Tuesday, September 18, 2012

ഇതാണ് വള്ളിക്കുന്ന്‍

തുടര്‍ച്ചയായ ഇടതു ഭരണത്തിനു ശേഷം  കൈവന്ന വലതു ഭരണം തമ്മില്‍ തല്ലും പാരവെപ്പുമായി സ്വന്തം പാര്ട്ടിക്കെതിരില്‍ റിബലായി മത്സരിച്ച മെമ്പറെ പഞ്ചായത്ത് പ്രസിഡന്റാക്കേണ്ട ഗതികേടില്‍ എത്തി നില്‍ക്കുന്ന ഒരു മഹത്തായ പഞ്ചായത്താണ് വള്ളിക്കുന്ന് ... വള്ളിക്കുന്നിന്  ഒരു പെരുമ ഉണ്ടായിരുന്നു വള്ളിക്കുന്ന് എന്ന് കേട്ടാല്‍ ആരും പറയും ആ അവാര്‍ഡ് കിട്ടിയ പഞ്ചായത്തല്ലേ എന്ന് വള്ളിക്കുന്ന് എവിടെയാണെന്ന് അറിയില്ലെങ്കിലും അവാര്‍ഡ് കിട്ടിയ കാര്യം ഏല്ലാവര്‍ക്കും അറിയാമായിരുന്നു... വലതു ഭരണം വള്ളിക്കുന്നിന്  എന്നും ദോഷം മാത്രമാണ് സമ്മാനിച്ചത്‌ ... തുടര്‍ച്ചയായ ഇടതുഭരണം വികസന കാര്യങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചപ്പോള്‍   ഭരണത്തിനു മാറ്റം വേണമെന്ന ജനങ്ങളുടെ വികാരം വോട്ടായി വലതു പാളയത്തില്‍ എത്തുകയായിരുന്നു. മുന്‍പും ഭരണം കിട്ടിയപ്പോള്‍ വലതിന്റെ  പിടിപ്പു കേട്   നമ്മള്‍ കണ്ടതാണ്...  അതാണ്‌ തുടര്‍ച്ചയായ ഇടതു ഭരണത്തിനു കാരണവും ഇനിയും ആ അവസ്ഥയിലേക്ക് തന്നെയാണ് വലതു ഭരണം നീങ്ങുന്നതും... എല്ലാ അനുകൂല സാഹജര്യം ഉണ്ടായിട്ടും ജനങ്ങളുടെ പ്രതീക്ഷക്കു ഒത്തുയരാന്‍ ഇനിയും പഞ്ചായത്ത് ഭരണ സമിതിക്ക് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണം കയിഞ്ഞിട്ടില്ല .. ഇനി കയിയുമെന്ന പ്രതീക്ഷയുമില്ല ....ഒരു പ്രതീക്ഷയുമില്ലാത്ത ഒരു പഞ്ചായത്തായി വള്ളിക്കുന്ന് മാറുന്ന ഒരു അവസ്ഥയാണിപ്പോള്‍ നമ്മള്‍ കാണുന്നത്.....

Monday, September 17, 2012

നിങ്ങള്‍ ഈ മനുഷ്യനെ അറിയണം..

