളരെയധികം സന്തോഷമുണ്ട്......
Subscribe to:
Posts (Atom)