Tuesday, March 13, 2012

മാനവികതയെ ഉണര്‍ത്തുന്നു


മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്ര ഒരു പാട് ചീഞ്ഞളിഞ്ഞ രാഷ്ട്രീയ യാത്രകള്‍ കണ്ട് മടുത്ത കേരളക്കരക്ക് ഒരു പുതുമയുള്ള പ്രമേയം തന്നെയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല കാരണം റസൂല്‍ (സ) തങ്ങളുടെ ശഹര്‍ മുബാറക്ക് തൊടുത്ത് വിട്ട വിവാദങ്ങളും കോലാഹലങ്ങളും കെട്ടടങ്ങിയില്ലാത്ത കേരള മണ്ണീല്‍ പുതിയ ഒരു ചരിത്രം രജിക്കാന്‍ കാന്തപുരത്തിന്റെ കേരള യാത്ര കാരണമാകുമെന്നതില്‍ സന്ദേഹമില്ല..കേരളം ഒരു മഹത്തായ പൈത്ര്കം കാത്ത് സൂക്ഷിക്കുന്ന മണ്ണാണ് ഇവിടെ ഓരോ പൌരനും പരസ്പരം അറിഞ്ഞ് സൌഹാര്‍ദ്ദത്തില്‍ ജീവിക്കുന്നു. അത് കൊണ്ടാണ് സസൂല്‍ (സ)തങ്ങളുടെ ശഹര്‍ മുബാറക്കിന്റെ വിവാദത്തില്‍ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും മുരളീധരനും അഭിപ്രായം പറയുന്നത് അവര്‍ ഏത് രാഷ്ട്രീയക്കാര്‍ ആണെങ്കിലും കേരളക്കരയില്‍ നടക്കുന്ന ഓരോ പ്രശ്നവും അത് അവരുടെ കൂടി പ്രശ്നമാണെന്ന നിലയിലുള്ള ഒരു വിശാല മനസ്സ് എല്ലാവരുടെ മനസ്സിലുമുണ്ട് അത് ജാതി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറമുള്ള ഒരു മനസ്സാണ് അതാണ് കേരളത്തിന്റെ കെട്ടുറപ്പ്..നന്മ വറ്റിയിട്ടില്ലാത്ത മനസ്സില്‍ കിരാതത്തം വാഴാന്‍ അനുവദിച്ച് കൂട ഇവിടെയുള്ള ഓരോ മനുഷ്യനും പരസ്പരം സന്തോഷത്തില്‍ ജീവിച്ചിരുന്ന ഈ മണ്ണില്‍ ശാന്തിയും സമാധാനവും അസ്തമിക്കാന്‍ കാരണമാകുന്ന ചിന്തകളെ പിഴുതെറിഞ്ഞ് ആ മനസ്സില്‍ കാരുണ്യത്തിന്റെ പുതു നാമ്പുകള്‍ കിളറ്ക്കാന്‍ ഈ കേരളയാത്ര ഒരു കാരണമാകട്ടെ അത് കാരണമാകുമെന്ന് നമുക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം..വിമര്‍ഷനങ്ങളാണ് ഏതൊരു സംഘടനയുടെയും ഉയര്‍ച്ചയ്ക്കുള്ള ചവിട്ടു പടി വിമര്‍ശനങ്ങള്‍ കൂടുന്നതിനനുസരിച്ച് പ്രവര്‍ത്തനം കൂടുതല്‍ നന്നാക്കുവാനാണ് നിലനില്‍പ്പാഗ്രഹിക്കുന്ന ഏതൊരു സംഘടനയുടെയും പക്കതയാര്‍ന്ന നേത്ര്ത്ത്വം തീരുമാനിക്കുക അല്ലാതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നവരുടെ കണ്ണുരുട്ടല്‍ കണ്ട് വിട്ടോടുന്നവനല്ല യഥാര്‍ത വിശ്വാസി ... ഈ മണ്ണീല്‍ കിരാതത്തം വാഴാന്‍ അനുവദിക്കില്ല എന്ന ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ യാത്ര വെളിച്ചത്തിന്റെ ശത്രുക്കള്‍ക്ക് ഇനി ഈ മണ്ണില്‍ നിലനില്‍പ്പില്ല..ശത്രുക്കള്‍ക്ക് അവരുടെ വഴി തുടരാം നമുക്ക് അതിന് സമയമില്ല... ഇനിയും ഒരു പാട് മുന്നേറാനുണ്ട്...ഈ രാജ്യത്തിന്റെ ചരിത്രം തിരുത്തി കുറിക്കാന്‍ സമയമായി.. കാന്തപുരം നടത്തുന്ന കേരള യാത്രക്ക് ഒരായിരം അഭിവാദ്യങ്ങള്‍!!!