ലോകം അതിന്റെ നിര്‍ണിത രേഖയില്‍ അതിവേഗം ചലിച്ചു  കൊണ്ടിരിക്കുന്നു .. എന്തെല്ലാം    കോലാഹലങ്ങള്‍ ...ഈ മതത്തിനെതിരില്‍  വന്നു...  ഇനി എന്തെല്ലാം വരാനിരിക്കുന്നു ഇസ്ലാം മതവും  അതിന്റെ പ്രവാചകന്‍ മുഹമ്മദ്‌ (സ)  നബിയും ഇസ്ലാമിനെ ഭയപ്പെടുന്ന സമൂഹത്തിനു എന്നും ഒരു വെല്ലുവിളിയാണ് .. പ്രവാചകന്‍ ജനിച്ചതുമുതല്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രവാചകനെ ഈ ലോകത്തിനു മുന്നില്‍ പരിഹാസ്യനാക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് അതിന്റെ ഏറ്റവും നീചമായ തലത്തിലാണ് അതിപ്പോള്‍ എത്തി നില്‍ക്കുന്നത് പ്രവാചകനു  മുസ്ലിംകളുടെ മനസ്സിലാണ്  ഇടമെന്നറിയാവുന്ന  ജൂത സിയോണിസ്റ്റ്‌  കൂട്ടുകെട്ട് മനുഷ്യ മനസ്സുകളില്‍ പ്രവാചകന്  അവരുടെ അഭീഷ്ടത്തിനു അനുസരിചുള്ള  ഒരു ബിംബം സൃഷ്‌ടിക്കാന്‍  കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി ..അതാണ്‌ കാര്‍ട്ടൂനിലൂടെയും മറ്റും നമ്മള്‍ കാണുന്നത് ... നമുക്കിടയില്‍ തന്നെ പ്രവാചകന്‍ കേവലം സാധാരണ മനുഷ്യനാണെന്നും മറ്റും പുലമ്പുന്ന നവ സിയോണിസ്റ്റ് ചാരന്‍മാര്‍  നില നില്‍ക്കുമ്പോള്‍ ഇതിലൊന്നും വലിയ അത്ഭുതമില്ല  ഇതും ഇതിനപ്പുറവും ഇവിടെ സംഭവിചില്ലെങ്കിലെ അത്ഭുതമുള്ളൂ ..ഒരു സിനിമയിലൂടെയോ കാര്‍ട്ടൂണിലൂടെയോ  നശിപ്പിക്കാന്‍ കയിയുന്നതല്ല പ്രവാചകന്‍ മുഹമ്മദ്‌ (സ) നബിയുടെ വ്യക്തിത്തം.. കോടാനുകോടി ജനങ്ങളുടെ മനസ്സിലാണ് പ്രവാചജകനിരിക്കുന്നത് .. ആര് എന്ത് പറഞ്ഞാലും നമുക്ക്  പ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കാം ....

