Saturday, May 21, 2016

മണ്ണാർക്കാടിനു ശേഷം പ്രളയം എന്ന് കരുതുന്നവരോട്

ചില കളികൾ അങ്ങിനെയാണ് അത് കളിക്കാൻ ഇസ്ലാമിൽ |വിശ്വസിക്കുന്നവർക്കാകണമെന്നില്ല "പ്രത്യാക്മായും പരലോകത്തിൽ " അതാണു നമ്മൾ മണ്ണാർക്കാട് കണ്ടത് .. ഇന്നത്തെ രാഷ്ട്രീയം ചിലര്ക്കങ്ങിനെയാണ് അവർ പെറ്റ തള്ളയെവരെ ഈട് വെക്കും അവർക്ക് അധികാരമാണ് വലുത് അതിനു മുൻപിൽ എന്ത് ദീൻ !!! തന്റെ സഹകാരികളായ രണ്ട് പ്രവര്ത്തകരെ മനുഷ്യത്വം മരവിക്കുന്ന തരത്തിൽ വെട്ടി കൊന്നവരെ സർവ്വ വിധത്തിലും സഹായിച്ച ഒരു എം എല്ലെ  യുണ്ട് അവൻ ഇനി അധികാരത്തിൽ വരരുതെന്ന് തന്റെ പൂര്വ്വ വിധ്യാർത്തികളുടെ ഒരു യോഗത്തിൽ പ്രസംഗിച്ചപ്പോൾ അത് ഇത്ര വലിയ ഒരു പാതകമാകുമെന്ന് കാന്തപുരം കരുതിക്കാണില്ല ഇനി ചിലപ്പോൾ ഇതിലും വലുത് വരുമെന്ന് കരുതിയാണോ പറഞ്ഞത് .... കാന്തപുരം മണ്ണാർക്കാടിനു വേണ്ടി ഒരു പത്ര സമ്മേളനം നടത്തിയില്ല!!! മണ്ണാർക്കാട് വന്നു പ്രസംഗിച്ചില്ല !!! മണ്ണാർക്കാട്ടെ വോട്ടർമാരെ കണ്ട് വൊട്ട് അഭ്യാർത്തിച്ചില്ല !!! പിന്നെ ഒരു പ്രസംഗം !!! ഒരു പ്രസംഗം ഈ കൊച്ചു കേരളത്തിൽ ഇത്ര മേൽ ബഹളമാകുമെങ്കിൽ ??? അതാണു കാന്തപുരത്തിന്റെ വിജയവും!!!! കാന്തപുരം എന്ന് കേൾക്കുമ്പോൾ ഉറക്ക് നഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു അത് മുജാഹിദായാലും ജമാഅത്തെ ഇസ്ലാമി ആയാലും ലീഗായാലും എസ് ഡി പി ഐ ആയാലും ..... കേരളത്തിലെ ഒരു മണ്ടലത്തിലും കാന്തപുരത്തിന്റെ അനുയായികൾക്ക് മാത്രമല്ല വോട്ടുള്ളതെന്നു നന്നായ് അറിഞ്ഞിട്ടു തന്നെയാണു കാന്തപുരം അത് പറഞ്ഞത് പക്ഷെ കാന്തപുരം കരുതിയ സഹിഷ്ണുത മറ്റുള്ളവർക്കില്ലാതെ പോയ് അത് വോട്ടു വിഹിതത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം ബി ജെ പി യുടെ മറ്റു മണ്ടലങ്ങളിലെല്ലാം ഇരുപതിനായിരവും ഇരുപത്തയ്യായിരവും വോട്ടുകൾ വർദ്ധിച്ചപ്പോൾ അത് മണ്ണാർക്കാട്ടു മാത്രം പതിനായിരമായ് ചുരുങ്ങി (2011 ലും പാലക്കാട് ബി ജെ പി ക്ക് മറ്റ് മണ്ടലങ്ങളിൽ ആവറേജ് പതിനായിരം വോട്ടാണുള്ളത്) നമ്മളെ സമുദായത്തിനെ ഉദ്ടരിക്കാൻ വന്ന പാര്ട്ടിയുടെ വോട്ടു 1238 എന്നത്  412 ആയ് ഉയര്ന്നു അങ്ങിനെ അവരും ഷംസുധീനോട് ഐക്യ ധാർഡ്യം പ്രകടിപ്പിച്ചു ..
ചിലർക്ക് കാന്തപുരത്തിനടുത്തുള്ള   പ്രവാചകന്റെ മുടിയിലാണു  പ്രശ്നം  ഇവിടെ ആ തലമുടി എയാഴ് കീറി പരിശോധിച്ചതാണ് എന്നിട്ടും മതിവരാഞ്ഞിട്ട് ഇനിയും അതിനു പിന്നിൽ നടക്കുന്നതിന്റെ ഗുട്ടന്സ് അന്നം തിന്നുന്ന ജനതക്കറിയാം  സംസ്കാരമുള്ളവരെന്ന് സ്വയം അഹങ്കരിക്കുന്ന ചില ബ്ലോഗര്മാര്ക്ക് ഇനിയും മതിയാകുന്നില്ല"ചിലര്ക്ക് സംസ്കാരം കൂടിയാലും കേടാണ് "എന്നാണ് നമ്മൾക്കിതിൽ നിന്നും മനസ്സിലാകുന്നത് ... കാന്തപുരത്തിന് ഒരു പോളിസിയുണ്ട് അത് ഇവിടുത്തെ  ബുദ്ധിയുള്ള ജനതക്കറിയാം അവർ അത് അംഗീകരിക്കുന്നുണ്ട് .. ബുദ്ധിയുള്ളവർ അംഗീകരിക്കുകയും ചെയ്യും ..  മണ്ണാർക്കാടിനു ശേഷം പ്രളയമെന്നു കരുതുന്നവർ ഇവിടെ ഒക്കെ ഉണ്ടാകണം ... ഇന് ഷാ അള്ളാഹ് ..