Tuesday, January 24, 2012

വഅലമൂ അന്ന ഫീക്കും റസൂലള്ളാ....


വിശ്വത്തിലാകെ വസന്തം വിരിഞ്ഞു... പുണ്ണ്യ റബീഉല്‍ അവ്വല്‍ പിറന്നു... ഇനി ഒരു മാസക്കാലം മനസ്സിന്റെ ഉള്ളില്‍ കുളിര്‍ നിറയുന്ന രാവുകളാണ് പുണ്യ റബീഇന് സ്വാഗതമോതി ചന്ത്രക്കല പടിഞ്ഞാറന്‍ മാനത്ത് പ്രത്യക്ഷപ്പെട്ടു...മര്‍ഹബന്‍ യാ റസൂലള്ളാഹ് .....ഈ ലോകത്തെ തന്നെ പടക്കാ‍ന്‍ കാരണ ഭൂതരായ തിരു ദൂതരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ മസാത്തില്‍ സന്തോഷിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. ഇമാം ഖസ്തലാനി (റ)പറയുന്നു : അള്ളാഹുവിന്റെ മലക്കുകള്‍ ഇറങ്ങി വരുന്ന കാരണത്താലാണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ടത ലഭിച്ചത് നബി (സ‌) ജനിച്ച രാവിന്റെ ശ്രേഷ്ടതയാണെങ്കില്‍ നബി (സ) ഭൂജാതനായ കാരണം കൊണ്ടും ലൈലത്തുല്‍ ഖദ് റിന്റെ ശ്രേഷ്ടതക്ക് കാരണക്കാരായ മലക്കുകളേക്കാള്‍ എത്രയോ ശ്രേഷ്ടതയുള്ള വ്യക്തിയാണ് മുഹമ്മദ് നബി (സ)ആ നിലക്ക് നബി (സ) ജനിച്ച രാവിന് അതി ശ്രേഷ്ടത തന്നെയുണ്ട്... ഈ ബ്ലോഗിന്റെ തലക്കെട്ട് തന്നെ വഅലമൂ അന്ന ഫീക്കും റസൂലള്ളാ എന്നാണ്... അറിയുക റസൂല്‍ (സ) നിങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്... എന്നാല്‍ ഇന്നും റസൂല്‍ (സ) നമ്മള്‍ക്കിടയില്‍ ഉണ്ടെന്ന് തന്നെയാണ് പണ്ടിതന്‍ മാര്‍ വിശദീകരിക്കുന്നത്.. എങ്കില്‍ ആ റസൂലിനെ ഒന്ന് കാണാന്‍ അവിടെത്തേക്ക് ഒരു സലാം പറയാന്‍ അവിടത്തോട് എന്റെ ആവലാതി ബോധിപ്പിക്കാന്‍ ഞാന്‍ എന്നും കാത്തിരിക്കും ഉറവ വറ്റാത്ത കാരുണ്യത്തിന്റെ ഖേദാരമായ നബിയേ അസ്സലാമു അലൈക്കും യാ റസൂലള്ളാഹ്....നിങ്ങള്‍ക്കെല്ലാം എന്റെ ജീവന്റെ തുടിപ്പായ മുത്ത് റസൂലിന്റെ ജന്മ ദിന ആശംസകള്‍!!!!!!

