ജിദ്ദ രിസാല സ്റ്റ്ഡി സര്‍ക്കിളിന്റെ ക്യാമ്പില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഞാന്‍ ... ഞാന്‍ തന്നെ തീര്‍ത്ത കുരുക്ക് കൊണ്ടോ എന്റെ അലസത കൊണ്ടോ അറിയില്ല കുറെ വര്‍ഷമായിട്ട് എനിക്ക് പലതും ന്ഷ്ടപ്പെട്ടിരുന്നു .... കുറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം നിങ്ങളുമായി പങ്കു വെക്കാന്‍ ഈ ചെറിയ കുറിപ്പ് മതിയാകില്ല എന്നെനിക്കറിയാം....ബാബ് മക്കയിലെ മസ്ജിദ് ബിന്‍ലാദനില്‍ ജുമാ നിസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഈ മണലാരണ്യത്തില്‍ വന്നിട്ട് പങ്കെടുത്ത ജുമുഅകളില് വേറിട്ട ഒരു അനുഭവം തന്നെ നല്കി ഖതീബിന്റെ വാള് (വടി)എടുക്കലും നാട്ടില്‍ കാണുന്ന പോലുള്ള മിമ്പറയും (പ്രസംഗ പീഠം ) നാട്ടില്‍ കേള്‍ക്കുന്ന പോലെ ഖുത്ബയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു കുളിര്‍മ.. ഒരു പാട് കാലത്തെ മോഹമായിരുന്നു ബിന്‍ ലാദിന് മസ്ജിദില്‍ ജുമുഅ നിസ്കരിക്കുക എന്നത് ആ മോഹവും പൂവണിഞ്ഞു ...അതിനു ശേഷം ബവാദിയില്‍ ക്യാമ്പിലെത്തിയപ്പോള്‍ വളരെ നല്ല ഒരു സ്ഥലം ക്യാമ്പിനായി ഒരുക്കിയതില്‍ ലീഡേര്‍സിനെ എത്ര അനുമോദിച്ചാലും മതിയാകില്ല ...അതിനെല്ലാം അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്കട്ടെ (ആമീന്‍) എന്ന് പ്രാര്‍ത്തിക്കുന്നു...പക്ഷെ ഞാന്‍ പെട്ട ഒരു കുടുക്കില്‍ നിന്നും ഇപ്പോയും മുക്തനായിട്ടില്ല എന്തെന്നല്ലേ ക്യാമ്പ് ഉത്ഘാടനം ചെയ്യാനുള്ള ഓഫര്‍ എനിക്കാണ് കിട്ടിയത് .. ക്യാമ്പിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ പോലുമറിയാത്ത എന്നെ അതിനു നിയോഗിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോഴും പിടികിട്ടിയിട്ടില്ല ഇനി മേലാല്‍ ക്യാമ്പിനു വരരുത് എന്ന ആശയം അതില്‍ ഉണ്ടോ?? എനിക്കറിയില്ല ...പക്ഷെ ഞാന്‍ വിട്ടു കൊടുക്കുമോ ഞമ്മള് കുറെ ഉത്ഘാടനം നടത്തിയില്ലെങ്കിലും നടത്തുന്നത് കേട്ട് പരിജയമില്ലേ ഏ പി ഉസ്താതും പേരോട് ഉസ്താതും ഒക്കെ നടത്തുന്നപ്പോലെ ഒന്ന് നടത്തണമെന്ന് തോന്നി പക്ഷെ ഒരു പരിജയവുമില്ലാത്ത ജനങ്ങള്‍ക്ക് മുന്പില് എന്റെ വായയില്‍ നിന്ന് വല്ലതും വരണ്ടേ!!!! നേരില്‍ അറിയുന്ന രണ്ടു പേര് മാത്രമാണ് ക്യാമ്പില്‍ ഉള്ളത് ബാക്കി ഒക്കെ ഫെയ്സ് ബുക്ക് പരിജയം എന്നാലും വിട്ടില്ല ...