Thursday, November 26, 2015

ഫെയ്സ് ബുക്കിലെ അസഹിഷ്ണുത ....

ഇത്താ ഇങ്ങ എന്താ കരുതിയത് ഇങ്ങ ഞങ്ങെ ഇ കെ  മോയ് ല്യാരെ   പറ്റി പറഞ്ഞാ ഇങ്ങക്ക് ഓസ്കാര് കിട്ടുമെന്ന് കരുതിയോ ..  ഇങ്ങ അത്ര സഹിഷ്ണുതയൊന്നും ഞങ്ങക്കില്ല  ഇങ്ങ അത് കരുതുകയും വേണ്ട ... ഇങ്ങ ഫയങ്കര സഹിഷ്ണുതയുടെ ആളുകളല്ലേ .... സഹിഷ്ണുതയെ പറ്റി കൂടുതൽ ഇങ്ങ ജമാ അത്ത് കാര് പറയരുത് ... അത് ഇന്ത്യയിൽ എന്നല്ല ലോകത്തുള്ള മുസ്ലിമായ ഒരു മനുഷ്യനും വിശ്വസിക്കുകയില്ല ... മിനിയാന്ന് ഇങ്ങ ജമാ അത്ത് കാർക്ക്  സഹിഷ്ണുത കൂടി രണ്ടെണ്ണത്തിനെ ബംഗ്ലാദേശിൽ തൂക്കി കൊന്നു ... ഇങ്ങ വലിയ നേതാവ് മുർസി സാഹിബ് തൂൂക്ക്  കയറും കാത്ത്  അഴികൾക്കുള്ളിൽ കിടക്കുകയാ ... ഇങ്ങ ഉള്ള ഏത് രാജ്യത്താ ഇങ്ങ സഹിഷ്ണുതയിൽ കയിയുന്നത് ... അന്യ മതസ്ഥരോട് പോയിട്ട് സ്വന്തം മതത്തിൽ ഉള്ളവരാണെന്ന് പറയുന്നവരോട് പോലും സഹിഷ്ണുത നിങ്ങൾ കാണിക്കുന്നുണ്ടോ ??? 
താത്താന്റെ ഫെയ്സ് ബുക്ക് പൂട്ടിച്ചു പോലും അത് ഏറ്റ് പാടാൻ കുറെ ആധുനിക ബുദ്ധി ജീവികളും .. എഴുതിയത് തനി കള്ളത്തരമാണെന്ന്  നാട്ടുകാർ പിടി കൂടിയപ്പോൾ താത്ത മുഖ പുസ്തകവും പൂട്ടി തടി തപ്പിയതല്ലേ ... താത്ത എഴുതിയത് സത്യമാണെങ്കിൽ അന്ന് കൂടെയുണ്ടായിരുന്ന കുറെ കുട്ടികളില്ലേ തത്താന്റെ മതത്തിൽ (ജമാ അത്ത് ) പെടാത്ത ആരെയെങ്കിലും തെളിവിനു കൊണ്ട് വന്നു കാണിക്കട്ടെ . താത്താനെ തെറി വിളിച്ചു പോലും ഇതൊക്കെ ഒരു തെറിയാണോ ... ഹാ കഷ്ടണ്ട് ട്ടാ ....തെറി വിളിച്ചവർ താത്തന്റെ അത്ര ലോകം കണ്ടവരായിരിക്കില്ല  എന്ന് കരുതി അങ്ങട്ട് ക്ഷമിക്ക് ...