Tuesday, November 22, 2011

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ ഇത്ര സജീവമായി ഞാന്‍ കേള്‍ക്കല്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകാറായി അടുത്ത് പൊട്ടും എന്നും അത് പൊട്ടിയാല്‍ അഞ്ച് ജില്ലകളിലായി 35 ലക്ഷം ജനങ്ങള്‍ വെള്ളത്തില്‍ ആകുമെന്നും ഒക്കെ... ഇത് ഞാന്‍ മാത്രമല്ല കേള്‍ക്കുന്നത് ഉത്തരവാദപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നവരും എന്നെ പ്പോലെ കേള്‍ക്കുന്നുണ്ട് എന്ന് കരുതുന്നു എന്നിട്ടും എന്തേ ഒരു തീരുമാനവും ഉണ്ടാവാത്തത് ...ഇത്രയും ജനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്നമായിട്ട് എന്താണ് ഒരു അലസത എന്നാണെനിക്ക് മനസ്സിലാകാത്തത്കു എന്തിനും ഏതിനും ബന്ദും ഹര്‍ത്താലും നടത്തുന്ന നമ്മുടെ നാട്ടില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ തുടര്‍ച്ചയായ് ഒരു സമര കോലാഹലം നടന്നതായിട്ട് ഞാന്‍ ഓര്‍ക്കുന്നില്ല ഇനി അതല്ല അഞ്ച് ജില്ലാക്കാരെ മാത്രം ബാധിക്കുന്ന കാര്യമായത് കൊണ്ട് മറ്റുള്ളവര്‍ മിണ്ടാതിരിക്കുകയാണോ അതും മനസ്സിലാകുന്നില്ല ഇനി ഈ കണക്കുകള്‍ ഒക്കെ ഊതി വീര്‍പ്പിച്ച വെറും കെട്ടു കഥകളാണോ???ഏതോ ഒരു പത്രത്തില്‍ ഗോവിന്ദ ച്ചാമിയെ തൂക്കി കൊല്ലാന്‍ വിധിച്ചത് മുല്ലപ്പെരിയാറ് അണക്കെട്ടിനോടുള്ള മലയാളിയുടേ ദേശ്യമാണെന്നാണ് മലയാളിക്കെന്താ ഇത്ര ദേശ്യം മുല്ലപ്പെരിയാറിനോട്... അതിലും രാഷ്ട്രീയമുണ്ടോ രാഷ്ട്രീയം കളിച്ച് ലക്ഷക്കണക്കിന് ജീവന്‍ ബലിയര്‍പ്പിക്കാതെ എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം എടുക്കാന്‍ ഇനി ഏത് വാതിലിലാണ് മുട്ടേണ്ടത്... സുപ്രീം കോടതിയും അതിലും വലിയ പാര്‍ലമെന്റും വിജാരിച്ചാല്‍ കയിയാത്ത പ്രശ്നമാണോ മുല്ല പെരിയാര്‍ ഡാം...

Wednesday, October 19, 2011

ഷുഅയ്ബ ബീച്ച് (മരുഭൂമിയിലെ കടല്‍)


