Monday, October 18, 2010

ചിലിയിലൂടെ

ചിലിയിലെ കോപിയാകോയില്‍ രണ്ടായിരത്തില്‍ അധികം അടി തായെ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ കഥ കഴിഞ്ഞ ആയ്ചയിലെ മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് അതും ഇതുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും നെറ്റില്‍ ഉണ്ടായ ഒരു തമാശയാണു ഇവിടെ വിവരിക്കുന്നത് ചിലിയിലുണ്ടായ ആ സംഭവം പഞ്ചായത്ത് ഇലക്ഷന്‍ പ്രഖ്യാപിച്ച നമ്മുടെ കൊച്ചു കേരളത്തില്‍ ആണ് സംഭവിച്ചെതെങ്കില്‍ എന്തായിരുന്നു അവസ്ഥ..നേതാക്കളുടെ പരസ്പര വാക്ക് പയറ്റിനിടയില്‍ കുടുങ്ങിയവര്‍ അവിടെ കിടന്ന് കഥ കയിഞിരിക്കുമെന്നല്ലാതെ എന്തുണ്ടാവാന്‍...മുഖ്യ മന്ത്രി പറയും രക്ഷാ പ്രവര്‍ത്തനം കേന്ദ്രം നടത്തണമെന്ന് ... പ്രതിപക്ഷ നേതാവ് പറയും കേരളമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തട്ടെ എന്ന് ...ബി ജെ പി ക്കാര്‍ പറയും ഖനിയില്‍ കുടുങ്ങിയവര്‍ക്ക് തീവ്രവാധി ബന്ധമുണ്‍ടോ എന്ന് അന്യാശിക്കണമെന്ന്...പോപുലര്‍ ഫ്രണ്ട് കാര്‍ പറയും കോടതി തീരുമാനിക്കട്ടെ എന്ന്...കോടതി പറയും വിശ്വാസകാര്യ മല്ലാത്തതിനാല്‍ കോടതി ഇടപെടുകയില്ല എന്ന് ...പത്രക്കാരോ .. അവര്‍ റിയാലിറ്റി ഷോക്കിടയില്‍ കിട്ടിയ സമയം നേതാക്കളുടെ പ്രസ്ഥാവന റിപ്പോര്‍ട്ട് ചെയ്യാനും പോയിരിക്കും...പാവം തൊഴിലാളികള് അവിടെ കിടന്ന് ചാകും ആര്‍ക്ക് എന്ത് നഷ്ടം.....