അതിനു സഹിഷ്ണുതയുടെ പരിവേഷം നല്കി വിമർശിക്കാൻ  മാത്രം ഒന്നും ഇവിടേ നടന്നിട്ടില്ല ...  മുസ്ല്യാക്കന്മാർക്ക്  മതത്തിലുള്ള  സ്വീകാര്യത അത്രമാത്രമുണ്ടെന്ന് കരുതിയാൽ മതി .. ഇനി അതൊന്നും പോരെങ്കിൽ ഇങ്ങ ഏതെങ്കിലും മൗലവിക്കിട്ട്  ഒന്ന് പൊടിപ്പും തൊങ്ങലും വെച്ച് അങ്ങ് കാച്ചി ... ഇപ്പോൾ തെറി വിളിച്ചവർ നിങ്ങളെ പൂമാലയിട്ട് സ്വീകരിക്കും ...

Monday, November 23, 2015

ജമാഅത്ത് കുടുമ്പത്തിലെ ലിംഗ സമത്വ വേവലാതികൾ

ഇങ്ങ ... എം 80 മൂസ  കണ്ട്ക്കാ   ... ഞമ്മ..  സമുധായത്തിലെ പാവങ്ങൾക്ക്  അർഹതപെട്ട (സകാത്തിന്റെ പൈസയല്ല )  കായ്  ഒക്കെ  പിരിച്ച്  സമുദായത്തിനെ മുഖ്യ ധാരയിലെത്തിക്കാൻ തുടങ്ങിയ ചാനലില്ലെ മീഡിയാ വണ്‍ ... അയിലുള്ള  പരിപാടിയാണ് ... ഇങ്ങ കാണാൻ വേണ്ടി പറയുകയല്ല കേട്ട...   (കാണാത്തവരാണെങ്കിൽ അത് കാണാതിരിക്കുകയാ നല്ലത് .)... ലത്‌  പാത്തുവിനെ  സ്വന്തമായ്  കായ്  ഒക്കെ ഉണ്ടാക്കി മുഖ്യ ധാരയിൽ (ലിംഗ സമത്വത്തിൽ)   എത്തിക്കാനുള്ള പരിപാടിയാണെന്ന് വേണമെങ്കിൽ പറയാം....  ചുരുക്കി പറയുകയാണെങ്കിൽ ഒരു യഥാർത്ത ജമാ അത്ത് കുടുമ്പത്തിൽ നടക്കുന്ന ലിംഗ സമത്ത്വ വേവലാതികൾ ദ്ര്ക്ഷ്യ വല്ക്കരിച്ഛത്  ... കാണുന്നവർക്ക്  എരിവും പുളിയും കൂട്ടി കലർത്തി വളരഭംഗിയായ്‌ ജനത്തിന് മുന്നിൽ എത്തിക്കുന്നു ....