ഞാന്‍ കരുതി ഈ ഹമ്ര കടപ്പുറം എന്നാല്‍ ജിദ്ദയിലെ ഷാ‍രാ ഫലസ്തീനിലുള്ള ഹമ്ര സൊഫിറ്റല്‍ ഹോട്ടലിനടുത്തുള്ള കടപ്പുറമാണെന്നാ പക്ഷെ ഷുഅയ്ബ ബീച്ചാണ് അതെന്നറിഞ്ഞില്ല ..ഷുഅയ്ബ ബീച്ച് ഞങ്ങള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുന്ന സ്ഥലമാണ് കാരണം ഈ പ്രവാസത്തിന്റെ ഉരുകുന്ന ചൂട് (അങ്ങിനെ ഒരു ചൂട് ഉണ്ടോ എന്ന് അറിയില്ല) കഴുകി കളയാന്‍ പോന്ന സ്ഥലം വളരെ മനോഹരമായ സ്ഥലമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഇത് പോലെ ഒരു ബീച്ച് കണ്ടിട്ടില്ല (എന്റെ നാട് വള്ളിക്കുന്ന് പഞ്ചായത്തിലാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കും കാരണം എന്റെ വില്ലേജിന്റെ പടിഞ്ഞാറതിര് അറബിക്കടലാണ് വടക്കതിര് കടലുണ്ടി പുഴയും) അത് കൊണ്ട് ഞാന്‍ കടല്‍ കണാത്തവന്‍ അല്ല എന്ന് ചുരുക്കം... മരുഭൂമിയിലെ കടല്‍ അതാണ് ഷുഅയ്ബ ബീച്ച് 5 കിലോമീറ്റര്‍ ദൂരത്തില്‍ ചെങ്കടലിലേ ക്ക് ഒരാളുടെ (ഒരു ഒന്നൊന്നര ആളുടെ) ആഴത്തില്‍ നടന്ന് നീ‍ങ്ങാം കടലിലൂടെ എന്ന് പറയുന്നു (ഞാന്‍ ഒരു 3 കിലോമീറ്റ്ര വരെ പോഴിട്ടുണ്ട് പിന്നെ പേടി കൊണ്ടോ അതല്ല ജീവിക്കാന്‍ കൊതിയുള്ളത് കൊണ്ടോ പോഴിട്ടില്ല) കൂടാതെ നാവിക സേനയുടെ കവാത്ത് ഉള്ള സ്ഥലമാണ് വല്ലാതെ പോകുന്നത് കണ്ടാല്‍ പണിയാകും എന്താ പണിയാകുക എന്നറിയില്ലെ ( ഇത് സൌദി അറേബ്യയാണെന്ന് പണ്ട് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ഇവിടെത്തെ നിയമം എന്താ എന്ന് ഇവര്‍ക്ക് തന്നെ അറിയുകയില്ല ) ഏതായാലും നമ്മള്‍ അങ്ങിനെ ഒന്നും നോക്കണ്ട ഇവിടെ ജീവിക്കുവാന്‍ ഉള്ള സുഖം ഇന്ന് കേരളത്തില്‍ ഇല്ല എന്നതാണ് സത്യം (ദൈവത്തിന്റെ സ്വന്തം നാട്)..... ജിദ്ദയില്‍ നിന്നും 80 കിലോമീറ്റര്‍ മാറി വളരെ വിശാലമായി പരന്ന് കിടക്കുന്ന മരുഭൂമിയുടെ ഒരതിരാണ് ഇവിടെ ചെങ്കടല്‍ സ്ഫടിക തുല്യമായ വെള്ളം ജലത്തില്‍ ഉപ്പിന്റെ അംശം കൂടുതല്‍ ആയതിനാല്‍ സാന്ദ്രത കൂടുതലുണ്ട് സ്വദേശികളും വിദേശികളുമായി വളരെ അധികം സന്ദര്‍ശകര്‍ ഉള്ള സ്ഥലമാണ് ചൂടുള്ള സമയത്ത് രാവിലെ പോയാല്‍ ഒരു ദിവസം പോയതറിയില്ല കാരണം ചുട്ട് പൊള്ളുന്ന വെയിലത്ത് കടലില്‍ ഇറങ്ങി മുങ്ങിയാല്‍ ഉള്ള അനുഭൂതി ഞാന്‍ ഇവിടെ വിവരിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല ഇവിടെ വന്ന് കടലില്‍ ഒന്ന് മുങ്ങി എണീറ്റലെ മനസ്സിലാകൂ... പരന്ന് വിശാലമായി കിടക്കുന്ന മരുഭൂമിയില്‍ ഫുട്ബാള്‍ കളിയും കടല്‍ കരയില്‍ വെച്ച് ചുട്ട് തിന്നുന്ന കോഴികളുമായി ഒരു ദിവസം മുഴുവന്‍ ഒരു ഉല്ലാസം... എല്ലാത്തിനും സൌകര്യം എത്ര പേര്‍ക്ക് വേണമെങ്കിലും നിറഞ്ഞ് ഉല്ലസിക്കാം അതിനുമാത്രം സൌകര്യം... നാവിക സേനയുടെ സുരക്ഷാ കവാത്ത് എല്ലാം കൊണ്ടും വളരെ സുഖം...മഗ്രിബ് ബാങ്ക് കൊടുത്താല്‍ ഉടനെ തിരിച്ച് പോരുക അല്ല എന്നുണ്ടെങ്കില്‍ മരുഭൂമിയുടെ ഭയാനകത ഇരുട്ടില്‍ ഒന്ന് കൂടെ അധികമാകും മരുഭൂമി കണ്ട് പരിജയമില്ലാത്ത നമ്മള്‍ ജിദ്ദക്കാര്‍ക്ക് അത് തന്നെ ധാ‍രാളം...

