Tuesday, November 22, 2011

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ ഇത്ര സജീവമായി ഞാന്‍ കേള്‍ക്കല്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകാറായി അടുത്ത് പൊട്ടും എന്നും അത് പൊട്ടിയാല്‍ അഞ്ച് ജില്ലകളിലായി 35 ലക്ഷം ജനങ്ങള്‍ വെള്ളത്തില്‍ ആകുമെന്നും ഒക്കെ... ഇത് ഞാന്‍ മാത്രമല്ല കേള്‍ക്കുന്നത് ഉത്തരവാദപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നവരും എന്നെ പ്പോലെ കേള്‍ക്കുന്നുണ്ട് എന്ന് കരുതുന്നു എന്നിട്ടും എന്തേ ഒരു തീരുമാനവും ഉണ്ടാവാത്തത് ...ഇത്രയും ജനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്നമായിട്ട് എന്താണ് ഒരു അലസത എന്നാണെനിക്ക് മനസ്സിലാകാത്തത്കു എന്തിനും ഏതിനും ബന്ദും ഹര്‍ത്താലും നടത്തുന്ന നമ്മുടെ നാട്ടില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ തുടര്‍ച്ചയായ് ഒരു സമര കോലാഹലം നടന്നതായിട്ട് ഞാന്‍ ഓര്‍ക്കുന്നില്ല ഇനി അതല്ല അഞ്ച് ജില്ലാക്കാരെ മാത്രം ബാധിക്കുന്ന കാര്യമായത് കൊണ്ട് മറ്റുള്ളവര്‍ മിണ്ടാതിരിക്കുകയാണോ അതും മനസ്സിലാകുന്നില്ല ഇനി ഈ കണക്കുകള്‍ ഒക്കെ ഊതി വീര്‍പ്പിച്ച വെറും കെട്ടു കഥകളാണോ???ഏതോ ഒരു പത്രത്തില്‍ ഗോവിന്ദ ച്ചാമിയെ തൂക്കി കൊല്ലാന്‍ വിധിച്ചത് മുല്ലപ്പെരിയാറ് അണക്കെട്ടിനോടുള്ള മലയാളിയുടേ ദേശ്യമാണെന്നാണ് മലയാളിക്കെന്താ ഇത്ര ദേശ്യം മുല്ലപ്പെരിയാറിനോട്... അതിലും രാഷ്ട്രീയമുണ്ടോ രാഷ്ട്രീയം കളിച്ച് ലക്ഷക്കണക്കിന് ജീവന്‍ ബലിയര്‍പ്പിക്കാതെ എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം എടുക്കാന്‍ ഇനി ഏത് വാതിലിലാണ് മുട്ടേണ്ടത്... സുപ്രീം കോടതിയും അതിലും വലിയ പാര്‍ലമെന്റും വിജാരിച്ചാല്‍ കയിയാത്ത പ്രശ്നമാണോ മുല്ല പെരിയാര്‍ ഡാം...

Wednesday, October 19, 2011

ഷുഅയ്ബ ബീച്ച് (മരുഭൂമിയിലെ കടല്‍)