ഇത്ര വേവലാതിയുണ്ടാകാൻ മാത്രം സമുദായത്തിൽ എന്താണു നടക്കുന്നത്  പടച്ചോനെ നീ തന്നെ  കാത്തോളണമേ  സമുദായത്തിനെ ..... ഉദ്ദരിച്ച് ഉദ്ദരിച്ച് സമുധായത്തിലെ തരുണിമണികൾ കാണിക്കാത്ത തോന്നിവാസമില്ലാതായിരിക്കുന്നു ....

 ഇനി ഉദ്ദാരണം വേണ്ട പോലെ എല്ക്കാഞ്ഞിട്ടാണോ എന്നറിയില്ല പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുന്നു ... പണ്ട്  അതായത് പത്തിരുപത് കൊല്ലം മുന്പ്  മദ്രസ്സയിൽ സംഭവിച്ച "മസാലകൾ" എരിവും പുളിവും ചാർത്തി സോഷ്യൽ മീഡിയയിൽ വിളമ്പുവാൻ ഉദ്ദാരകർ ആവേശം കാണിക്കുന്നത് ... സംഗതി എന്താണെങ്കിലും ലത്‌  തുർടരുകയാണെങ്കിൽ എം 80 മൂസയെക്കാളും റിക്കാർഡ്  ബേദിക്കുന്ന പരംപരമായി ഇങ്ങളെ മീഡിയ വണിൽ കാണിക്കാൻ പറ്റും ക്യാമറയുമായ് ഇറങ്ങുകയാണെങ്കിൽ കിയാമത്ത് നാൾ വരെ തീരാത്ത പരമ്പരക്ക് .... കോളുണ്ടാകും ലൈക്കും കമാന്റും ഒക്കെ വേണ്ട പോലെ കിട്ടും .... മുൻകാലങ്ങളിൽ മദ്രസ്സയിൽ നടന്നത്  മാത്രം മതി ... ലതൊക്കെ  ഇങ്ങളെക്കാളും നന്നായ്  അറിയുന്നവരാണ്  ഈ മദ്രസ്സാ പ്രസ്ത്ഥാനം തുടങ്ങിയത് ...  നരമ്പ് രോഗം പിടിപെട്ട ആരെങ്കിലും ഞെക്കിയതും പിടിച്ചതും ഒക്കെ ഓർത്ത് ഇത്രയും കാലം സുഖിച്ചിട്ട്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർദ്ദിക്കാൻ കാരണം ഇങ്ങളെക്കാളും നന്നായ് അറിയുന്നവർ ഇവിടെ വേറെയുണ്ട് അത് ഇങ്ങ മറക്കാതിരിക്കുന്നതാ നല്ലത് ... പിന്നെ ഇങ്ങ അത് പരമ്പരയാക്കുമ്പോൾ ഇപ്പോൾ ഇങ്ങ ജമാത്ത് കാരുടെ പള്ളിയിൽ നടക്കുന്നതും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ റേറ്റ് കൂടിക്കിട്ടും നായകനായ് നമ്മ മങ്കട മൌലവിനെയും ആക്കാം ......ന്തേയ്  ....
വലിയ പെണ്‍കുട്ടികൾ മദ്രസ്സയിൽ രാത്രി പോകുന്നതിലാ പാത്തൂന്  ബേജാർ ... പാത്തു മുൻപ് ഞെക്കിയ മോല്ലാക്കാനെ മാത്രമേ കണ്ടിട്ടൊള്ളു പടച്ചവനെ ഭയന്ന് ജീവിക്കുന്ന ഒരുപാട് മോല്ലാക്കാർ വേറെയും ഇവിടേയുള്ളത് പാത്തു കണ്ടിട്ടില്ല .... ന്നാലും പാത്തുവിനു സംങ്കടം ഉണ്ട് കൂടെ പഠിക്കുന്ന ആണ്‍ കുട്ടികൾ ഒന്നും കാട്ടാത്തതിൽ ..... കലികാലം എന്നല്ലാതെ എന്ത് പറയാൻ ...

