Sunday, July 26, 2009





ഇതൊരു സഹായമല്ല.... എങ്കിലും ... പൂന്തിരുത്തിയിലെ ഇസ്മായില്‍ നാട്ടില്‍ പോകുവാന്‍ ഇന്നലെ ഷറഫിയ്യയില്‍ എത്തിയപ്പോള്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ജിദ്ദയിലെ സജീവ പി ഡി പി പ്രവര്‍ത്തകനായ അബ്ദുള്‍ കബീര്‍ വള്ളിക്കുന്ന് ഇസ്മായിലിനു കൈമാറുന്നു സമീപം ജിദ്ദയിലെ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുള്‍ അസീസ് മേനാത്ത്..


ഇതും അതുപോലൊരു സഹായം ഇസ്മായീലിന്റെ കൂടെ നാട്ടില്‍ പോയ ഇസ്മായിലിന്റെ ബന്ദ്ധുവിനും കബീര്‍ വള്ളിക്കുന്ന് ടിക്കറ്റ് കൈമറുന്നു...നാട്ടില്‍ പോകുവാന്‍ വേണ്ടി ജിദ്ദയില്‍ എത്തിയാല്‍ പിന്നെ അസീസ്ക്കന്റെ കടയാണ് എല്ലാവര്‍ക്കും സഹായം പിന്നെ നാട്ടില്‍ പോകുന്നത് വരെ അസീസ്ക്കാന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും അവസാനം കുറച്ച് പഞ്ഞീക്കെട്ടുകളുമായി അസീസ്ക്കയും റൂമിലുള്ളവരും യാത്രയാക്കും...


ഇവരാരും നിസ്കരിക്കാത്തവര്‍ അല്ല..... ഇതൊരു മഗ് രിബ് നിസ്കാരം ...

Monday, July 20, 2009

അങ്ങിനെ ഒരു പാര്‍ട്ടിയും കൂടി ഇന്ത്യയില്‍ പിറവിയെടുക്കുന്നു........


വിവിധ പാര്‍ട്ടികളില്‍ കുടിയേറുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ഒരു പാര്‍ട്ടിയും കൂടി പിറവിയെടുക്കുന്നു..പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ഘടകം അതിനുള്ള പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു ഈ വരുന്ന സ്വാതന്ത്ര ദിനത്തില്‍ പാര്‍ട്ടി രൂപപ്പെടുമെന്ന് അറിയുന്നു..അധികാരമില്ലാതെ നില നില്‍പ്പില്ലെന്ന് തിരിച്ചറിഞ്ഞ പോപ്പുലര്‍ ഫ്രണ്ടും മെല്ലെ അധികാരത്തില്‍ എത്തിപ്പെടാന്‍ ഒരുങ്ങുന്നു.... നമുക്ക് കാത്തിരുന്ന് കാണാം...

Saturday, July 18, 2009

ഇതും ഒരു മുന്നറിയിപ്പ്‌


അരിയല്ലൂര്‍ കാര്‍ റെയില്‍ മുറീച്ച് കടക്കണമെങ്കില്‍ ഫാറോക്കിലോ പരപ്പനങ്ങാടിയിലോ പോകേണ്ടി വരും..

Thursday, July 16, 2009

മെട്രോ കൊച്ചി

മെട്രോ കൊച്ചിയില്‍ നിന്നും ഒരു കാഴ്ച .........

ഇതാണ് കൊച്ചി കേരളത്തിലെ ഏറ്റവും വലിയ സിറ്റി ....








Monday, July 13, 2009

ഒരു മന്ത്രിയും ഒരു ഗ്രാമവും


വള്ളിക്കുന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്ന പോലെ പ്രസിദ്ധമായ ഒരു ഗ്രാമ പഞ്ചായത്ത് അതിലെ ഒരു ചെറിയ ഗ്രാമമാണു ഞാന്‍ ഉല്‍ക്കൊള്ളുന്ന അരിയല്ലൂര്‍ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എന്നറിയില്ല നമ്മുടെ റെയില്‍ വെ സഹമന്ത്രിയുടെ മണ്ഡലത്തില്‍ (മലപ്പുറം പാര്‍ലമെന്റ് മണ്ഡലം) പെട്ട ഒരേ ഒരു എന്ന് പറയപ്പെടുന്ന (അങ്ങാടിപ്പുറം എവിടെയാണെന്നറിയില്ല ) റെയില്‍ വെ സ്റ്റേഷന്‍ എന്റെ ഗ്രാമത്തില്‍ ആണ് (വള്ളിക്കുന്ന് റെയില്‍ വെ സ്റ്റേഷന്‍)അതൊന്നുമല്ല കാര്യം എന്റെ ഗ്രാമ വാസികള്‍ വളരെയധികം പ്രതീക്ഷയിലാണ് ജനങ്ങള്‍ ഓവര്‍ ബ്രിഡ്ജോ റെയില്‍ വെ ഗേറ്റോ ഏതാണു വേണ്ടത് എന്ന സംശയത്തിലാണ്(അവസാനം കൂടിയ സര്‍വ്വ കഷി യോഗം വളരെ വിഷമിച്ചാണ് പിരിഞ്ഞത് എന്നറിഞ്ഞു കാരണം ജനങ്ങള്‍ മൂന്ന് വിഭാഗമായി ഒരു വിഭാഗം ഓവര്‍ ബ്രിഡ്ജ് വടക്ക് ഭാഗത്ത് വേണമെന്ന് മറു വിഭാഗം തെക്ക് ഭാഗത്ത് വേണമെന്നും തര്‍ക്കിച്ഛു അതു രണ്ടുമല്ലാത്ത ഒരു വിഭാഗം എന്തോ ബ്രിഡ്ജില്‍ വിശ്വാസമില്ലാഞ്ഞിട്ടോ അതോ മന്ത്രിയില്‍ വിശ്വാസമില്ലാഞ്ഞിട്ടോ എന്നറിയില്ല തല്‍ക്കാലം റെയില്‍ വെ സ്റ്റേഷന്റെ മധ്യഭാഗത്ത് ഒരു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മതി എന്ന് പറഞ്ഞു.ഏതായാലും അവസാനം തെക്ക് ഭാഗത്ത് ഓവര്‍ ബ്രിഡ്ജും വടക്ക ഭാഗത്ത് ഗേറ്റും മധ്യ ഭാഗത്ത് ഒരു ഫൂട്ട് ഓവര്‍ ബ്രിഡ്ജും നിര്‍മിക്കാന്‍ ധാരണയായി എന്നറിഞ്ഞു ആരാണ് നിര്‍മിക്കുക എന്ന് ചോദിക്കരുത് മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഉള്ള ഒരേ ഒരു എന്ന് പറയപ്പെടുന്ന റെയില്‍ വെ സ്റ്റേഷനാണ് )ഏത് വന്നാലും ജനങ്ങള്‍ വളരെ ഹ്ര്ദയ പൂര്‍വ്വം സ്വീകരിക്കും ഇനി അതല്ല ചെറിയ മോട്ടോര്‍ സൈക്കിള്‍ കൊണ്ടു പോകുവാനുള്ള ഒരു ഫൂട്ട് പാത്ത് വന്നാലും ജനങ്ങള്‍ വളരെ സ്ന്തോഷത്തില്‍ ആഘോഷിക്കും കാരണം മന്ത്രി പുതിയ മന്ത്രിയാകുന്നതിനു മുന്‍പ് ചെറിയ ഒരു വലിയ കാര്യം ചെയ്താണ് ജനങ്ങളെ കയ്യിലെടുത്തത് കാരണം ഇലക്ഷനു മുന്‍പ് എക്സി കുട്ടീവുകള്‍ കുറവായ എന്റെ നാട്ടില്‍ ഒരു എക്സി കുട്ടീവ് എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിച്ചു തന്നതു തന്നെ വലിയ ആഘോഷമായാണ് നാട്ടുകാര്‍ കൊണ്ടാടിയത് ഇനി ഒരു ബ്രിഡ്ജ് എങ്ങാനും ലഭിച്ചാല്‍ പിന്നെ വള്ളിക്കുന്നിലേക്ക് അഹമ്മദ് സാഹിബ് തിരിഞ്ഞു നോക്കേണ്ടി വരില്ല കാരണം വള്ളിക്കുന്നുകാര്‍ മുഴുവനും അഹമ്മദ് സാഹിബിന്റെ പിന്നില്‍ ജയ് വിളിച്ചുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല കാരണം അത്രയ്ക്കും ജനങ്ങള്‍ അനുഭവിച്ചു കഴിഞ്ഞൂ റെയില്‍ വെ യെക്കൊണ്ട്...ഒരു നാടിന്റെ മരണം സംഭവിക്കുന്നത് ആ നാടിന്റെ വികസനം നിന്ന് പോകുമ്പോഴാണ് വള്ളിക്കുന്നില്‍ അത് സംഭവിച്ചു കയിഞ്ഞു വള്ളിക്കുന്ന് വികസനം മുരടിച്ചു മരിച്ചു കഴിഞ്ഞു ഇനി അതിനെ രണ്ടാമത് പുനര്‍ജ്ജീവിപ്പിക്കണമെങ്കില്‍ റെയില്‍ വെ തന്നെ കനിയണം റെയില്‍ വെ യാണ് വള്ളിക്കുന്നിനെ കൊന്നത്.... അരിയല്ലൂര്‍ കാര്‍ക്ക് എന്നും റെയില്‍ വെ ഒരു ക്ഷാപമാണു. ചുറ്റുപാടുമുള്ള എല്ലാ പെട്ടിക്കടകളും വളര്‍ന്ന് വലിയ അങ്ങാടികളായപ്പോള്‍ അരിയല്ലൂര്‍ മരിച്ച് മണ്ണടിഞ്ഞ കാഴ്ചയാണു നമുക്ക കാണാന്‍ കഴിയുന്നത്... റെയില്‍ വെയെ ക്കൊണ്ട് ഇത്ര തകര്‍ന്നടിഞ്ഞ ഒരു അങാടിയുമുണ്ടാവുകയില്ല .... എന്റെ ചെറുപ്പത്തില്‍ വള്ളിക്കുന്ന് റെയില്‍ വെ സ്റ്റേഷന്‍ കാണുന്നത് തന്നെ പണ്ട് കാലത്ത് ഏതോ ഒരു സാധാരണ ട്രെയിന്‍ നിര്‍ത്തുവാന്‍ വേണ്ടി എന്റെ സാധുക്കളായ നാട്ടുകാര്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരവുമായി ബദ്ധപ്പെട്ടാണ് ഒരു പാട് കാലം നീണ്ടു നിന്ന ആ സമരം അവസാനം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് വണ്ടി നിര്‍ത്തിയതിനു അന്ന് വണ്ടി എഞ്ചിനു മാല ചാര്‍ത്തിയത് ഇന്നും എന്റെ ന്മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് ... പുതിയ റെയില്‍ പാത വരുമ്പോള്‍ അരിയല്ലൂര്‍ കാര്‍ക്ക് പേടിയാ‍ണു പുതിയ ഒരു പാത ആ ഗ്രാമത്തിന്റെ വികസനം മുരടിപ്പിക്കുകയല്ലാതെ ഒരു ഗ്രാമത്തിനും ഒരു വികസനവും തരില്ല എന്നത് അരിയല്ലൂരിനെ സാക്ഷിയാക്കി എനിക്ക് പറയാന്‍ കഴിയും... ഏതായാലും ഒരു മന്ത്രിയും കുറെ സാധാരണക്കാരായ ജനങ്ങളും എന്ത് സംഭവിക്കുമെന്നത് നമുക്ക കാത്തിരുന്ന് കാണാം....

Sunday, July 12, 2009

അരിയല്ലൂര്‍ സുന്നി ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി


അരിയല്ലൂരിലെ സുന്നികളുടെ ചിരകാല സ്വപനമായിരുന്ന അരിയല്ലൂര്‍ സുന്നി ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.... അല്‍ ഹംദുലില്ലാഹ്... ഇരുപത് വര്‍ഷത്തോളമായി പുനര്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരുന്ന പള്ളിയുടെ പണി രണ്ട് ചെറുപ്പക്കാരുടെ കഠിനപ്രേത്നം മൂലം പൂര്‍ത്തിയായി.... പാലേരി അബ്ബാസ് പയിനാട്ട് മുഹമ്മദ് എന്ന രണ്ട് ചെറുപ്പക്കാരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം അരിയല്ലൂരിലെ സുന്നികളെ സന്തോഷത്തിന്റെ മൂര്‍ധന്യതയിലെത്തിച്ചൂ... സഹായങ്ങള്‍ മുടക്കിയും പണി താമസിപ്പിച്ചൂം നാണം കെടുത്തിയവര്‍ക്ക് ഒരു പാഠമായി മാറിയ പള്ളിയുടെ അവസാന പണികള്‍വളരെ പെട്ടെന്ന് തീര്‍ത്ത് ജനങ്ങള്‍ക്ക് നിസ്കാരത്തിനു സജ്ജമാക്കിയതില്‍ വളരെയധികം അഭിനന്തനത്തിനര്‍ഹരാണ് അവര്‍ രണ്ടു പേരും...അവര്‍ക്ക് രണ്ട് പേര്‍ക്കും എന്റെ അകം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം അര്‍ഹമായ പ്രതിഫലം അള്ളാഹു നല്‍കുകുകയും ചെയ്യെട്ടെ എന്ന് പ്രാര്‍ഥിക്കുകയുംചെയ്യുന്നു....

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ സ്ലൈഡ് ഷോ നോക്കുക..............

Friday, July 10, 2009

ഓര്‍ക്കുട്ടില്‍ കണ്ടത്

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍

ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...........

Thursday, July 9, 2009

മുഹമ്മദ് നബിയുടെ(SAW) വാക്കുകള്‍

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്..
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്..
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
കോപം വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്....
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്