ഞാന്‍ കരുതി ഈ ഹമ്ര കടപ്പുറം എന്നാല്‍ ജിദ്ദയിലെ ഷാ‍രാ ഫലസ്തീനിലുള്ള ഹമ്ര സൊഫിറ്റല്‍ ഹോട്ടലിനടുത്തുള്ള കടപ്പുറമാണെന്നാ പക്ഷെ ഷുഅയ്ബ ബീച്ചാണ് അതെന്നറിഞ്ഞില്ല ..ഷുഅയ്ബ ബീച്ച് ഞങ്ങള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുന്ന സ്ഥലമാണ് കാരണം ഈ പ്രവാസത്തിന്റെ ഉരുകുന്ന ചൂട് (അങ്ങിനെ ഒരു ചൂട് ഉണ്ടോ എന്ന് അറിയില്ല) കഴുകി കളയാന്‍ പോന്ന സ്ഥലം വളരെ മനോഹരമായ സ്ഥലമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഇത് പോലെ ഒരു ബീച്ച് കണ്ടിട്ടില്ല (എന്റെ നാട് വള്ളിക്കുന്ന് പഞ്ചായത്തിലാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കും കാരണം എന്റെ വില്ലേജിന്റെ പടിഞ്ഞാറതിര് അറബിക്കടലാണ് വടക്കതിര് കടലുണ്ടി പുഴയും) അത് കൊണ്ട് ഞാന്‍ കടല്‍ കണാത്തവന്‍ അല്ല എന്ന് ചുരുക്കം... മരുഭൂമിയിലെ കടല്‍ അതാണ് ഷുഅയ്ബ ബീച്ച് 5 കിലോമീറ്റര്‍ ദൂരത്തില്‍ ചെങ്കടലിലേ ക്ക് ഒരാളുടെ (ഒരു ഒന്നൊന്നര ആളുടെ) ആഴത്തില്‍ നടന്ന് നീ‍ങ്ങാം കടലിലൂടെ എന്ന് പറയുന്നു (ഞാന്‍ ഒരു 3 കിലോമീറ്റ്ര വരെ പോഴിട്ടുണ്ട് പിന്നെ പേടി കൊണ്ടോ അതല്ല ജീവിക്കാന്‍ കൊതിയുള്ളത് കൊണ്ടോ പോഴിട്ടില്ല) കൂടാതെ നാവിക സേനയുടെ കവാത്ത് ഉള്ള സ്ഥലമാണ് വല്ലാതെ പോകുന്നത് കണ്ടാല്‍ പണിയാകും എന്താ പണിയാകുക എന്നറിയില്ലെ ( ഇത് സൌദി അറേബ്യയാണെന്ന് പണ്ട് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ഇവിടെത്തെ നിയമം എന്താ എന്ന് ഇവര്‍ക്ക് തന്നെ അറിയുകയില്ല ) ഏതായാലും നമ്മള്‍ അങ്ങിനെ ഒന്നും നോക്കണ്ട ഇവിടെ ജീവിക്കുവാന്‍ ഉള്ള സുഖം ഇന്ന് കേരളത്തില്‍ ഇല്ല എന്നതാണ് സത്യം (ദൈവത്തിന്റെ സ്വന്തം നാട്)..... ജിദ്ദയില്‍ നിന്നും 80 കിലോമീറ്റര്‍ മാറി വളരെ വിശാലമായി പരന്ന് കിടക്കുന്ന മരുഭൂമിയുടെ ഒരതിരാണ് ഇവിടെ ചെങ്കടല്‍ സ്ഫടിക തുല്യമായ വെള്ളം ജലത്തില്‍ ഉപ്പിന്റെ അംശം കൂടുതല്‍ ആയതിനാല്‍ സാന്ദ്രത കൂടുതലുണ്ട് സ്വദേശികളും വിദേശികളുമായി വളരെ അധികം സന്ദര്‍ശകര്‍ ഉള്ള സ്ഥലമാണ് ചൂടുള്ള സമയത്ത് രാവിലെ പോയാല്‍ ഒരു ദിവസം പോയതറിയില്ല കാരണം ചുട്ട് പൊള്ളുന്ന വെയിലത്ത് കടലില്‍ ഇറങ്ങി മുങ്ങിയാല്‍ ഉള്ള അനുഭൂതി ഞാന്‍ ഇവിടെ വിവരിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല ഇവിടെ വന്ന് കടലില്‍ ഒന്ന് മുങ്ങി എണീറ്റലെ മനസ്സിലാകൂ... പരന്ന് വിശാലമായി കിടക്കുന്ന മരുഭൂമിയില്‍ ഫുട്ബാള്‍ കളിയും കടല്‍ കരയില്‍ വെച്ച് ചുട്ട് തിന്നുന്ന കോഴികളുമായി ഒരു ദിവസം മുഴുവന്‍ ഒരു ഉല്ലാസം... എല്ലാത്തിനും സൌകര്യം എത്ര പേര്‍ക്ക് വേണമെങ്കിലും നിറഞ്ഞ് ഉല്ലസിക്കാം അതിനുമാത്രം സൌകര്യം... നാവിക സേനയുടെ സുരക്ഷാ കവാത്ത് എല്ലാം കൊണ്ടും വളരെ സുഖം...മഗ്രിബ് ബാങ്ക് കൊടുത്താല്‍ ഉടനെ തിരിച്ച് പോരുക അല്ല എന്നുണ്ടെങ്കില്‍ മരുഭൂമിയുടെ ഭയാനകത ഇരുട്ടില്‍ ഒന്ന് കൂടെ അധികമാകും മരുഭൂമി കണ്ട് പരിജയമില്ലാത്ത നമ്മള്‍ ജിദ്ദക്കാര്‍ക്ക് അത് തന്നെ ധാ‍രാളം...

Sunday, October 16, 2011

നിതാഖാത്ത്



സൌദിയില്‍ ഇത് നിക്കാത്തിന്റെ കാലമാണ് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.. എവിടെപോയാലും നിതാക്കാത്തിനെ പറ്റി മാത്രമെ ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ കട വിറ്റ് പോകുന്നവരും എക്സിറ്റ് അടിച്ച് പോകുന്നവരും ഒരു വശത്ത് എങ്ങിനെയെങ്കിലും ഒരു വിസ സങ്കടിപ്പിച്ച് വരുന്നവര്‍ മറുവശത്ത്... പണ്ടത്തെ പോലെ എങ്ങിനെയെങ്കിലും ഒരു വിസ സംഘടിപ്പിച്ച് സൌദിയില്‍ വരുന്ന കാലം അസ്തമിച്ചിരിക്കുന്നു ഇനി സൌദികള്‍ക്ക് പണി അറിയുന്നവരെ മാത്രമെ ആവശ്യമുള്ളൂ ഒരു പണിയും അറിയാത്തവര്‍ സൌദികളായി സൌദിയില്‍ തന്നെ ഉള്ളപ്പോള്‍ ഇനി പണി അറിയാത്ത വിദേശിയ ആവശ്യമില്ല എന്നാണ് പുതിയ നിയമം ... പഴയ നിയമം തിരുത്തി... ഏതായാലും ഞാന്‍ രക്ഷ്പ്പെട്ടു ഈ നിയമം ഒരു 15 വര്‍ഷം മുന്‍പ് വരുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ട് എനിക്ക് തന്നെ ഒരു അന്തം കിട്ടുന്നില്ല. പടച്ചവന്‍ കാത്തു....എന്നെ മാത്രമല്ല എന്നെപ്പോലെ പതിനായിരം പേരെ ... ഇപ്പോള്‍ വലിയ വലിയ കമ്പനിയുടെ തലപ്പത്തിരിക്കുന്നവര്‍ വരെ ഒരു കാലത്ത് പത്താം ക്ലാസും ഗുസ്തിയും കയിഞ്ഞ് വന്നവരാണ് പക്ഷെ അതൊക്കെ ഇപ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടാകുമോ ആവോ??? ഒരുപാട് കുടുംബങ്ങള്‍ കഞ്ഞി കുടിച്ച് പോരുന്ന ഒരു വലിയ അക്ഷയ ഖനിയാണ് സൌദി അറേബ്യ ഒരു ജോലിയും അറിയില്ലെങ്കിലും ഏവര്‍ക്കും സ്വാഗതം ഓതിയ മഹത്തായ രാജ്യം ഇപ്പോള്‍ സ്വന്തം മക്കള്‍ക്ക് ജോലിയില്ലാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലായിരിക്കുന്നു... എന്റെ സ്നേഹിതനു ഒരു കടയുണ്ട് ജിദ്ദയില്‍ സാധു ഹൌസ് ഡ്രവര്‍ ആണ് ഹൌസ് ഡ്രൈവര്‍മാര്‍ നിതഖാത്തിന്റെ പരിധിയ്ല് വരില്ലന്നാണ് നിയമത്തില്‍ കാണുന്നത് പക്ഷെ ഈ സാധു ഹൌസ് ഡ്രൈവര്‍ പോയിട്ട് വണ്ടി കണ്ടിട്ട് തന്നെയില്ല പേരിനു ഒരു ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പോലുമില്ല (അങ്ങിനെ എത്രയെത്ര ഹൌസ് ഡ്രവര്‍മാര്‍ ഇവിടെയുണ്ട് നാട്ടില്‍ കാള കളിച്ച് നടന്നവര്‍ ഇവിടെ വന്നിട്ട് എഞ്ചിനിയര്‍മാരും ലാബ് ടെക്നീഷ്യന്മാരും എന്തിന് അധികം പറയുന്നു ഡോക്ടര്‍മാര്‍ വരെ ആയവര്‍ ഇവിടെയുണ്ട് ) പുള്ളിയും കട വിറ്റ് പോകുവാന്‍ ഉള്ള പുറപ്പാടിലാ മദ്രാസില്‍ എന്തെങ്കിലും ബിസിനസ്സാണ് പുള്ളിയുടെ മനസ്സില്‍ ഈ സൌദിയിലെ സുഖം മദ്രാസില്‍ കിട്ടുമോ ആവൊ? ഇവിടെ ഒന്നിന് പത്തും പതിമൂന്നും ഒക്കെ കിട്ടിയ സ്ഥിക്ക് ഒന്നിന് ഒന്ന് തന്നെ കിട്ടിയിട്ട് എന്ത് ചെയ്യാനാണാവോ?? അതിന് പുറമെ അണ്ണന്മാരുടെ പെരുമാറലും ... പുള്ളിയെ ആരോ കാര്യമായി വിവരങ്ങള്‍ (ക്രിത്യമായ വിവരങ്ങള്‍ അല്ലെങ്കിലും) ധരിപ്പിക്കുന്നുണ്ടെന്നാ കൂടെ ഉറങ്ങുന്നവര്‍ പറയുന്നത് ഇവിടെ നിന്ന് പ്രഷര്‍ കൂടുന്നതിലും നല്ലത് എത്രയും പെട്ടന്ന് നാട് പിടിക്കുക തന്നെയാ നല്ലതെന്ന ഉപദേശം ഞാനും നല്‍കി കാരണം പുള്ളിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.. അങ്ങിനെയുള്ളവര്‍ വെറുതെ ഇവിടെ നിന്ന് ഈ നിതാക്കാതിന്റെ ഭാരം കൂട്ടുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല. കഴിയുന്നവര്‍ ഒക്കെ നാട് പിടിക്കട്ടെ (നമ്മള്‍ ഏതയാലും പോകില്ല) അതാ എന്റെ പോളിസി.. ഏതയാലും നിതാഖാത്ത് ശരിക്ക് ഏല്‍ക്കുന്നുണ്ടെന്നാ കിട്ടിയ അറിവ് കാരണം വരുന്നതിലും കൂടുതല്‍ സലാം പറഞ്ഞ് പോകുകയാണെന്നാ കേള്‍ക്കുന്നത്.. ഇനി ബാക്കിയുള്ളത് കാത്തിരുന്ന് കാണാം....

Saturday, July 16, 2011

കാന്തിക കുന്ന്


മദീനയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ മദീന തബൂക്ക് റോഡില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളോട്ട് മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണു കാന്തിക കുന്ന് അഥവാ ഗ്രാവിറ്റി ഹില്ല് അതുമ്മല്ലെങ്കില്‍ ജിന്ന് വാലി.(വാദി ബൈളാ‍) മലകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ശാന്ത പ്രദേഷമാണ് ഗ്രവിറ്റി ഹില്ല് തദേശീയരായ സന്ദര്‍ശകര്‍ വരുന്ന സ്ഥലമാണു വളരെ അധികം പ്രത്യാഗതകള്‍ നിറഞ്ഞ ഒരു പ്രദേശമാണു പ്രസ്തുത സ്ഥലം കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മലകളാണ് ചുറ്റിലും.. മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണു പ്രസ്തുത സ്ഥലത്തിന്റെ തുടക്കം അവിടെനിന്നും ഉരുളുന്ന എന്ത് സാധനവും മലയില്ലാത്ത ഭാഗത്തേക്ക് തനിയെ ഉരുണ്ട് പോകും വാഹനങ്ങള്‍ ന്യൂട്ടര്‍ ഗിയറില്‍ ആക്കിയാല്‍ 120 കിലോമീറ്ററില്‍ അധികം സ്പീടില്‍ അത് മലയില്ലാത്ത പ്രദേശത്തേക്ക് തനിയെ പോകുന്നത് വളരെ അല്‍ഭുതമുള്ള ഒരു അനുഭവമണ്.റോഡില്‍ കയറ്റമുള്ള ഭാഗത്ത് വെള്ളമൊയിച്ചാല്‍ വെള്ളം കയറ്റം ഉള്ള ഭാഗത്തേക്ക് ഒലിച്ച് കയറുന്നത് ഏതൊരാളെയും അമ്പരപ്പിക്കുന്നതാണു.മദീനയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് പ്രസ്തുത സ്ഥലത്തിനെ പറ്റി വലിയ അറിവൊന്നുമില്ലെങ്കിലും സ്വദേശികള്‍ക്ക് നല്ല അറിവാണ് എങ്കിലും പ്രസ്തുത സ്ഥലം വലിയ പ്രജാരത്തില്‍ എത്തിയിട്ടില്ല..കുറച്ച് പാക്കിസ്താനികളും മലയാളികളും മാത്രമാണു വിദേശ സന്തര്‍ശകര്‍..മദീനയില്‍ പോകുന്ന ഏതൊരള്‍ക്കും ഒരു മണിക്കൂര്‍ സമയം ഉണ്ടെങ്കില്‍ ചെന്ന് കാണുവാന്‍ സൌകര്യം ഉള്ള ഒരു അപൂര്‍വ്വ സ്ഥലമാണു ഗ്രവിറ്റി ഹില്ല്.. സ്വന്തമായി വാഹനവുമായി പോയാല്‍ അത് വളരെ സുഖമുള്ള ഒരു അനുഭവമായിരിക്കും...തബൂക്ക് റോഡില്‍ നിന്നും പ്രസ്തുത സ്ഥലത്തേക്കുള്ള റോഡിനിരു വശവും കാരക്ക തോട്ടങ്ങളാണ് നിറയെ കാരക്ക കാഴ്ച് നില്‍ക്കുന്നത് കണ്ണിനു വളരെ കുളിര്‍മ നല്‍കുന്ന ഒരു കാഴ്ചയാണ്...

Sunday, March 13, 2011

ക്യു.ആര്‍.കോഡ് എന്ന അത്ഭുതചതുരം


കുറപ്പും വെളുപ്പും കലര്‍ന്ന, തപാല്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം. ക്യു.ആര്‍. കോഡിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിവരിക്കാം. എന്നാല്‍ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആര്‍. കോഡ് നമ്മുടെ ജീവിതങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലും ചുമരുകളിലും പരസ്യങ്ങളിലും ഇനി നമുക്കിവനെ പ്രതീക്ഷിക്കാം. പ്രശസ്തനാകാന്‍ പോകുന്ന ക്യു.ആര്‍. കോഡിന്റെ വിശേഷങ്ങളാണ് ഇവിടെ.

ക്വിക് റെസ്‌പോണ്‍സ്

കറുത്ത വരകളുള്ള സാധാരണ ബാര്‍ കോഡുകള്‍ ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ് 'ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍' അഥവാ ക്യു.ആര്‍. കോഡുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.

മലയാളപത്രങ്ങളില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു കാറിന്റെ പരസ്യത്തില്‍ ക്യു.ആര്‍. കോഡ് കൂടി ഉള്‍പ്പെടുത്തിയിരുന്നു. ക്യു.ആര്‍. കോഡ് റീഡറുള്ള മൊബൈല്‍ ഫോണില്‍ അതിന്റെ ചിത്രമെടുക്കുമ്പോള്‍ ഉടന്‍ തന്നെ ആ കാറിന്റെ വെബ്‌സൈറ്റ് വിലാസമാണ് ഫോണില്‍ ലഭിക്കുക. ആ വെബ്ബ്‌സൈറ്റിലേക്ക് ഫോണിലൂടെ അസായാസം പോകാം. പത്രപരസ്യത്തില്‍ കാണാന്‍ സാധിക്കാത്ത കാറിന്റെ വീഡിയോകളിലേക്കും വ്യത്യസ്തമോഡലുകളുടെ ചിത്രങ്ങളിലേക്കുമെല്ലാം അങ്ങനെ വായനക്കാര്‍ക്ക് ക്യു.ആര്‍. കോഡിന്റെ സഹായത്തോടെ എളുപ്പത്തില്‍ എത്താം.

പരമ്പരാഗത അച്ചടി മാധ്യമത്തെയും പുതിയ ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കുന്ന പാലമാകാന്‍ ഈ ചതുരത്തിന് കഴിയുന്നുവെന്ന് സാരം. ഇത് ക്യു.ആര്‍. കോഡിന്റെ ഒരു സാധ്യത മാത്രം. ഇത്തരം നൂറായിരം സാധ്യതകളാണ് ക്യു.ആര്‍. കോഡ് തുറന്നുതരുന്നത്.
ന്യൂയോര്‍ക്ക്, ടോക്യോ പോലുള്ള മഹാനഗരങ്ങളിലെ തെരുവു പരസ്യപലകകളില്‍ ഇപ്പോള്‍ ക്യു.ആര്‍. കോഡുകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. വലിയൊരു ഹോര്‍ഡിങില്‍ ചിലപ്പോള്‍ ആകെയുണ്ടാകുക ഒരു ക്യു.ആര്‍. കോഡ് മാത്രമാകും. എന്താണ് അതെന്നറിയാന്‍ മൊബൈലില്‍ ഫോട്ടോയെടുത്താല്‍ മതി! വിദേശരാജ്യങ്ങളിലെ ലൈബ്രറികളിലും ഹോട്ടലുകളിലും ക്രൈസ്തവദേവാലയങ്ങളില്‍ പോലും ക്യു.ആര്‍. കോഡുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഒക്‌ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ആദ്യമായി ക്യു.ആര്‍. കോഡ് ഉപയോഗിച്ച ദേവാലയമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.
നമ്മുടെ അഡ്രസും ഫോണ്‍നമ്പറുകളും ഈമെയില്‍ വിലാസവുമെല്ലാം അടങ്ങിയ ക്യു.ആര്‍. കോഡുകള്‍ വിസിറ്റിങ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നവരുമുണ്ട്. ഫോണില്‍ ഒരു ഫോട്ടോയെടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലിലെത്തും.

ഉത്ഭവം ജപ്പാനില്‍
കണ്ടുപിടുത്തങ്ങളുടെ ആശാന്‍മാരായ ജപ്പാന്‍കാര്‍ തന്നെയാണ് ക്യു.ആര്‍. കോഡുകളുടെയും സൃഷ്ടാക്കള്‍. 1994-ല്‍ ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായ ഡെന്‍സോ-വേവിലാണ് ഈ സംവിധാനം ആദ്യമായി നിലവില്‍ വന്നത്. വാഹനനിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്.
സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഈ സാങ്കേതികവിദ്യക്ക് പുതിയ മാനങ്ങള്‍ കൈവന്നു. എല്ലാവിധ ലൈസന്‍സുകളില്‍ നിന്നും സ്വതന്ത്ര്യമാണ് ക്യു.ആര്‍. കോഡ്. ഇതിന്റെ അവകാശങ്ങള്‍ ഡെന്‍സോ-വേവ് കമ്പനിക്കാണെങ്കിലും ഇത് സ്വതന്ത്രമായ ഉപയോഗത്തിന് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

നിര്‍മാണം വളരെയെളുപ്പം

http://qrcode.kaywa.com, www.qrstuff.com, goqr.me തുടങ്ങി ഒട്ടേറെ സൈറ്റുകള്‍ നമുക്കാവശ്യമായ ക്യു.ആര്‍. കോഡുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങള്‍ ടൈപ്പ്‌ചെയ്താല്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ കോഡ് തയ്യാറാകും. ആ കോഡ് നമുക്കെവിടെവേണമെങ്കിലും അച്ചടിക്കാം.

ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി, ഐഫോണ്‍ അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിലവില്‍ നൂറുകണക്കിന് ക്യു.ആര്‍. േകാഡ് റീഡറുകള്‍ ലഭ്യമാണ്. അവയിലേതെങ്കിലുമൊന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യു.ആര്‍.കോഡുകള്‍ വായിക്കാനാകും. i-nigma, Kaywa, QuickMark, BeeTag, ScanLife എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ക്യു.ആര്‍. കോഡ് റീഡറുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫോണില്‍ ഉപയോഗിക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ സാര്‍വത്രികമാകുന്നതോടെ ക്യു.ആര്‍. കോഡുകള്‍ നമ്മുടെ നാട്ടിലും വ്യാപകമാകുമെന്നതില്‍ സംശയം വേണ്ട. ആദ്യം പരസ്യമേഖലയിലും മാധ്യമരംഗത്തുമാകും ക്യു.ആര്‍. സാന്നിധ്യമറിയിക്കുക. പിന്നീട് ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇവ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പിക്കാം.

Sunday, February 13, 2011

വസന്തങ്ങളുടെ പൂക്കാലം


ഇന്ന് നബിദിനം ലോകമെങ്ങുമുള്ള മുസ്ലികള്‍ സന്തോഷത്തില്‍ ഓര്‍ക്കുന്ന ഒരു പുണ്യ ദിനം പ്രവാചകനായ മുഹമ്മദ് റസൂലുള്ളാഹി (സ) ഈ ലോകത്ത് പിറന്നതും ഈ ലോകത്തില്‍ നിന്ന് വിട പറഞ്ഞതും ഈ ഒരു ദിനത്തിലാണു റബീഉല്‍ അവ്വല്‍ പന്ത്രണ്ട്.പ്രവാചകനെ സ്നേഹിക്കുന്ന ഒരു മനുഷ്യനും ആ പ്രവാചകന്‍ ജനിച്ച ഒരു ദിവസത്തിന്റെ മഹത്വം മനസ്സിലാകാതെ പോകില്ല പ്രവാചകനെ കുറിച്ച് ലോക ജനതയുടെ മുന്‍പില്‍ അവതരിപ്പിക്കന്‍ പറ്റിയ ഇത്ര മഹത്തായ ഒരു ദിനം വേറെയില്ല ഒരു ദിവസം മുഴുവനായി പ്രവാചകന്റെ കീര്‍ത്തനങ്ങള്‍ പാടി നടന്നിരുന്ന ആ കുട്ടിക്കാലം മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒരു സുന്ദരമായ സ്മരണയാണു ഇന്നും എന്റെ മനസ്സില്‍ മദ്രസ്സയില്‍ പഠിക്കുന്ന കാലത്ത് നബിദിനം എന്ന് കേട്ടാല്‍ തന്നെ ഉള്‍പുളകിതമായ ഒരു ഓര്‍മയാണു ഉണ്ടാവുക രാവിലെ തന്നെ എണീറ്റ് കുളിച്ച് മദ്രസ്സയില്‍ എത്തി നബിദിന ജാഥക്ക് പോകാനുള്ള ഒരുക്കത്തിലായിരിക്കും ജാഥ കയിഞ്ഞു വന്നാല്‍ റസൂലുള്ളാന്റെ മദ് ഹ് പറയലെല്ലാമായി വൈകുന്നേരം വരെ പരിപാടി തന്നെ ഇന്നതെല്ലാം ഒരു ഓര്‍മ മാത്രമായി ഈ മരുഭൂമിയില്‍ എന്നാലും റസൂലുള്ളയും അവരെ സ്നേഹിക്കുന്നവരും ഉള്ള ഈ പുണ്യഭൂമി അതിലും വലിയ ഒരു അനുഭൂതിയാണു നല്‍കുന്നത്.....നിങ്ങള്‍ക്കെല്ലാം എന്റെ ഹ്ര്ദയം നിറഞ്ഞ നബിദിനാശംസകള്‍.........