Sunday, October 16, 2011

നിതാഖാത്ത്



സൌദിയില്‍ ഇത് നിക്കാത്തിന്റെ കാലമാണ് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.. എവിടെപോയാലും നിതാക്കാത്തിനെ പറ്റി മാത്രമെ ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ കട വിറ്റ് പോകുന്നവരും എക്സിറ്റ് അടിച്ച് പോകുന്നവരും ഒരു വശത്ത് എങ്ങിനെയെങ്കിലും ഒരു വിസ സങ്കടിപ്പിച്ച് വരുന്നവര്‍ മറുവശത്ത്... പണ്ടത്തെ പോലെ എങ്ങിനെയെങ്കിലും ഒരു വിസ സംഘടിപ്പിച്ച് സൌദിയില്‍ വരുന്ന കാലം അസ്തമിച്ചിരിക്കുന്നു ഇനി സൌദികള്‍ക്ക് പണി അറിയുന്നവരെ മാത്രമെ ആവശ്യമുള്ളൂ ഒരു പണിയും അറിയാത്തവര്‍ സൌദികളായി സൌദിയില്‍ തന്നെ ഉള്ളപ്പോള്‍ ഇനി പണി അറിയാത്ത വിദേശിയ ആവശ്യമില്ല എന്നാണ് പുതിയ നിയമം ... പഴയ നിയമം തിരുത്തി... ഏതായാലും ഞാന്‍ രക്ഷ്പ്പെട്ടു ഈ നിയമം ഒരു 15 വര്‍ഷം മുന്‍പ് വരുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ട് എനിക്ക് തന്നെ ഒരു അന്തം കിട്ടുന്നില്ല. പടച്ചവന്‍ കാത്തു....എന്നെ മാത്രമല്ല എന്നെപ്പോലെ പതിനായിരം പേരെ ... ഇപ്പോള്‍ വലിയ വലിയ കമ്പനിയുടെ തലപ്പത്തിരിക്കുന്നവര്‍ വരെ ഒരു കാലത്ത് പത്താം ക്ലാസും ഗുസ്തിയും കയിഞ്ഞ് വന്നവരാണ് പക്ഷെ അതൊക്കെ ഇപ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടാകുമോ ആവോ??? ഒരുപാട് കുടുംബങ്ങള്‍ കഞ്ഞി കുടിച്ച് പോരുന്ന ഒരു വലിയ അക്ഷയ ഖനിയാണ് സൌദി അറേബ്യ ഒരു ജോലിയും അറിയില്ലെങ്കിലും ഏവര്‍ക്കും സ്വാഗതം ഓതിയ മഹത്തായ രാജ്യം ഇപ്പോള്‍ സ്വന്തം മക്കള്‍ക്ക് ജോലിയില്ലാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലായിരിക്കുന്നു... എന്റെ സ്നേഹിതനു ഒരു കടയുണ്ട് ജിദ്ദയില്‍ സാധു ഹൌസ് ഡ്രവര്‍ ആണ് ഹൌസ് ഡ്രൈവര്‍മാര്‍ നിതഖാത്തിന്റെ പരിധിയ്ല് വരില്ലന്നാണ് നിയമത്തില്‍ കാണുന്നത് പക്ഷെ ഈ സാധു ഹൌസ് ഡ്രൈവര്‍ പോയിട്ട് വണ്ടി കണ്ടിട്ട് തന്നെയില്ല പേരിനു ഒരു ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പോലുമില്ല (അങ്ങിനെ എത്രയെത്ര ഹൌസ് ഡ്രവര്‍മാര്‍ ഇവിടെയുണ്ട് നാട്ടില്‍ കാള കളിച്ച് നടന്നവര്‍ ഇവിടെ വന്നിട്ട് എഞ്ചിനിയര്‍മാരും ലാബ് ടെക്നീഷ്യന്മാരും എന്തിന് അധികം പറയുന്നു ഡോക്ടര്‍മാര്‍ വരെ ആയവര്‍ ഇവിടെയുണ്ട് ) പുള്ളിയും കട വിറ്റ് പോകുവാന്‍ ഉള്ള പുറപ്പാടിലാ മദ്രാസില്‍ എന്തെങ്കിലും ബിസിനസ്സാണ് പുള്ളിയുടെ മനസ്സില്‍ ഈ സൌദിയിലെ സുഖം മദ്രാസില്‍ കിട്ടുമോ ആവൊ? ഇവിടെ ഒന്നിന് പത്തും പതിമൂന്നും ഒക്കെ കിട്ടിയ സ്ഥിക്ക് ഒന്നിന് ഒന്ന് തന്നെ കിട്ടിയിട്ട് എന്ത് ചെയ്യാനാണാവോ?? അതിന് പുറമെ അണ്ണന്മാരുടെ പെരുമാറലും ... പുള്ളിയെ ആരോ കാര്യമായി വിവരങ്ങള്‍ (ക്രിത്യമായ വിവരങ്ങള്‍ അല്ലെങ്കിലും) ധരിപ്പിക്കുന്നുണ്ടെന്നാ കൂടെ ഉറങ്ങുന്നവര്‍ പറയുന്നത് ഇവിടെ നിന്ന് പ്രഷര്‍ കൂടുന്നതിലും നല്ലത് എത്രയും പെട്ടന്ന് നാട് പിടിക്കുക തന്നെയാ നല്ലതെന്ന ഉപദേശം ഞാനും നല്‍കി കാരണം പുള്ളിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.. അങ്ങിനെയുള്ളവര്‍ വെറുതെ ഇവിടെ നിന്ന് ഈ നിതാക്കാതിന്റെ ഭാരം കൂട്ടുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല. കഴിയുന്നവര്‍ ഒക്കെ നാട് പിടിക്കട്ടെ (നമ്മള്‍ ഏതയാലും പോകില്ല) അതാ എന്റെ പോളിസി.. ഏതയാലും നിതാഖാത്ത് ശരിക്ക് ഏല്‍ക്കുന്നുണ്ടെന്നാ കിട്ടിയ അറിവ് കാരണം വരുന്നതിലും കൂടുതല്‍ സലാം പറഞ്ഞ് പോകുകയാണെന്നാ കേള്‍ക്കുന്നത്.. ഇനി ബാക്കിയുള്ളത് കാത്തിരുന്ന് കാണാം....