Monday, November 5, 2012

രിസാല സ്റ്റഡി സര്‍ക്കിള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസ ലോകത്തെ സുന്നത്ത് ജമാത്തിന്റെ ധീരമായ ശബ്ദം... നാട്ടില്‍ എസ്  എസ്  എഫ് (സുന്നി സ്ടുടന്റ്റ് ഫെഡറേഷന്‍ ) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ധാര്‍മ്മിക വിദ്യാര്‍ഥി പ്രസ്ഥാനം അതിന്റെ ഗര്‍ഫ് ഘടകമാണ് ആര്‍ എസ സി .
ഈ കയിഞ്ഞ ഹജ്ജിനോടനുബന്ധിച്ച് ഹറമിലും മിനായിലും മുസ്തലിഫയിലും അറഫയിലും അല്ലാഹുവിന്റെ അതിതികാളായി ഹജ്ജിനെത്തിയ ഹാജിമാരെ സഹായിക്കാന്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് വളണ്ടിയര്‍ സേവനം ചെയ്ത്  മനസ്സ് നിറയെ സംത്ര്പ്തിയുമായാണ്   പ്രവര്‍ത്തകര്‍ തിരിച്ചത് .. സൌദി അറെബ്യ യിലെ വിവധ സോണുകളില്‍ നിന്നും 1200 പ്രവര്‍ത്തകര്‍  ഈ മഹത്തായ കര്‍മ്മത്തില്‍ എല്ലാം മറന്നു പങ്കെടുത്തു.. വിവിധങ്ങളായ അനുഭവങ്ങളുമായിട്ടാണ് ഓരോ പ്രവര്‍ത്തകനും  മിന വിട്ടത് ജീവിതത്തിന്റെ സായം സന്ധ്യയില്‍ ഇബ്രാഹീം നബിയുടെ വിളിയാളം കേട്ട് പരിശുദ്ധമായ ഹജ്ജ് നിര്‍വ്വഹിക്കാന്‍ മക്കയിലെത്തിയ ലക്ഷക്കണക്കിന്‌ ഹാജിമാരില്‍ നല്ല ഒരു വിഭാഗം എഴുപത് വയസ്സിനു മുകളില്‍ പ്രായം ഉള്ളവരാണ്..
 ആരോഗ്യം  അനുവധിക്കുന്നില്ലെങ്കിലും" പരിശുദ്ധമായ കഅബാലയം   കാണുവാനും ഹജ്ജ് ചെയ്യുവാനുമുള്ള തീരാത്ത ആഗ്രഹത്തിനു മുന്‍പില്‍ ആരോഗ്യത്തിനു എന്ത് പ്രസക്തി" എല്ലാവരും മനസ്സ് നിറഞ്ഞു മിന വിട്ടു പോകുമ്പോള്‍ ഓരോ പ്രവര്‍ത്തകനും മനസ്സ് നിറയെ ആഹ്ലാദമായിരുന്നുഒരു ഹാജിയെ സഹായിക്കാന്‍ കയിഞ്ഞാല്‍ അത് തന്റെ ജീവിതത്തിനു ഒരു മുതല്‍ കൂട്ടാനെണന്ന ചിന്ത വീണ്ടും വീണ്ടും വളണ്ടിയറാകാന്‍ മനസ്സിനെ പ്രേരിപ്പിക്കുന്ന വല്ലാത്ത ഒരു ഘടകമാണ് ... പ്രധാനമായും സൌത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരെ സഹായിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ആണ് നമ്മള്‍ നടത്തുന്നത് പക്ഷെ മിനയില്‍ എത്തിയാല്‍ പതിനായിരക്കണക്കിന് വിവധ രാജ്യക്കാരായ ഹാജിമാര്‍ നമ്മെ വളഞ്ഞിട്ടുണ്ടാകും സഹായം ആവശ്യപ്പെട്ട് ..അതും അവരുടെ ഭാഷയില്‍ സംസാരിച്ച്..
.ഒരു പാക്കിസ്ഥാനി സ്ത്രീ എന്റെ കൂടെയുള്ള ഒരു വളണ്ടിയരോട്  അവരുടെ (പഷ്തൂണ്‍ ആണെന്ന്‍ ഒരു പാക്കിസ്ഥാനി പറഞ്ഞു ) ഭാഷയില്‍ കുറെ ചീത്ത വിളിച്ചു ദേഷ്യപ്പെട്ടിട്ടും വളണ്ടിയര്‍ പുഞ്ചിരിക്കുന്നത്  കണ്ടു ഒരു പട്ടാളക്കാരന്‍ വന്നു പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ എന്റെ വളണ്ടിയര്‍ക്ക്  ആ സ്ത്രീ പറയുന്ന ഭാഷ അറിയാഞ്ഞിട്ടാണെന്ന്‍  മനസ്സിലാക്കിയപ്പോള്‍ പട്ടാളക്കാരന്‍ ഞങ്ങളെ പിടിച്ച് ആലിംഗനം ചെയ്തു പറഞ്ഞു നിങ്ങള്‍ക്ക് നന്മ ഉണ്ടാകട്ടെ എന്നു... ആ വാക്ക് വല്ലാത്ത ഒരു നൊമ്പരമാണ് മനസ്സിനു നല്‍കിയത് ..ലോകത്തെ 192 രാജ്യങ്ങളില്‍ നിന്നും ഹജ്ജിനു വന്ന ഹാജിമാരുടെ ഭാഷ പഠിക്കുക എന്ന് പറഞ്ഞാല്‍ ..... സൌദിയിലുള്ള എല്ലാ പ്രവാസിയും കയിയുമെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും വളണ്ടിയറായി  സേവനം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിവധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും സൌദിയിലെ എല്ലാ മുഖ്യ ധാരാ സംഘടനകളും വളണ്ടിയര്‍ സേവനവുമായി രംഗത്തുണ്ട്....