Saturday, October 31, 2015

കാന്തപുരം ... ആ വിലക്കും വിലങ്ങിയില്ല !!!!

സൌദിയാണു രാജ്യം !!! ശരീഅത്താണു നിയമം!!!! ഇത് കേൾക്കൽ തുടങ്ങിയിട്ട് കാലം കുറേ കയിഞ്ഞു ...  ചെങ്ങായ്മാരെ ഇങ്ങള് ആരെങ്കിലും കേട്ടിട്ടുണ്ടോ ഈ സൗദി അറേബ്യയിൽ പരസ്യമായി  വല്ല ഗ്രൌണ്ടിലും ഏതെങ്കിലും മത സംഘടനയോ രാഷ്ട്രീയ സംഘടനയോ പരിപാടി  നടത്തുന്നത്  ... പത്ത് പതിനെട്ടു കൊല്ലായിട്ട്  ഞാൻ കണ്ടിട്ടില്ല .... ഇബ് ടെ ഒരു പാട് ഗ്രൌണ്ട്  ഒഴിഞ്ഞു കിടക്കുന്നുണ്ട്  ഇനി വല്ലാതെ  "കുരു" പൊട്ടുന്ന ഏതെങ്കിലും പാർട്ടിക്കാർ   വന്നു കാന്തപുരം നടത്തുന്ന  പോലോത്ത പരിപാടികൾ (മണ്ടപത്തിൽ വെച്ച് നടത്തുന്ന) ഇങ്ങള് ഈ ഒഴിഞ്ഞ പറമ്പിൽ വെച്ച് നടത്തി കാട്ട്യാണി ....ഇനി അതല്ല   ഇങ്ങള് പണ്ട് ആ എടരിക്കോട്  പാടത്ത് വെച്ച് നടത്തീലെ ഇത്താത്താരും ഇക്കാക്കാരും   ഒക്കെ കൂടി ഉള്ള കലാപരിപാടി  അത് പോലെ ഒന്ന്  .... ഇനി അതല്ല മ്മളെ കോഴിക്കോട് കടപ്പുറത്ത്  മ്പളെ വിദ്യാര്ത്തി പെണ്‍കുട്ട്യോളെ  നെഞ്ച് വരെ മണ്ണിൽ കുഴിച്ചിട്ട് ഒരു പരിപാടി ... അത് ഇബിടെ ആണെങ്കിൽ നല്ലോം മണലും കിട്ടും  .... ഔക്കാഫ് മൊത്തം കലക്കി കുടിച്ചവരും... റാബിത്തയിൽ കിടന്നുരങ്ങുന്നവരും ...  സൗദി അറേബ്യയിൽ എത്തുമ്പോൾ മുർസിയോ അതെന്താ സാധനം എന്ന് ചോദിക്കുന്നവരും ....പിന്നെ ആർക്കും വേണ്ടാത്ത സമസ്തക്കാരും ഒക്കെ ആയിട്ട് കുറെ എണ്ണം ഇല്ലേ ഇവിടെ ... ഇങ്ങള് ഈ ചതിയും വഞ്ചനയും ഒക്കെ നിർത്തി അങ്ങനെ വല്ല കലാ പരിപാടികളും നടത്തി കാണിക്ക്  .... ലോകം ഇത്ര ഒക്കെ പുരോഗമിച്ചിട്ടും ചെങ്ങായ്മാരെ ഇങ്ങക്ക് എന്താ മാറ്റമില്ലാത്തത് ....
കാന്തപുരത്തിന് ഇത്രയൊക്കെ സ്വാധീനം ഉണ്ടായിട്ട് (അത് ഇങ്ങ തന്നെ പറയുന്നതാ ) ഇങ്ങളെ ഏതെങ്കിലും കുട്ട്യേളെ പിടിച്ച് ജയിലിൽ ഇടാൻ  മൂപ്പര് പറഞ്ഞിട്ടുണ്ടോ ??? ഇങ്ങ ഈ സാധുക്കളെ പറ്റിച്ച് ഇവിടുത്തെ മതകാര്യ വകുപ്പിൽ ഒക്കെ കയറിക്കൂടി കാട്ടികൂട്ടുന്ന തോന്നിവാസം അവസാനിപ്പിക്കേണ്ടി വരുമെന്ന ബേജാർ ആണോ നിങ്ങളെ ഇങ്ങിനെ ഒരു സംഭവത്തിനു പ്രേരിപ്പിച്ച ഘടകം ...