അല്ലാനെയും മുത്തു റസൂലിനെയും മനസ്സില്‍ വിചാരിച്ചു "ബിസ്മില്ലാഹി റഹ്മാനി റഹീം" എന്ന് ഒരൊറ്റ കാച്ചല് സംഗതി അതില്‍ കഴിഞ്ഞു .... എനിക്ക് പറയാനുള്ളതു ക്യാമ്പിനെ പറ്റി എന്തെങ്കിലും ഒരു വിവരം ഉത്ഘാടകന്‍ ആദ്യം നല്‍കണം എന്നതാണ് ...എന്നാല്‍ സംഗതി ബിസ്മില്ലാഹിയില്‍ തീരില്ല ...വിശന്നിരിക്കുന്ന സമയത്ത് വിശപ്പ് അല്‍പ്പം കൂടി നീട്ടി ഭക്ഷണത്തിനു ഒരു പ്രത്യാക രുചി നല്കുന്ന തരത്തില്‍ ഒരു പ്രസംഗം നടത്താമായിരുന്നു... അതും കഴിഞ്ഞു ഒരു ഹബീബിനെയും കിട്ടി ഭക്ഷണവും കഴിഞ്ഞു....കിട്ടിയ ഹബീബിനെ തിരഞ്ഞു നടന്നപ്പോള്‍ കണ്ടില്ല ... മൊബൈല്‍ നമ്പറും ഇത്തിസാലാത്തിന്റെ ഫ്രീ മിനുട്ടും ഉള്ളത് കൊണ്ടു ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല ഞെക്കി വിളിയുടെ കാലം കഴിഞ്ഞു തൊട്ടു വിളിയുടെ കാലമായതിനാല്‍ ഞാനും മൊബൈല്‍ എടുത്തു ഒന്ന് തൊട്ടു അപ്പുറത്ത് നിന്നും ഒരു ക്ഷമാപണം ഞാന്‍ ഹലോ എന്ന് പോലും പറഞ്ഞിട്ടില്ല "ഞങ്ങള്‍ രണ്ടു പേരാണ് കടയില്‍ ഉള്ളത് ഒരാള്‍ ക്യാമ്പിനു വന്നിട്ടുണ്ട് എനിക്ക് വരാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം " എന്റെ നമ്പര്‍ പോലും അറിയാത്ത ഒരു അപരിചിതനായ ഹബീബി ജോലിയില്‍ ആണെങ്കിലും ആ മനസ്സ് മുഴുവനും ക്യാമ്പില്‍ ആണ് ഞാന്‍ എന്നെ തന്നെ പഴിച്ചു കാരണം ഒരു വെള്ളിയാഴ്ച പോലും ഒഴിവില്ലാത്ത പ്രവര്ത്തകന് കാണിക്കുന്ന ആത്മാര്‍ത്തത ആഴ്ചയില്‍ രണ്ടു ദിവസം ഒഴിവുണ്ടായിട്ടു പോലും എനിക്കില്ലാത്തതില്‍ ഞാന്‍ ഖേദിച്ചു...അതിനു ശേഷം എനിക്ക് കിട്ടിയ ഹബീബി ഒരു അരീക്കോട് കാരന് സാധുവായ ആത്മാര്‍ത്ഥ പ്രവര്‍ത്തകനാണ് വളരെ നല്ല ഒരു മനുഷ്യന് എന്നെ പോലെയല്ല സാധു നാട്ടില്‍ ഒരു ആത്മാര്‍ത്ഥ അനുഭാവി ആയിരുന്നു ...പക്ഷെ എന്നെ ഹബീബി ആക്കുവാന് ആരുമില്ലാത്ത ദുഖത്തിലിരിക്കുന്ന സമയത്താണ് ഞാന്‍ ഫെയ്സ് ബുക്കിലൂടെ ആക്രമിക്കുന്ന ഒരു പാവം ക്രൂരന് എന്നെ ഹബീബി ആക്കുന്നത് .. ഞാന്‍ ക്രൂരന് എന്ന് പറയുവാനുള്ള കാരണം സാധു ഒരു ക്രൂരന് ആയതു കൊണ്ടല്ല അത് ഒരു തെറ്റിധാരണയാണ് ...സുഹ്രത്തിന്റെ ആത്മാര്‍ത്ഥയാണ് പ്രശ്നം.. എന്തിലും അടിയുറച്ച സംഘടനാ ബോധമാണ് പ്രശനം.. ഞാന്‍ സാധുവിനെ കാണുന്നത് അന്ന് അവിടെ വെച്ചു മാത്രമാണ് ആ ബന്ധം ഇനി മരണം വരെ നില നില്ക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുന്നു ...അതെല്ലാം കഴിഞ്ഞു വളരെ ചിന്തനീയ മായ അനവധി ക്ലാസും പ്രസംഗങ്ങളും കഴിഞ്ഞു രാത്രി പത്തര മണിക്ക് ക്യാമ്പ് കഴിയുന്നത് വരെ വളരെ നല്ല ഒരു അനുഭവമാണ് എനിക്കുണ്ടായത് .... അല്ലാഹു ഇഹത്തിലും പരത്തിലും ഗുണമുള്ള ഒരു പ്രവര്‍ത്തി ആക്കി സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്തിച്ച് കൊണ്ട് തല്ക്കാലം നിര്‍ത്തുന്നു ...
GOOD MOMENTS.....
ReplyDeleteആനുകാലികങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ പ്രദീക്ഷിക്കുന്നു.....ചങ്കുറപ്പോടെ...നേരിന്റെ പക്ഷത്ത് ...എല്ലാഭാവുകങ്ങളും....
ReplyDelete