Saturday, May 21, 2016

മണ്ണാർക്കാടിനു ശേഷം പ്രളയം എന്ന് കരുതുന്നവരോട്

ചില കളികൾ അങ്ങിനെയാണ് അത് കളിക്കാൻ ഇസ്ലാമിൽ |വിശ്വസിക്കുന്നവർക്കാകണമെന്നില്ല "പ്രത്യാക്മായും പരലോകത്തിൽ " അതാണു നമ്മൾ മണ്ണാർക്കാട് കണ്ടത് .. ഇന്നത്തെ രാഷ്ട്രീയം ചിലര്ക്കങ്ങിനെയാണ് അവർ പെറ്റ തള്ളയെവരെ ഈട് വെക്കും അവർക്ക് അധികാരമാണ് വലുത് അതിനു മുൻപിൽ എന്ത് ദീൻ !!! തന്റെ സഹകാരികളായ രണ്ട് പ്രവര്ത്തകരെ മനുഷ്യത്വം മരവിക്കുന്ന തരത്തിൽ വെട്ടി കൊന്നവരെ സർവ്വ വിധത്തിലും സഹായിച്ച ഒരു എം എല്ലെ  യുണ്ട് അവൻ ഇനി അധികാരത്തിൽ വരരുതെന്ന് തന്റെ പൂര്വ്വ വിധ്യാർത്തികളുടെ ഒരു യോഗത്തിൽ പ്രസംഗിച്ചപ്പോൾ അത് ഇത്ര വലിയ ഒരു പാതകമാകുമെന്ന് കാന്തപുരം കരുതിക്കാണില്ല ഇനി ചിലപ്പോൾ ഇതിലും വലുത് വരുമെന്ന് കരുതിയാണോ പറഞ്ഞത് .... കാന്തപുരം മണ്ണാർക്കാടിനു വേണ്ടി ഒരു പത്ര സമ്മേളനം നടത്തിയില്ല!!! മണ്ണാർക്കാട് വന്നു പ്രസംഗിച്ചില്ല !!! മണ്ണാർക്കാട്ടെ വോട്ടർമാരെ കണ്ട് വൊട്ട് അഭ്യാർത്തിച്ചില്ല !!! പിന്നെ ഒരു പ്രസംഗം !!! ഒരു പ്രസംഗം ഈ കൊച്ചു കേരളത്തിൽ ഇത്ര മേൽ ബഹളമാകുമെങ്കിൽ ??? അതാണു കാന്തപുരത്തിന്റെ വിജയവും!!!! കാന്തപുരം എന്ന് കേൾക്കുമ്പോൾ ഉറക്ക് നഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു അത് മുജാഹിദായാലും ജമാഅത്തെ ഇസ്ലാമി ആയാലും ലീഗായാലും എസ് ഡി പി ഐ ആയാലും ..... കേരളത്തിലെ ഒരു മണ്ടലത്തിലും കാന്തപുരത്തിന്റെ അനുയായികൾക്ക് മാത്രമല്ല വോട്ടുള്ളതെന്നു നന്നായ് അറിഞ്ഞിട്ടു തന്നെയാണു കാന്തപുരം അത് പറഞ്ഞത് പക്ഷെ കാന്തപുരം കരുതിയ സഹിഷ്ണുത മറ്റുള്ളവർക്കില്ലാതെ പോയ് അത് വോട്ടു വിഹിതത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം ബി ജെ പി യുടെ മറ്റു മണ്ടലങ്ങളിലെല്ലാം ഇരുപതിനായിരവും ഇരുപത്തയ്യായിരവും വോട്ടുകൾ വർദ്ധിച്ചപ്പോൾ അത് മണ്ണാർക്കാട്ടു മാത്രം പതിനായിരമായ് ചുരുങ്ങി (2011 ലും പാലക്കാട് ബി ജെ പി ക്ക് മറ്റ് മണ്ടലങ്ങളിൽ ആവറേജ് പതിനായിരം വോട്ടാണുള്ളത്) നമ്മളെ സമുദായത്തിനെ ഉദ്ടരിക്കാൻ വന്ന പാര്ട്ടിയുടെ വോട്ടു 1238 എന്നത്  412 ആയ് ഉയര്ന്നു അങ്ങിനെ അവരും ഷംസുധീനോട് ഐക്യ ധാർഡ്യം പ്രകടിപ്പിച്ചു ..
ചിലർക്ക് കാന്തപുരത്തിനടുത്തുള്ള   പ്രവാചകന്റെ മുടിയിലാണു  പ്രശ്നം  ഇവിടെ ആ തലമുടി എയാഴ് കീറി പരിശോധിച്ചതാണ് എന്നിട്ടും മതിവരാഞ്ഞിട്ട് ഇനിയും അതിനു പിന്നിൽ നടക്കുന്നതിന്റെ ഗുട്ടന്സ് അന്നം തിന്നുന്ന ജനതക്കറിയാം  സംസ്കാരമുള്ളവരെന്ന് സ്വയം അഹങ്കരിക്കുന്ന ചില ബ്ലോഗര്മാര്ക്ക് ഇനിയും മതിയാകുന്നില്ല"ചിലര്ക്ക് സംസ്കാരം കൂടിയാലും കേടാണ് "എന്നാണ് നമ്മൾക്കിതിൽ നിന്നും മനസ്സിലാകുന്നത് ... കാന്തപുരത്തിന് ഒരു പോളിസിയുണ്ട് അത് ഇവിടുത്തെ  ബുദ്ധിയുള്ള ജനതക്കറിയാം അവർ അത് അംഗീകരിക്കുന്നുണ്ട് .. ബുദ്ധിയുള്ളവർ അംഗീകരിക്കുകയും ചെയ്യും ..  മണ്ണാർക്കാടിനു ശേഷം പ്രളയമെന്നു കരുതുന്നവർ ഇവിടെ ഒക്കെ ഉണ്ടാകണം ... ഇന് ഷാ അള്ളാഹ് ..