Monday, September 10, 2012

ബവാദിയിലെ ഒരു ദിനം

ജിദ്ദ രിസാല സ്റ്റ്ഡി സര്‍ക്കിളിന്റെ  ക്യാമ്പില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഞാന്‍ ... ഞാന്‍ തന്നെ തീര്‍ത്ത കുരുക്ക് കൊണ്ടോ എന്റെ അലസത കൊണ്ടോ അറിയില്ല കുറെ വര്‍ഷമായിട്ട് എനിക്ക് പലതും ന്ഷ്ടപ്പെട്ടിരുന്നു ....  കുറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം നിങ്ങളുമായി പങ്കു വെക്കാന്‍  ഈ ചെറിയ കുറിപ്പ് മതിയാകില്ല  എന്നെനിക്കറിയാം....ബാബ് മക്കയിലെ മസ്ജിദ് ബിന്‍ലാദനില്‍ ജുമാ നിസ്ക്കാരത്തില്‍ പങ്കെടുക്കാന്‍  കഴിഞ്ഞത് ഈ മണലാരണ്യത്തില്‍ വന്നിട്ട് പങ്കെടുത്ത ജുമുഅകളില്‍ വേറിട്ട ഒരു അനുഭവം തന്നെ നല്‍കി ഖതീബിന്റെ വാള് (വടി)എടുക്കലും നാട്ടില്‍ കാണുന്ന പോലുള്ള   മിമ്പറയും (പ്രസംഗ പീഠം ) നാട്ടില്‍ കേള്‍ക്കുന്ന പോലെ  ഖുത്ബയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു കുളിര്‍മ..  ഒരു പാട് കാലത്തെ മോഹമായിരുന്നു ബിന്‍ ലാദിന്‍  മസ്ജിദില്‍ ജുമുഅ നിസ്കരിക്കുക എന്നത്   ആ മോഹവും പൂവണിഞ്ഞു ...അതിനു ശേഷം ബവാദിയില്‍ ക്യാമ്പിലെത്തിയപ്പോള്‍ വളരെ നല്ല ഒരു സ്ഥലം ക്യാമ്പിനായി ഒരുക്കിയതില്‍ ലീഡേര്‍സിനെ എത്ര അനുമോദിച്ചാലും മതിയാകില്ല ...അതിനെല്ലാം അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ (ആമീന്‍) എന്ന് പ്രാര്‍ത്തിക്കുന്നു...പക്ഷെ ഞാന്‍  പെട്ട ഒരു കുടുക്കില്‍ നിന്നും ഇപ്പോയും  മുക്തനായിട്ടില്ല എന്തെന്നല്ലേ ക്യാമ്പ് ഉത്ഘാടനം ചെയ്യാനുള്ള ഓഫര്‍ എനിക്കാണ് കിട്ടിയത് .. ക്യാമ്പിനെ പറ്റിയുള്ള  അടിസ്ഥാന വിവരങ്ങള്‍ പോലുമറിയാത്ത എന്നെ  അതിനു നിയോഗിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോഴും പിടികിട്ടിയിട്ടില്ല ഇനി മേലാല്‍ ക്യാമ്പിനു വരരുത് എന്ന ആശയം അതില്‍ ഉണ്ടോ?? എനിക്കറിയില്ല  ...പക്ഷെ ഞാന്‍ വിട്ടു കൊടുക്കുമോ ഞമ്മള് കുറെ ഉത്ഘാടനം നടത്തിയില്ലെങ്കിലും നടത്തുന്നത് കേട്ട് പരിജയമില്ലേ ഏ പി ഉസ്താതും പേരോട് ഉസ്താതും ഒക്കെ നടത്തുന്നപ്പോലെ ഒന്ന് നടത്തണമെന്ന് തോന്നി പക്ഷെ ഒരു പരിജയവുമില്ലാത്ത ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എന്റെ വായയില്‍ നിന്ന്  വല്ലതും വരണ്ടേ!!!!  നേരില്‍ അറിയുന്ന രണ്ടു പേര്‍ മാത്രമാണ് ക്യാമ്പില്‍ ഉള്ളത് ബാക്കി ഒക്കെ ഫെയ്സ് ബുക്ക് പരിജയം എന്നാലും വിട്ടില്ല  ...
