Tuesday, October 28, 2008

ഞാന്‍ കണ്ട മദീന


ജിദ്ദയില്‍ നിന്നും മദീനയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനം നിറയെ എത്ര കണ്ടാലും മതി വരാത്ത പ്രവാചക നഗരിയെ കുറിച്ചുള്ള ഒടുങ്ങാത്ത ആവേശമായിരുന്നു ഈ കയിഞ്ഞ പെരുന്നാള്‍ ലീവില്‍ ഞങ്ങള്‍ മദീനയിലേക്ക് തിരിച്ചത് ജിദ്ദ ഐ ഡി സി യില്‍ നിന്നൂം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്കുള്ള സിയാറത്ത് വണ്ടിയില്‍ ആയിരുന്നു രാത്രി പതിനൊന്നു മണിക്ക് മദീനയില്‍ എത്തി ഇതിനു മുന്‍പ് മദീനയില്‍ ഒരു പാട് തവണ പോയിട്ടുണ്ടെങ്കിലും രാത്രിയില്‍ ഉള്ള സിയാറത്ത് ആദ്യമായിരിന്നു കാരണം ഇപ്പോള്‍ അടുത്ത കാലത്താണല്ലോ ഹറം രാത്രിയിലും തുറന്നിടല്‍ തുടങ്ങിയത് മഹാ മനസ്കനായ അബ്ദുല്ല രാജാവിന്റെ കാരുണ്യം ലോകാനുഗ്രഹിയെ കാണുവാന്‍ വരുന്ന വിശ്വാസികള്‍ക്ക് രാത്രിയിലും അതിനുള്ള സൌകര്യം ചെയ്തിരിക്കുന്നു. പ്രവാചക നഗരിയില്‍ രാത്രിയെന്നോ പകലെന്നോ വെത്യാസമില്ലാതെ അനുയായികള്‍ നിറഞ്ഞിരിക്കുന്നു.പെട്ടെന്ന് തന്നെ വുളൂ ചെയ്ത് പള്ളിയില്‍ പ്രവേശിച്ചു പ്രവാചകന്റെ പള്ളിയില്‍ നിന്നും രണ്ട് റകാഅത്ത് സുന്നത്ത് നിസ്കരിച്ച് പ്രവാചകന്‍ സ്വര്‍ഗ്ഗത്തിന്റെ ഭാഗമെന്ന് പറഞ്ഞ സ്ഥലത്ത് വെച്ച് നിസ്കരിക്കുവാന്‍ വേണ്ടി റൌളയിലേക്ക് നടന്നു വിസ്വാസികളുടെ ബാഹുല്യം മൂല ഒരു മണീക്കൂര്‍ സമയം നില്‍ക്കേണ്ടി വന്നു രണ്ട് റക അത്ത് റൌളയില്‍ വെച്ച് നിസ്കരിക്കരിക്കുവാന്‍ അതും കഴിഞ്ഞൂ റൌളാ ഷരീഫില്‍ റസൂലുള്ളാന്റെ അടുത്ത് സലാം ചെല്ലുവാന്‍ വേണ്ടി പോയി അവിടെയും ജനങ്ങളുടെ തിരക്കിന് ഒരു കുറവുമില്ല ..നിങ്ങളില്‍ ആര്‍ സ്വന്തം മാതാപിതാക്കളെക്കാളും മറ്റെന്തിനെക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളില്‍ ആരും വിശ്വാസിയാകുകയില്ല എന്ന മഹത് വജനം എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു ആ പ്രവാചകന്റെ മുന്‍പിലാണ് ഞാന്‍ എത്തി നില്‍ക്കുന്നതെന്ന ചിന്ത എന്റെ മനസ്സിനെ കുളിരണിയിച്ചു.നബിയോട് സ്വലാം ചൊല്ലി അവിടുത്തെക്ക് പ്രത്യാഗമായി നല്‍കിയ ശഫാഅത്ത് ചോദിച്ഛ് കൂടാതെ അവിടുന്ന് നമുക്ക് എന്തെല്ലാം നല്‍കുവാന്‍ സാധിക്കുമൊ അതെല്ലാം ചോദിച്ചു തൊട്ടടുത്ത് കിടക്കുന്ന ഒന്നാം ഖലീഫയും നബിയുടെ സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ധീഖ് (റ) അടുത്ത് ചെന്ന് സെലാം പറഞ്ഞു അതിനടുത്ത് കിടക്കുന്ന ധീരനും റണ്ടാം ഖലീഫയുമായ ഉമര്‍ (റ) അടുത്ത് സെലാം പറഞ്ഞതിനു ശേഷം ഞങ്ങള്‍ റൌളയില്‍ നിന്നും പുറത്ത് കടന്നു.
സമയം രാത്രി രണ്ടു മണി റൌളാ ഷെറീഫിന്റെ മുറ്റത്ത് ഞങ്ങള്‍ റൌളയും നോക്കി ഇരുന്നു ... സമയത്തിനു വളരെ ദൈര്‍ഗ്യം കുറവായത് പോലെ തഹജ്ജുദ് നിസ്കരിക്കുവാനുള്ള ബാങ്ക് കേട്ട് ഞങ്ങള്‍ രണ്ടാമതും വുളൂ ചെയ്ത് ഹറമിലേക്ക് പ്രവേശിച്ചു.... അവിടെ വെച്ച് സുബഹി നിസ്കരിച്ച് ഞങ്ങള്‍ നേരെ പോയത് മൂന്നാം ഖലീഫയും പരിശുദ്ധ ഖുര്‍ ആന്‍ ഇന്നു കാണുന്ന തരത്തില്‍ ക്രോഡീകരിച്ച ഉസ്മാന്‍ (റ) അടക്കം ഒരു ലക്ഷത്തില്‍ പരം സഹാബത്തും റസൂലുള്ളാന്റെ മക്കള്‍‍ ഭാര്യമാര്‍ അഹ് ലു ബൈത്തിലെ പ്രമുഖര്‍ തുടങ്ങി അനവധി മഹാന്‍ മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന ജന്നത്തുല്‍ ബഖീ‍ ഇ ലേക്കാണ് ബഖീ‍ ഇല്‍ പോയി അവെര്‍ക്കെല്ലാം സെലാം ചൊല്ലി ദുആ ചെയ്ത് ഭക്ഷണമെല്ലാം കഴിച്ച് ജുമുഅ നിസ്കരിക്കുവാന്‍ വേണ്ടി ഹറമിലേക്ക് തന്നെ തിരിച്ഛൂ ജുമുഅ നിസ്കരിച്ചതിനു ശേഷം മസിജിദുല്‍ ഖുബായിലേക്കായിരുന്നു പ്രവാചകന്റെ ഒട്ടകം ഹിജ്റ വേളയില്‍ ആദ്യമായി മുട്ടു കുത്തിയ സ്ഥലത്ത് നിര്‍മ്മിച്ച പള്ളി അവിടെ വെച്ച് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കുന്നത് ഒരു ഉമ്ര ചെയ്ത കൂലിയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ഛിട്ടുണ്ട്....അവിടെ നിന്നും ഞങ്ങള്‍ പോയത് മസ്ജിദുല്‍ ഖിബ് ലത്തൈനിലേക്കായിരുന്നു ....ആദ്യകാലങ്ങളില്‍ നിസ്കാരാത്തില്‍ തിരിഞ്ഞിരുന്നത് പരിശുദ്ധമായ മസ്ജിദുല്‍ അഖ് സയിലേക്കായിരുന്നു ... പ്രവാചകന്‍ മസ്ജിദുല്‍ ഖിബ് ലത്തൈനില്‍ വെച്ച് നിസ്കരിക്കുമ്പോഴാണ് പരിശുദ്ധ മക്കയിലെ കഅബ ഖിബ് ലയായി അള്ളാഹു നിക്ഷയിച്ച പരിശുദ്ധ ഖുര്‍ ആനിക വചനം ഇറങ്ങിയത്....അവിടെ നിന്നും ഞങ്ങള്‍ പോയത് സബ് അ മസാജിദ് എന്നറിയപ്പെടുന്ന ഖന്തഖ് യുദ്ധം നടന്ന പ്രദേശത്തേക്കായിരുന്നു ഇസ്ലാമിക ചരിത്രത്തില്‍ വളരെ പ്രസിദ്ധമായ ഒരു യുദ്ധമായിരുന്നല്ലോ ഖന്തഖ് യുദ്ധം.... പ്രവാചകന്‍ വിശപ്പ് താങ്ങാന്‍ കഴിയാതെ വയറില്‍ കല്ല് വെച്ച് കെട്ടിയ ചരിത്രം പ്രസിദ്ധമാണല്ലൊ.....അവിടെയുള്ള ഏഴ് പള്ളികളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് മൂന്ന് പള്ളികള്‍ മാത്രമാണ് ബാക്കിയുള്ളെതെല്ലാം വികസനത്തിന്റെ ഭാഗമായി നീക്കപ്പെട്ടിരിക്കുന്നു...അതില്‍ പ്രസിദ്ധമായ പ്രവാചകന്‍ നിസ്കരിച്ചതെന്നു പറയുന്ന മസ്ജിദ് ഫതഹ് ഇന്നും കാണുവാന്‍ സാധിക്കുന്നതാണ്.ഖന്തക്കില്‍ നിന്നും ഞങ്ങള്‍ പ്രസിദ്ധമായ ഉഹ്ദ് താഴ്വരയിലേക്കാണ് പോയത് ഇസ്ലാമിലെ രണ്ടാമത്തെ യുദ്ധമായ ഉഹ്ദ് യുദ്ധം നടന്ന ഉഹ്ദ് മലയടിവാരം ......അതിനഭിമുഖമായി നില്‍ക്കുന്ന ഉഹ്ദ് മല .... അള്ളാഹുവിന്റെ പരിശുദ്ധമായ സ്വര്‍ഗ്ഗത്തില്‍ ഇന്നു കാണുന്ന അതേ രൂപത്തില്‍ ഉഹ്ദ് മലയും ഉണ്ടാകുമെന്ന് ഒരു സഊദി പറഞ്ഞത് ഞാന്‍ ഓര്‍മിക്കുന്നു.....ഉഹ്ദ് താഴ്വരയില്‍ റസൂലുള്ള യുദ്ധസമയത്ത് അമ്പെഴ്ത്തുകാരെ നിര്‍ത്തിയ ജബലു റുമാത്ത് എന്ന ചെറിയ കുന്നില്‍ കയറി ഞങ്ങള്‍ പരിസരം വീക്ഷിച്ചു. ഉഹ്ദില്‍ ശഹീദായ ഹംസ (റ)സഹാബത്തിന്റെയും ഖബറിനടുത്ത് പോയി ഞങ്ങള്‍ സിയാറത്ത് ചെയ്ത് അവിടെ നിന്നും ഞങ്ങള്‍ ബദറിലേക്കാണ് യാത്ര തിരിച്ചത് അത് ഞങ്ങളുടെ ജിദ്ദയിലേക്കുള്ള മടക്ക യാത്രയും കൂടിയായിരുന്നു ....മദീനയില്‍ നിന്നും ജിദ്ദ റൂട്ടില്‍ 200 കിലോമീറ്ററോളം പിന്നിട്ടാല്‍ ബദറില്‍ എത്താം...പ്രസിദ്ധമായ ബദര്‍ യുദ്ധം നടന്ന ഭൂമിയില്‍ ഞങ്ങള്‍ മഗ് രിബ് നിസ്കാരത്തിന്റെ സമയത്താണ് എത്തിയത് പക്ഷെ ഞങ്ങള്‍ക്ക് ബദര്‍ യുദ്ധഭുമി കാണുവാനുള്ള ഭാഗ്യം ആ യാത്രയില്‍ ഉണ്ടായില്ല സുരക്ഷാ കാരണങ്ങളാല്‍ ആ സമയത്ത് ആ പ്രദേശത്തേക്ക് ആളുകള്‍ക്ക് പ്രവേശനം തടഞ്ഞിരുന്നു .അവിടെ ഞങ്ങള്‍ മഗ് രിബ് നിസ്കരിച്ച് ജിദ്ദയിലേക്ക് തിരിച്ചു... രാത്രി പതിനൊന്നു മണിയോടു കൂടി ഞങ്ങള്‍ ജിദ്ദയിലെ താമസ സ്ഥലത്ത് തിരിച്ചെത്തി...അല്‍ ഹംദുലില്ലാഹ് അങ്ങിനെ ഒരു മദീന യാത്രയും കൂടി ഓര്‍മയുടെ വിസ്മ്രിതിയില്‍ മറഞ്ഞൂ....