Monday, January 14, 2013

ഉന്നതങ്ങളില്‍ ഒരു സ്ഥാപനം (മര്‍ക്കസ്)

കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്ന ഒരു സ്ഥാപനം അതാണ് മര്‍ക്കസ്സു സ്സഖാഫത്തി സുന്നിയ്യ .. സുന്നി കൈരളിയുടെ അഭിമാനമാണ് ഇന്ന് മര്‍ക്കസ് .... മര്‍ക്കസ് ഒരു സ്ഥാപനമെന്നതിലുപരി ഒരു പ്രസ്ഥനമായി മാറിക്കയിഞ്ഞിരിക്കുന്നു... ഈ കയിഞ്ഞ ജനുവരിയില്‍ അതിന്റെ 35 വാര്‍ഷിക സമ്മേളനം അന്താരാഷ്ട്ര സമ്മേളനമായാണ് മര്‍ക്കസ് ആഘോഷിച്ചത് ...
ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന തലത്തിലേക്ക് മര്‍ക്കസിനെ ഉയര്‍ത്തിയത് ദീര്‍ഘ വീക്ഷണമുള്ള അതിന്റെ അമരക്കാരന്‍ കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ലിയാരാണ് ഒരു കാലത്ത് പള്ളി ദര്‍സുകളില്‍ മാത്രം ഒതുങ്ങിക്കൂടി ദീനിന്റെ കാര്യം മാത്രം പറഞ്ഞ് നടന്നിരുന്ന മുത അല്ലിമുകള്‍ ഇന്ന് ലോകത്തിന്റെ  ദിശ നിര്‍ണയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു .

 അതിന്റെ പ്രധാന പങ്കും മര്‍ക്കസിനാണ് ... ഏതൊരു പ്രസ്ഥനവും വിജയ പടവുകള്‍ കയറുമ്പോള്‍ അതിലുപരി ശത്രു നിരകളും ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ് പക്ഷെ മര്‍ക്കസിന്റെ പ്രധാന ശത്രുക്കള്‍ മര്‍ക്കസിന്റെ ആദര്‍ശം അംഗീകരിക്കുന്നവര്‍ തന്നെയാണെന്ന വിരോധാഭാസം .... ശത്രുത അതിന്റെ അമരക്കാരന്‍ കാന്തപുരത്തോടുള്ള അസൂയ മാത്രമാണെന്ന തിരിച്ചറിവിലേക്കാണ്   സമൂഹത്തെ എത്തിച്ചിരിക്കുന്നത്.. അത് കൊണ്ട് തന്നെയാണ് ശത്രുക്കളുടെ എല്ലാ കുരുക്കുകളും എളുപ്പത്തില്‍ അയിച്ചെടുക്കാന്‍ കയിയുന്നതും... ശത്രുക്കളുടെ ആരോപണം സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്തതും ഈ അസൂയയില്‍ നിന്നാണെന്ന തിരിച്ചറിവ് തന്നെയാണ് ... മര്‍ക്കസിന്റെ വിജയ രഹസ്യവും ഈ ശത്രുക്കള്‍ തന്നെയാണ്...

മര്‍ക്കസ് കാലെടുത്ത് വച്ചിരിക്കുന്നത് ഒരു മര്‍മ്മ പ്രധാന വികസനത്തിലേക്കാണ് ഇക്കലമത്രയും  കണ്ടതില്‍ വെച്ചേറ്റവും പ്രധാനമായ ക്നോളേജ് സിറ്റി യാഥാര്‍ത്യമാകുമ്പോള്‍ മര്‍ക്കസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി എഴുതിച്ചേര്‍ക്കും ലോക ചരിത്രത്തില്‍ അത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കും ലോക അറിവിന്റെ തീരത്തേക്ക് ഒരു വാതയാനം ഈ കൊച്ചു കേരളത്തില്‍ മലര്‍ക്കെ തുറക്കപ്പെടും..
വീടുകളില്‍ വെച്ച നേര്‍ച്ച പ്പെട്ടിയില്‍ നിന്നും ഒറ്റനാണയ തുട്ടുകളിലൂടെ കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ഒരു സ്ഥപനമായി മറിയ മര്‍ക്കസ് നേര്‍ച്ചപ്പണം തിരിമറിനടത്തുകയാണെന്ന് അരോപിക്കുന്ന വിവര ദോശികള്‍ക്ക്  വളരെ മധുരമുള്ള മറുപടിയാണ് നല്‍കുന്നത്... ഇതിലും കൂടുതല്‍ കോടികള്‍ കിട്ടിയിട്ട് ഇതിന്റെ നൂറിലൊരംശം പ്രവര്‍ത്തനം നടത്താന്‍ കയിയാത്ത ആളുകള്‍ക്ക് എന്ത് വിമര്‍ശനം നടത്താനാണ് അര്‍ഹതയുള്ളത്.. വിമര്‍ശനങ്ങള്‍ക്കെല്ലാം മധുരമായ  രീതിയില്‍ മറുപടി പറയുന്ന അതിന്റെ അമരക്കാരന്റെ വാക്കുകള്‍ കടമെടുത്താല്‍ “ഞങ്ങള്‍ക്ക് സമയമില്ല നിങ്ങളുമായി തര്‍ക്കിക്കന്‍”