ഏതായാലും ഇനിയെങ്കിലും നല്ല  ബുദ്ധിയോടെ ചിന്തിക്കുന്ന വല്ല മൻസന്മാരും ഈ പറഞ്ഞ ബല്ല സംഘടനയിലും ഉണ്ടെങ്കിൽ ഒന്ന് തലയില കയ്യ് ബെച്ച് ചിന്തിക്ക് ഇങ്ങക്ക് എന്താ ലാഭം ഈ കച്ചോടത്തിൽ കാന്തപുരത്തിന് ലാഭമുണ്ട് വീണത് വിദ്യ ആക്കുന്ന മന്സനാ കാന്തപുരം പണ്ട് ഇങ്ങൾ ഒരു പടുകുയിയിൽ തള്ളിയിട്ടില്ലെ ...അതിൽ നിന്നും കയറിപ്പോന്ന മൻസനാ എന്ന് ചുരുക്കം ...

 ഇല്ലാത്ത വിലക്കും പറഞ്ഞ് നടക്കുന്ന നേരം കൊണ്ട്  ചങ്ങായ്മാരെ ഇങ്ങക്ക് പടച്ചോന്റെ ദീൻ നേരാം വണ്ണം പറഞ്ഞു കൊടുത്ത് ജനങ്ങളെ നല്ല പാതയിലേക്ക് നയിച്ചൂടേ .... ഇങ്ങള്  ജാലിയാത്തിൽ ചെയ്യുന്ന ജോലി ഇന്ത്യയിൽ   ആണെങ്കിലും മോഡി അണ്ണന്റെ ആൾക്കാർ ങളെ പരിപ്പ് എന്നോ എടുത്തിരുന്നു അത് ഏതായാലും ഞാൻ ഇപ്പോൾ പറയുന്നില്ല ... ഇങ്ങ പറയിപ്പിക്കരുത് ...

Monday, January 14, 2013

ഉന്നതങ്ങളില്‍ ഒരു സ്ഥാപനം (മര്‍ക്കസ്)

കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്ന ഒരു സ്ഥാപനം അതാണ് മര്‍ക്കസ്സു സ്സഖാഫത്തി സുന്നിയ്യ .. സുന്നി കൈരളിയുടെ അഭിമാനമാണ് ഇന്ന് മര്‍ക്കസ് .... മര്‍ക്കസ് ഒരു സ്ഥാപനമെന്നതിലുപരി ഒരു പ്രസ്ഥനമായി മാറിക്കയിഞ്ഞിരിക്കുന്നു... ഈ കയിഞ്ഞ ജനുവരിയില്‍ അതിന്റെ 35 വാര്‍ഷിക സമ്മേളനം അന്താരാഷ്ട്ര സമ്മേളനമായാണ് മര്‍ക്കസ് ആഘോഷിച്ചത് ...
ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന തലത്തിലേക്ക് മര്‍ക്കസിനെ ഉയര്‍ത്തിയത് ദീര്‍ഘ വീക്ഷണമുള്ള അതിന്റെ അമരക്കാരന്‍ കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ലിയാരാണ് ഒരു കാലത്ത് പള്ളി ദര്‍സുകളില്‍ മാത്രം ഒതുങ്ങിക്കൂടി ദീനിന്റെ കാര്യം മാത്രം പറഞ്ഞ് നടന്നിരുന്ന മുത അല്ലിമുകള്‍ ഇന്ന് ലോകത്തിന്റെ  ദിശ നിര്‍ണയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു .

 അതിന്റെ പ്രധാന പങ്കും മര്‍ക്കസിനാണ് ... ഏതൊരു പ്രസ്ഥനവും വിജയ പടവുകള്‍ കയറുമ്പോള്‍ അതിലുപരി ശത്രു നിരകളും ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ് പക്ഷെ മര്‍ക്കസിന്റെ പ്രധാന ശത്രുക്കള്‍ മര്‍ക്കസിന്റെ ആദര്‍ശം അംഗീകരിക്കുന്നവര്‍ തന്നെയാണെന്ന വിരോധാഭാസം .... ശത്രുത അതിന്റെ അമരക്കാരന്‍ കാന്തപുരത്തോടുള്ള അസൂയ മാത്രമാണെന്ന തിരിച്ചറിവിലേക്കാണ്   സമൂഹത്തെ എത്തിച്ചിരിക്കുന്നത്.. അത് കൊണ്ട് തന്നെയാണ് ശത്രുക്കളുടെ എല്ലാ കുരുക്കുകളും എളുപ്പത്തില്‍ അയിച്ചെടുക്കാന്‍ കയിയുന്നതും... ശത്രുക്കളുടെ ആരോപണം സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്തതും ഈ അസൂയയില്‍ നിന്നാണെന്ന തിരിച്ചറിവ് തന്നെയാണ് ... മര്‍ക്കസിന്റെ വിജയ രഹസ്യവും ഈ ശത്രുക്കള്‍ തന്നെയാണ്...

മര്‍ക്കസ് കാലെടുത്ത് വച്ചിരിക്കുന്നത് ഒരു മര്‍മ്മ പ്രധാന വികസനത്തിലേക്കാണ് ഇക്കലമത്രയും  കണ്ടതില്‍ വെച്ചേറ്റവും പ്രധാനമായ ക്നോളേജ് സിറ്റി യാഥാര്‍ത്യമാകുമ്പോള്‍ മര്‍ക്കസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി എഴുതിച്ചേര്‍ക്കും ലോക ചരിത്രത്തില്‍ അത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കും ലോക അറിവിന്റെ തീരത്തേക്ക് ഒരു വാതയാനം ഈ കൊച്ചു കേരളത്തില്‍ മലര്‍ക്കെ തുറക്കപ്പെടും..
വീടുകളില്‍ വെച്ച നേര്‍ച്ച പ്പെട്ടിയില്‍ നിന്നും ഒറ്റനാണയ തുട്ടുകളിലൂടെ കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ഒരു സ്ഥപനമായി മറിയ മര്‍ക്കസ് നേര്‍ച്ചപ്പണം തിരിമറിനടത്തുകയാണെന്ന് അരോപിക്കുന്ന വിവര ദോശികള്‍ക്ക്  വളരെ മധുരമുള്ള മറുപടിയാണ് നല്‍കുന്നത്... ഇതിലും കൂടുതല്‍ കോടികള്‍ കിട്ടിയിട്ട് ഇതിന്റെ നൂറിലൊരംശം പ്രവര്‍ത്തനം നടത്താന്‍ കയിയാത്ത ആളുകള്‍ക്ക് എന്ത് വിമര്‍ശനം നടത്താനാണ് അര്‍ഹതയുള്ളത്.. വിമര്‍ശനങ്ങള്‍ക്കെല്ലാം മധുരമായ  രീതിയില്‍ മറുപടി പറയുന്ന അതിന്റെ അമരക്കാരന്റെ വാക്കുകള്‍ കടമെടുത്താല്‍ “ഞങ്ങള്‍ക്ക് സമയമില്ല നിങ്ങളുമായി തര്‍ക്കിക്കന്‍”