അല്ലാനെയും മുത്തു റസൂലിനെയും മനസ്സില്‍ വിചാരിച്ചു "ബിസ്മില്ലാഹി റഹ്മാനി റഹീം" എന്ന് ഒരൊറ്റ കാച്ചല്‍ സംഗതി അതില്‍ കഴിഞ്ഞു .... എനിക്ക് പറയാനുള്ളതു ക്യാമ്പിനെ പറ്റി എന്തെങ്കിലും ഒരു വിവരം ഉത്ഘാടകന് ആദ്യം നല്‍കണം എന്നതാണ് ...എന്നാല്‍ സംഗതി ബിസ്മില്ലാഹിയില്‍ തീരില്ല ...വിശന്നിരിക്കുന്ന സമയത്ത് വിശപ്പ്‌ അല്‍പ്പം കൂടി നീട്ടി ഭക്ഷണത്തിനു ഒരു പ്രത്യാക രുചി നല്‍കുന്ന തരത്തില്‍ ഒരു പ്രസംഗം നടത്താമായിരുന്നു... അതും കഴിഞ്ഞു ഒരു ഹബീബിനെയും കിട്ടി ഭക്ഷണവും കഴിഞ്ഞു....കിട്ടിയ ഹബീബിനെ തിരഞ്ഞു നടന്നപ്പോള്‍ കണ്ടില്ല ... മൊബൈല്‍ നമ്പറും ഇത്തിസാലാത്തിന്റെ ഫ്രീ മിനുട്ടും ഉള്ളത് കൊണ്ടു ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല ഞെക്കി വിളിയുടെ കാലം കഴിഞ്ഞു തൊട്ടു വിളിയുടെ കാലമായതിനാല്‍ ഞാനും മൊബൈല്‍ എടുത്തു ഒന്ന് തൊട്ടു  അപ്പുറത്ത് നിന്നും ഒരു ക്ഷമാപണം ഞാന്‍ ഹലോ എന്ന് പോലും പറഞ്ഞിട്ടില്ല  "ഞങ്ങള്‍ രണ്ടു പേരാണ് കടയില്‍ ഉള്ളത് ഒരാള്‍ ക്യാമ്പിനു വന്നിട്ടുണ്ട് എനിക്ക് വരാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം " എന്റെ നമ്പര്‍ പോലും അറിയാത്ത ഒരു അപരിചിതനായ ഹബീബി ജോലിയില്‍ ആണെങ്കിലും ആ മനസ്സ് മുഴുവനും ക്യാമ്പില്‍ ആണ് ഞാന്‍ എന്നെ തന്നെ പഴിച്ചു കാരണം ഒരു വെള്ളിയാഴ്ച പോലും ഒഴിവില്ലാത്ത പ്രവര്‍ത്തകന്‍ കാണിക്കുന്ന ആത്മാര്‍ത്തത ആഴ്ചയില്‍ രണ്ടു ദിവസം ഒഴിവുണ്ടായിട്ടു പോലും എനിക്കില്ലാത്തതില്‍ ഞാന്‍ ഖേദിച്ചു...അതിനു ശേഷം എനിക്ക് കിട്ടിയ  ഹബീബി ഒരു അരീക്കോട് കാരന്‍ സാധുവായ ആത്മാര്‍ത്ഥ പ്രവര്‍ത്തകനാണ് വളരെ നല്ല ഒരു മനുഷ്യന്‍ എന്നെ പോലെയല്ല സാധു നാട്ടില്‍ ഒരു ആത്മാര്‍ത്ഥ അനുഭാവി ആയിരുന്നു  ...പക്ഷെ എന്നെ ഹബീബി ആക്കുവാന്‍ ആരുമില്ലാത്ത ദുഖത്തിലിരിക്കുന്ന സമയത്താണ്  ഞാന്‍ ഫെയ്സ് ബുക്കിലൂടെ ആക്രമിക്കുന്ന ഒരു പാവം ക്രൂരന്‍ എന്നെ ഹബീബി ആക്കുന്നത് .. ഞാന്‍ ക്രൂരന്‍ എന്ന് പറയുവാനുള്ള കാരണം സാധു ഒരു ക്രൂരന്‍ ആയതു കൊണ്ടല്ല അത് ഒരു തെറ്റിധാരണയാണ് ...സുഹ്രത്തിന്റെ ആത്മാര്‍ത്ഥയാണ് പ്രശ്നം.. എന്തിലും അടിയുറച്ച സംഘടനാ ബോധമാണ് പ്രശനം.. ഞാന്‍ സാധുവിനെ കാണുന്നത് അന്ന് അവിടെ വെച്ചു മാത്രമാണ് ആ ബന്ധം ഇനി മരണം വരെ നില നില്‍ക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുന്നു ...അതെല്ലാം കഴിഞ്ഞു വളരെ ചിന്തനീയ മായ അനവധി ക്ലാസും പ്രസംഗങ്ങളും കഴിഞ്ഞു രാത്രി പത്തര മണിക്ക് ക്യാമ്പ് കഴിയുന്നത്‌ വരെ വളരെ നല്ല ഒരു അനുഭവമാണ് എനിക്കുണ്ടായത് .... അല്ലാഹു ഇഹത്തിലും പരത്തിലും ഗുണമുള്ള ഒരു പ്രവര്‍ത്തി ആക്കി സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്തിച്ച് കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു ...