Sunday, December 27, 2009

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍


www.Malayalamscrap.com


കുടിയന്മാരുടെ സ്വന്തം കേരളം


ഹമ്മോ ????
എന്തൊരു പോക്കാണപ്പാ .... ഇരുപത്തെട്ട് കോടി രൂപയുടെ കള്ള് കച്ചവടം ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഒരു ക്രിസ്തുമസ്സിനു മാത്രം അടികുന്ന കള്ളിന്റെ ഔദ്യോഗിക കണക്ക് അതല്ലാത്തത് ഒരു അന്‍പത് കോടി വേറെ....കേരളത്തിലെ ജനങ്ങള്‍ അടിച്ച് കിറുങ്ങി നടക്കുകായാണൊ ഞാന്‍ കുറച്ച് കാലമായി നാട്ടില്‍ പോയിട്ട് ഇനി നാട്ടില്‍ ചെന്നാല്‍ മര്യാദക്കാരായ ജനത്തിനെ കാണാന്‍ കയിയില്ലെ ഒക്കെ അടിച്ച് കിറുങ്ങി നടക്കുകയാകുമോ നാട്ടില്‍...

Tuesday, November 24, 2009

ബലിപെരുന്നാള്‍ ആശംസകള്‍

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍

Monday, October 5, 2009

ആ പൊട്ടക്കലം നമ്മെ വിട്ടു പോഴി

അവനും പോഴി ... ഒരുപാട് കവിതകളിലൂടെ നമ്മെ ഒക്കെ പരിജയപ്പെട്ട ജ്യോനവന്‍ എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു ... ഇനി ആ കവിതകള്‍ നമ്മെ അവന്റെ ഓര്‍മ്മകള്‍ എന്നും നില നിര്‍ത്തട്ടെ ... അകാലത്തിലുള്ള ഈ ദുഖത്തില്‍ ബ്ലോഗ് ലോകം ഒന്നടങ്കം ദുഖിക്കുന്ന ഈ വേളയില്‍ ഈ എളിയ ബ്ലോഗറും അതില്‍ പങ്ക് ചേരുന്നു ...
http://pottakkalam.blogspot.com/

Tuesday, September 22, 2009

മദാഇന്‍ സാലിഹ്


ഈ പ്രാവശ്യത്തെ പെരുന്നാള്‍ മദാഇന്‍ സാലിഹ് സന്ദര്‍ശനവുമായി കഴിഞ്ഞു ഒരു പാട് കാലമായി മദാഇന്‍ സാലിഹ് സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു അത് ഈ പെരുന്നാളിനു പൂര്‍ത്തിയായി കാരണം അള്ളാഹു ഖുര്‍ ആനില്‍ പറഞ്ഞ ആ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് വീട് ഉണ്ടാക്കി താമസിച്ചവരുടെ ലോകം കാണുവാന്‍ ഒരു മോഹമുണ്ടായിരുന്നു എങ്കിലും മനസ്സ് നിറയെ ഭയമായിരുന്നു കാരണം അള്ളാഹു നഷിപ്പിച്ച ഒരു സമൂഹത്തിന്റെ ബാക്കിപത്രം സന്ദര്‍ഷിക്കുക എന്നത് സന്തോഷത്തില്‍ അധികം ദുഖം മാണു മനസ്സില്‍ ഉണ്ടാക്കിയത് അള്ളാഹുവിന്റെ ഭയാനകമായ ശിക്ഷ ഇറങ്ങിയ സ്ഥലം സാലിഹ് നബി ((അ)) സമൂദ് ഗോത്രം ജീവിച്ചിരുന്ന സ്ഥലം വലിയ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമുഖത്ത് ജീവിച്ചിരുന്നവര്‍ അല്ലാഹുവിന്റെ ഭയാനകമായ ശബ്ദം പിടികൂടി നശിപ്പിക്കപ്പെട്ടവര്‍ . ജിദ്ദയില്‍ നിന്നും 950 കിലോമീറ്റര്‍ അകലെ അല്‍ ഉലാ സിറ്റിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലത്തില്‍ തബൂക്കിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മദാഇന്‍ സാലിഹ് മുന്‍പ് ഈ പ്രദേശത്ത് സന്ദര്‍ഷകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു ഇപ്പോള്‍ ആ പ്രദേശം യുനെസ്കോ ഏറ്റെടുത്ത് സന്ദര്‍ഷകര്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട് ചുറ്റ് ഭാഗവും കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ട നിലയില്‍ ആണ് ആ പ്രദേശം.ഇന്നും പ്രക്ര്തിയില്‍ ആ ഭയാനകമായ നടുക്കുന്ന ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നത് അവിടം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടും... ഒരു ഭയാനകമായ ശാന്തത ഇന്നും ആ പ്രദേശത്ത് നില നില്‍ക്കുന്നുണ്ട് ഒരു മനുഷ്യനും താമസിക്കുന്നില്ല 50 കിലോമീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള ഒരു പ്രദേശമാണ് മദാഇന്‍ സാലിഹ് ...

Saturday, September 19, 2009

ഈദ് ആശംസകള്‍



നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹ്ര്ദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

Thursday, September 17, 2009

അരിയല്ലൂര്‍ മഹല്ല് പ്രസിഡണ്ടിനെ ആദരിച്ചു


മുപ്പതു വര്‍ഷത്തില്‍ അധികം അരിയല്ലൂര്‍ മഹല്ല് പ്രസീഡണ്ടായി സേവനം ചെയത കോനാരി മൊയ്തീന്‍ ഹാജിയെ ജുമുഅ മസ്ജിദ് ഉല്‍ഘാടന വേളയില്‍ ആദരിച്ചു. അരിയല്ലൂരിന്റെ മഹല്ല് വികസന കാര്യത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കോനാരി മൊയ്തീന്‍ സാഹിബ് മഹല്ലിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ വളരെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച് മുന്നേറുന്ന വേളയില്‍ മഹല്ലിലെ ജനങ്ങള്‍ക്ക് വേണ്ടി കോണം പാറ സെയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ ഉപഹാരം നല്‍കി ആദരിചു.തന്റെ കഴിഞ്ഞ മുപ്പത് വര്‍ഷ ക്കാലയളവില്‍ മഹല്ലില്‍ ഒരുപാട് വികസനങ്ങള്‍ കൊണ്ടുവരുവാന്‍ പ്രസിഡണ്ട് എന്ന നിലയില്‍ വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട് വികസനങ്ങളില്‍ തന്റേതായ ശൈലി പിന്തുടരുന്നത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വളരെയധികം വിമര്‍ശനങ്ങള്‍ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്.എന്ത് കാര്യം നടത്തുകയാണെങ്കിലും വളരെയധികം ചിന്തിച്ചിട്ടെ നടത്തുകയുള്ളൂ അതാകട്ടെ വികസനങ്ങള്‍ക്ക് വളരെ കാല താമസം സംഭവിക്കുകയും ചെയ്യും ജുമുഅത്ത് പള്ളിയുടെ പണിയുടെ കാര്യം തന്നെ അതിനൊരു ഉദാഹരണമാണു കയിഞ്ഞ ഇരുപത് വര്‍ഷമായി പുനരുദ്ധാരണം തുടങ്ങിയിട്ട് ഹറമിന്റെ പണി പോലെ നീണ്ട് നീണ്ട് ഇപ്പോഴാണു ഉല്‍ഘാടനം കഴിഞ്ഞത്.പ്രസിഡണ്ടിന്റെ ജീവിത കാലത്ത് തന്നെ ഉല്‍ഘാടനം കഴിഞ്ഞതില്‍ അള്ളാഹുവിനെ സ്തുതിക്കുന്നു. അദ്യാഹത്തിനും അതില്‍ കൂടുവാനായതില്‍ വളരെയധികം സന്തോഷമുണ്ട്......

Wednesday, September 9, 2009

മക്കത്തുല്‍ മുക്കറമ





ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വികസനത്തിനാണ് മക്ക സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത് ഹറമിന്റെ സൈഡില്‍ മര്‍വ്വ കുന്നിന്റെ പിന്‍ ഭാഗത്തായി വരുന്ന വലിയ കെട്ടിട സമുച്ചയത്തിന്റെ പണി തീരുന്നതോട് കൂടെ ഹറമിന്റെ വികസനത്തില്‍ കാതലായ മാറ്റം സംഭവിക്കും ഹറമൈന്‍ ഷെറീഫൈന്‍ അബ്ദുല്ല രജാവിന്റെ നേത്ര്ത്തത്തില്‍ ഹറമുകളുടെ വികസനത്തിന്റെ ഭാഗമായ് പയഴ ബില്‍ഡിങ്ങുകള്‍ എല്ലാം ഒഴിപ്പിച്ച് പൊളിച്ച് മാറ്റിയിട്ടുണ്‍ട്..

Sunday, August 23, 2009


നിങ്ങല്‍ക്കെല്ലാം എന്റെ ഹ്ര്ദയം നിറഞ്ഞ റമദാന്‍ ആശംസകള്‍......

Saturday, August 15, 2009

സ്വാതന്ത്ര ദിനാശംസകള്‍


Myspace Photo Cube


Myspace Photo Cube

നിങ്ങള്‍ക്കെല്ലാം എന്റെ മഹത്തായ രാജ്യത്തിന്റെ അറുപത്തിമൂന്നാം സ്വാതന്ത്ര ദിനാശംസകള്‍

Tuesday, August 11, 2009

ഇതും ഒരു യാത്രയയപ്പ്‌


മേനാത്ത് അസീസ്‌ നാട്ടില്‍ പോകുമ്പൊള്‍ അബ്ദുല്‍ കബീര്‍ വള്ളിക്കുന്ന് അരിയല്ലൂര്‍ വെല്‍ഫയര്‍ കമ്മറ്റിയുടെ ടിക്കറ്റ്‌ കൈമാറുന്നു..

Saturday, August 8, 2009

ത്വായിഫിലേക്ക് ഒരു യാത്ര


ജിദ്ദാ യൂണിറ്റ് ആര്‍ എസ് സി (എസ് എസ് എഫ് ഗള്‍ഫ് ഘടകം) യുടെ മൂന്നാമത്തെ സ്റ്റഡി ടൂര്‍ തായിഫിലേക്കായിരുന്നു ആഗസ്റ്റ് എഴാം തിയ്യതി രാവിലെ ഷറഫിയ്യയില്‍ നിന്നും പതിവുപോലെ പറഞ്ഞതിലും രണ്ട് മണീക്കൂര്‍ വൈകി മുസ്തഫപെരുവള്ളൂരിന്റെ നേത്രത്തില്‍ ഞങ്ങള്‍ രണ്ട് ബസുകളിലായി ക്ര്യത്ത്യം എട്ടു മണീക്ക് ത്വായിഫിലേക്ക് പുറപ്പെട്ടു തായിഫ് സന്ദര്‍ശനം എന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു കാരണം ഒരുപാട് കാലമായി തായിഫ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു ചെറുപ്പം മുതലെ കേട്ടറിഞ്ഞ ഒരു കഥയുണ്ട് തായിഫിനു മുഹമ്മദ് റസൂല്‍ (സ) മക്കയിലെ ശത്രുക്കളുടെ അക്രമം സഹിക്കാന്‍ കഴിയാതായപ്പോള്‍ തായിഫില്‍ ചെന്ന് അമ്മാവന്‍ മാരോട് സഹായം അഭ്യാര്‍ഥിച്ച കഥയും അപ്പോള്‍ അവിടെ നിന്നു റസൂലുള്ളാനെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിക്കുകയും റസൂലുള്ളാന്റെ കാല്‍ പൊട്ടി രക്തം ഒലിക്കുകയും ചെയ്ത കഥ മദ്രസ്സയില്‍ നിന്നും കേട്ടറിഞത് ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട് തായിഫിനു എന്നും ഒരു മൈനസ് പോയിന്റാണു എന്റെ മനസ്സില്‍ കാരണം റസൂലുള്ളാനെ അക്രമിക്കപെട്ട സ്ഥലം റസൂലുള്ളാനെ വലിയ പാറക്കല്ല് മലമുകളില്‍ നിന്നും താഴെക്കിട്ട് കൊല്ലുവാന്‍ ശ്രമിച്ച സ്ഥലം എന്നാലും ആ ചരിത്രം ഉറങ്ങുന്ന സ്ഥലം കണ്ട് ആ ചരിത്ര സ്പര്‍ശിയായ കാഴ്ചകള്‍ ഒപ്പിയെടുക്കുവാന്‍ വളരെ മോഹമുണ്ടായിരുന്നു .യാത്രയിലുടനീളം വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു ... പ്രധാനമായും തായിഫില്‍ കാണുവാന്‍ ഉള്ളത് ഒന്നാമതായി റസൂലുള്ളാന്റെ എളാപ്പ അബ്ബാസ് (റ) മകന്‍ അബ്ദുല്ലാഹിബ്ദ്നു അബ്ബാസ് (റ) മക്ബറയാണു അതൊരു വിശാലമായ പള്ളിയുടെ പുറത്താണു മസ്ജിദ് അബ്ദുല്ലാഹിബ്ദ്നു അബ്ബാസ് അംഘണത്തില്‍ പിന്നെ നമ്മെള്‍ക്കെല്ലാം അഭിമാനിക്കുവാന്‍ വകയുള്ള മസ്ജിദ് ഹുനൂദ് ആണ് അത് നമ്മുടെ വെളിയംകോട് ഉമര്‍ ഖാളിയാണു നിര്‍മ്മിച്ചതെന്ന് ചരിത്രം അതിന്ന് പുതുക്കിപണിത് മസ്ജിദ് ഹുനൂദ് എന്ന് നാമകരണം ചെയ്തിരിക്കുന്നു പുരാതനമായ ധൂമത്തുല്‍ ജന്തല്‍ മാര്‍ക്കറ്റിനുള്ളില്‍ ആണ് മസ്ജിദ് സ്തിതി ചെയ്യുന്നത് പിന്നെ ഒരു മ്ര് ഗ ശാലയും ഒരു ഗാര്‍ഡനും പിന്നെ സുഖവാസ സ്തലമായ ഹദാ കുന്നും വളരെ നയന മനോഹരമായ കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത് റസൂലുള്ളാന്റെ മുകളിലേക്ക് ഉരുട്ടിയിട്ട വലിയ പാറകല്ല ജിബ്രീല്‍(അ) തടഞ്ഞു നിര്‍ത്തിയിരിക്കുന്നതെന്ന് ചരിത്രം വിശദമാക്കുന്ന ആ പാറക്കല്ല് ഇന്നും അവിടെ കാണാം അതു പോലെ ശാരാ ഹദാസ് അതൊരു വലിയ ചരിത്ര ഓര്‍മയാണ് മനസ്സലിയിക്കുന്ന ചരിത്രം റസൂലുള്ളാനെ തായിഫ് നിവാസികള്‍ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ കാലു പൊട്ടി രക്തം ഒലിച്ച് അവിടെ അടുത്ത് കണ്ട ഒരു ഈന്ത പന തോട്ടത്തില്‍ (ഈന്തപ്പന തോട്ടം ഉത്ബത്തിന്റെയും ശൈബത്തിന്റെയും ആണെന്ന് ചരിത്രം) വ്യസനംകൊണ്ട് ഇരുന്നപ്പോള്‍ ഒരു പാത്രത്തില്‍ കുറച്ച് പഴവുമായി റസൂലുള്ളാക്ക് പഴം നല്‍കിയ ഒരു ക്രിസ്ത്യാനിയുടെ പേരാണ് ഹദ്ദാസ് (അദ്യേഹം പിന്നീട് ഇസ്ലാം സ്വീകരിച്ചു എന്ന്ചരിത്രം)
അതു പോലെ തന്നെ തായിഫിന്റെ കാലാവസ്ഥ ജിദ്ദയിലെ ഇപ്പോഴത്തെ ചൂട് 55 ഡിഗ്രിയാണ്‍ അത് തായിഫില്‍ 10 ഡിഗ്രിയായ് കുറഞ്ഞ അവസ്ഥ വളരെ സുഖമുള്ള ഒരു അനുഭവമാണ് സര്‍വ്വ ലോകവും സ്ര്ഷ്ടിച്ച് പരിപാലിക്കുന്ന റബ്ബിന്റെ ഒരു മഹത്തായ അനുഗ്രഹം കൂടാതെ റോപ്പ് വേ അത് വളരെ മനോഹരമായ കാഴ്ചയാണ് മലമടക്കിനിടയിലൂടെയുള്ള യാത്ര വളരെ നയന മനോഹരമാണു 60 റിയാലാണ് റോപ്പ് വേ യാത്രക്ക് ഈടാക്കുന്നത് ജര്‍മ്മനിയുടെ റമാഡ ഹോട്ടല്‍ കമ്പനിയാണു റോപ്പ് വേ പ്രവര്‍ത്തിപ്പിക്കുന്നത് റോപ്പ് വേയിലൂടെ പോകുമ്പോള്‍ തായിഫ് ചുരം വളരെ ആന്ദമുള്ള കാഴ്ചയാണ് തായിഫില്‍ വളരെ തിരക്കുള്ള സമയാമായിരുന്നു എല്ലായിടത്തും വളരെ തിരക്ക് അനുഭവപ്പെട്ടു ഞങ്ങള്‍ മഗ് രിബ് നിസ്കാരം കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിക്കുമ്പോള്‍ മനസ്സ് തായിഫിനോട് വിടപറയുവാനുള്ള ഒരുക്കത്തിലായിരുനില്ല എന്ത്കൊണ്ടോ മനസ്സിനു വല്ലാത്ത് ഒരു വിങ്ങള്‍ അനുഭവപ്പെട്ടു രാത്രി പന്ത്രണ്ട് മണീയായപ്പോള്‍ ഞങ്ങള്‍ ജിദ്ദയിലെത്തി....

Sunday, July 26, 2009





ഇതൊരു സഹായമല്ല.... എങ്കിലും ... പൂന്തിരുത്തിയിലെ ഇസ്മായില്‍ നാട്ടില്‍ പോകുവാന്‍ ഇന്നലെ ഷറഫിയ്യയില്‍ എത്തിയപ്പോള്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ജിദ്ദയിലെ സജീവ പി ഡി പി പ്രവര്‍ത്തകനായ അബ്ദുള്‍ കബീര്‍ വള്ളിക്കുന്ന് ഇസ്മായിലിനു കൈമാറുന്നു സമീപം ജിദ്ദയിലെ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുള്‍ അസീസ് മേനാത്ത്..


ഇതും അതുപോലൊരു സഹായം ഇസ്മായീലിന്റെ കൂടെ നാട്ടില്‍ പോയ ഇസ്മായിലിന്റെ ബന്ദ്ധുവിനും കബീര്‍ വള്ളിക്കുന്ന് ടിക്കറ്റ് കൈമറുന്നു...നാട്ടില്‍ പോകുവാന്‍ വേണ്ടി ജിദ്ദയില്‍ എത്തിയാല്‍ പിന്നെ അസീസ്ക്കന്റെ കടയാണ് എല്ലാവര്‍ക്കും സഹായം പിന്നെ നാട്ടില്‍ പോകുന്നത് വരെ അസീസ്ക്കാന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും അവസാനം കുറച്ച് പഞ്ഞീക്കെട്ടുകളുമായി അസീസ്ക്കയും റൂമിലുള്ളവരും യാത്രയാക്കും...


ഇവരാരും നിസ്കരിക്കാത്തവര്‍ അല്ല..... ഇതൊരു മഗ് രിബ് നിസ്കാരം ...

Monday, July 20, 2009

അങ്ങിനെ ഒരു പാര്‍ട്ടിയും കൂടി ഇന്ത്യയില്‍ പിറവിയെടുക്കുന്നു........


വിവിധ പാര്‍ട്ടികളില്‍ കുടിയേറുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ഒരു പാര്‍ട്ടിയും കൂടി പിറവിയെടുക്കുന്നു..പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ഘടകം അതിനുള്ള പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു ഈ വരുന്ന സ്വാതന്ത്ര ദിനത്തില്‍ പാര്‍ട്ടി രൂപപ്പെടുമെന്ന് അറിയുന്നു..അധികാരമില്ലാതെ നില നില്‍പ്പില്ലെന്ന് തിരിച്ചറിഞ്ഞ പോപ്പുലര്‍ ഫ്രണ്ടും മെല്ലെ അധികാരത്തില്‍ എത്തിപ്പെടാന്‍ ഒരുങ്ങുന്നു.... നമുക്ക് കാത്തിരുന്ന് കാണാം...

Saturday, July 18, 2009

ഇതും ഒരു മുന്നറിയിപ്പ്‌


അരിയല്ലൂര്‍ കാര്‍ റെയില്‍ മുറീച്ച് കടക്കണമെങ്കില്‍ ഫാറോക്കിലോ പരപ്പനങ്ങാടിയിലോ പോകേണ്ടി വരും..

Thursday, July 16, 2009

മെട്രോ കൊച്ചി

മെട്രോ കൊച്ചിയില്‍ നിന്നും ഒരു കാഴ്ച .........

ഇതാണ് കൊച്ചി കേരളത്തിലെ ഏറ്റവും വലിയ സിറ്റി ....








Monday, July 13, 2009

ഒരു മന്ത്രിയും ഒരു ഗ്രാമവും


വള്ളിക്കുന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്ന പോലെ പ്രസിദ്ധമായ ഒരു ഗ്രാമ പഞ്ചായത്ത് അതിലെ ഒരു ചെറിയ ഗ്രാമമാണു ഞാന്‍ ഉല്‍ക്കൊള്ളുന്ന അരിയല്ലൂര്‍ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എന്നറിയില്ല നമ്മുടെ റെയില്‍ വെ സഹമന്ത്രിയുടെ മണ്ഡലത്തില്‍ (മലപ്പുറം പാര്‍ലമെന്റ് മണ്ഡലം) പെട്ട ഒരേ ഒരു എന്ന് പറയപ്പെടുന്ന (അങ്ങാടിപ്പുറം എവിടെയാണെന്നറിയില്ല ) റെയില്‍ വെ സ്റ്റേഷന്‍ എന്റെ ഗ്രാമത്തില്‍ ആണ് (വള്ളിക്കുന്ന് റെയില്‍ വെ സ്റ്റേഷന്‍)അതൊന്നുമല്ല കാര്യം എന്റെ ഗ്രാമ വാസികള്‍ വളരെയധികം പ്രതീക്ഷയിലാണ് ജനങ്ങള്‍ ഓവര്‍ ബ്രിഡ്ജോ റെയില്‍ വെ ഗേറ്റോ ഏതാണു വേണ്ടത് എന്ന സംശയത്തിലാണ്(അവസാനം കൂടിയ സര്‍വ്വ കഷി യോഗം വളരെ വിഷമിച്ചാണ് പിരിഞ്ഞത് എന്നറിഞ്ഞു കാരണം ജനങ്ങള്‍ മൂന്ന് വിഭാഗമായി ഒരു വിഭാഗം ഓവര്‍ ബ്രിഡ്ജ് വടക്ക് ഭാഗത്ത് വേണമെന്ന് മറു വിഭാഗം തെക്ക് ഭാഗത്ത് വേണമെന്നും തര്‍ക്കിച്ഛു അതു രണ്ടുമല്ലാത്ത ഒരു വിഭാഗം എന്തോ ബ്രിഡ്ജില്‍ വിശ്വാസമില്ലാഞ്ഞിട്ടോ അതോ മന്ത്രിയില്‍ വിശ്വാസമില്ലാഞ്ഞിട്ടോ എന്നറിയില്ല തല്‍ക്കാലം റെയില്‍ വെ സ്റ്റേഷന്റെ മധ്യഭാഗത്ത് ഒരു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മതി എന്ന് പറഞ്ഞു.ഏതായാലും അവസാനം തെക്ക് ഭാഗത്ത് ഓവര്‍ ബ്രിഡ്ജും വടക്ക ഭാഗത്ത് ഗേറ്റും മധ്യ ഭാഗത്ത് ഒരു ഫൂട്ട് ഓവര്‍ ബ്രിഡ്ജും നിര്‍മിക്കാന്‍ ധാരണയായി എന്നറിഞ്ഞു ആരാണ് നിര്‍മിക്കുക എന്ന് ചോദിക്കരുത് മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഉള്ള ഒരേ ഒരു എന്ന് പറയപ്പെടുന്ന റെയില്‍ വെ സ്റ്റേഷനാണ് )ഏത് വന്നാലും ജനങ്ങള്‍ വളരെ ഹ്ര്ദയ പൂര്‍വ്വം സ്വീകരിക്കും ഇനി അതല്ല ചെറിയ മോട്ടോര്‍ സൈക്കിള്‍ കൊണ്ടു പോകുവാനുള്ള ഒരു ഫൂട്ട് പാത്ത് വന്നാലും ജനങ്ങള്‍ വളരെ സ്ന്തോഷത്തില്‍ ആഘോഷിക്കും കാരണം മന്ത്രി പുതിയ മന്ത്രിയാകുന്നതിനു മുന്‍പ് ചെറിയ ഒരു വലിയ കാര്യം ചെയ്താണ് ജനങ്ങളെ കയ്യിലെടുത്തത് കാരണം ഇലക്ഷനു മുന്‍പ് എക്സി കുട്ടീവുകള്‍ കുറവായ എന്റെ നാട്ടില്‍ ഒരു എക്സി കുട്ടീവ് എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിച്ചു തന്നതു തന്നെ വലിയ ആഘോഷമായാണ് നാട്ടുകാര്‍ കൊണ്ടാടിയത് ഇനി ഒരു ബ്രിഡ്ജ് എങ്ങാനും ലഭിച്ചാല്‍ പിന്നെ വള്ളിക്കുന്നിലേക്ക് അഹമ്മദ് സാഹിബ് തിരിഞ്ഞു നോക്കേണ്ടി വരില്ല കാരണം വള്ളിക്കുന്നുകാര്‍ മുഴുവനും അഹമ്മദ് സാഹിബിന്റെ പിന്നില്‍ ജയ് വിളിച്ചുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല കാരണം അത്രയ്ക്കും ജനങ്ങള്‍ അനുഭവിച്ചു കഴിഞ്ഞൂ റെയില്‍ വെ യെക്കൊണ്ട്...ഒരു നാടിന്റെ മരണം സംഭവിക്കുന്നത് ആ നാടിന്റെ വികസനം നിന്ന് പോകുമ്പോഴാണ് വള്ളിക്കുന്നില്‍ അത് സംഭവിച്ചു കയിഞ്ഞു വള്ളിക്കുന്ന് വികസനം മുരടിച്ചു മരിച്ചു കഴിഞ്ഞു ഇനി അതിനെ രണ്ടാമത് പുനര്‍ജ്ജീവിപ്പിക്കണമെങ്കില്‍ റെയില്‍ വെ തന്നെ കനിയണം റെയില്‍ വെ യാണ് വള്ളിക്കുന്നിനെ കൊന്നത്.... അരിയല്ലൂര്‍ കാര്‍ക്ക് എന്നും റെയില്‍ വെ ഒരു ക്ഷാപമാണു. ചുറ്റുപാടുമുള്ള എല്ലാ പെട്ടിക്കടകളും വളര്‍ന്ന് വലിയ അങ്ങാടികളായപ്പോള്‍ അരിയല്ലൂര്‍ മരിച്ച് മണ്ണടിഞ്ഞ കാഴ്ചയാണു നമുക്ക കാണാന്‍ കഴിയുന്നത്... റെയില്‍ വെയെ ക്കൊണ്ട് ഇത്ര തകര്‍ന്നടിഞ്ഞ ഒരു അങാടിയുമുണ്ടാവുകയില്ല .... എന്റെ ചെറുപ്പത്തില്‍ വള്ളിക്കുന്ന് റെയില്‍ വെ സ്റ്റേഷന്‍ കാണുന്നത് തന്നെ പണ്ട് കാലത്ത് ഏതോ ഒരു സാധാരണ ട്രെയിന്‍ നിര്‍ത്തുവാന്‍ വേണ്ടി എന്റെ സാധുക്കളായ നാട്ടുകാര്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരവുമായി ബദ്ധപ്പെട്ടാണ് ഒരു പാട് കാലം നീണ്ടു നിന്ന ആ സമരം അവസാനം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് വണ്ടി നിര്‍ത്തിയതിനു അന്ന് വണ്ടി എഞ്ചിനു മാല ചാര്‍ത്തിയത് ഇന്നും എന്റെ ന്മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് ... പുതിയ റെയില്‍ പാത വരുമ്പോള്‍ അരിയല്ലൂര്‍ കാര്‍ക്ക് പേടിയാ‍ണു പുതിയ ഒരു പാത ആ ഗ്രാമത്തിന്റെ വികസനം മുരടിപ്പിക്കുകയല്ലാതെ ഒരു ഗ്രാമത്തിനും ഒരു വികസനവും തരില്ല എന്നത് അരിയല്ലൂരിനെ സാക്ഷിയാക്കി എനിക്ക് പറയാന്‍ കഴിയും... ഏതായാലും ഒരു മന്ത്രിയും കുറെ സാധാരണക്കാരായ ജനങ്ങളും എന്ത് സംഭവിക്കുമെന്നത് നമുക്ക കാത്തിരുന്ന് കാണാം....

Sunday, July 12, 2009

അരിയല്ലൂര്‍ സുന്നി ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി


അരിയല്ലൂരിലെ സുന്നികളുടെ ചിരകാല സ്വപനമായിരുന്ന അരിയല്ലൂര്‍ സുന്നി ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.... അല്‍ ഹംദുലില്ലാഹ്... ഇരുപത് വര്‍ഷത്തോളമായി പുനര്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരുന്ന പള്ളിയുടെ പണി രണ്ട് ചെറുപ്പക്കാരുടെ കഠിനപ്രേത്നം മൂലം പൂര്‍ത്തിയായി.... പാലേരി അബ്ബാസ് പയിനാട്ട് മുഹമ്മദ് എന്ന രണ്ട് ചെറുപ്പക്കാരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം അരിയല്ലൂരിലെ സുന്നികളെ സന്തോഷത്തിന്റെ മൂര്‍ധന്യതയിലെത്തിച്ചൂ... സഹായങ്ങള്‍ മുടക്കിയും പണി താമസിപ്പിച്ചൂം നാണം കെടുത്തിയവര്‍ക്ക് ഒരു പാഠമായി മാറിയ പള്ളിയുടെ അവസാന പണികള്‍വളരെ പെട്ടെന്ന് തീര്‍ത്ത് ജനങ്ങള്‍ക്ക് നിസ്കാരത്തിനു സജ്ജമാക്കിയതില്‍ വളരെയധികം അഭിനന്തനത്തിനര്‍ഹരാണ് അവര്‍ രണ്ടു പേരും...അവര്‍ക്ക് രണ്ട് പേര്‍ക്കും എന്റെ അകം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം അര്‍ഹമായ പ്രതിഫലം അള്ളാഹു നല്‍കുകുകയും ചെയ്യെട്ടെ എന്ന് പ്രാര്‍ഥിക്കുകയുംചെയ്യുന്നു....

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ സ്ലൈഡ് ഷോ നോക്കുക..............

Friday, July 10, 2009

ഓര്‍ക്കുട്ടില്‍ കണ്ടത്

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍

ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...........

Thursday, July 9, 2009

മുഹമ്മദ് നബിയുടെ(SAW) വാക്കുകള്‍

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്..
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്..
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
കോപം വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്....
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്

Monday, June 8, 2009

ഒരു മഴക്കാലം കൂടി കടന്നു പോകുന്നു...


മണ്ണിലും വിണ്ണിലും കുളിര്‍ കോരിയിട്ട് കൊണ്ട് ഒരു മഴക്കാലം കൂടി അങ്ങകലെ കടന്ന് പോകുന്നു......... ഇനിയെന്നാ ഒരു നല്ല മഴക്കാലം കാണുക...

Wednesday, June 3, 2009

അത്ഭുതങ്ങളുടെ നീരുറവ


സംസം..... ലോകത്ത് ഇന്നും വിസ്മയകരമായി നില നില്‍ക്കുന്ന നീരുറവ പരിശുദ്ധ ഹറമിന്റെ (ക അബാലയം) മുറ്റത്ത് ഇരുപത്തി ഒന്ന് മീറ്റര്‍ അകലത്തില്‍ സ്തിഥി ചെയ്യുന്ന പരിപാവനമായ സംസം കിണറ് ഇന്ന് സാധാരണ വിശ്വാസിയെ സംബദ്ധിച്ചിടത്തോളം കാണുക അസാധ്യമാണ്‍് കാരണം ഹറമിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സംസം കിണറും പൊതു ജനങ്ങള്‍ക്കു വേണ്ടി തുറന്ന ഭാഗം അടച്ഛു..കയിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് വരെ സംസം കിണര്‍ കണ്ട് അതിന്റെ അടുത്ത് നിന്നും വെള്ളം കുടിക്കുവാനുള്ള സൌകര്യമുണ്ടായിരുന്നു അതും ജനങ്ങളുടെ തിരക്കു മൂലം ഇപ്പോള്‍ അടച്ഛു.. ഹറമിന്റെ മുറ്റത്ത് സംസം കിണറിന്റെ മുകള്‍ ഭാഗത്ത് മാര്‍ബിളില്‍ സംസം കിണര്‍ ഇതിന്റെ ചുവടെ യാണെന്ന് രേഖപ്പെടുത്തിയിരുന്നു ജനങ്ങള്‍ അതിന്റെ മുകളീല്‍ നിന്ന് നിസ്കരിക്കാന്‍ തിരക്ക് കൂട്ടുന്നത് കാരണം അതും നീക്കം ചെയ്തു ഇപ്പോള്‍ ഹജ്ജിനൊ ഉമ്രക്കോ വരുന്ന വിശ്വാസിക്ക് ഹറമില്‍ ഇരുന്ന് സംസം മതി വരുവോളം കുടിച്ച് മനസ്സ് കുളിര്‍പ്പിക്കാം എന്നല്ലാതെ സംസം കിണര്‍ എവിടെയായിരുന്നു എന്ന് പോലും അറിയുവാന്‍ കഴിയുകയില്ല..
ഇസ്മായീല്‍ നബിയെയും മാതാവ് ഹാജറ ബീവിയെയും പ്രവാചകനായ ഇബ്രാഹീം നബി അള്ളാഹുവിന്റെ കല്‍പ്പന നിറവേറ്റി ക അബാലയത്തിനടുത്ത് ഉപോക്ഷിച്ച് പോകുമ്പോള്‍ വരണ്ടുണങ്ങിയ കുടിക്കാന്‍ പോലും ഒരു തുള്ളീ വെള്ളം ലഭിക്കാത്ത ചുട്ടുപൊള്ളുന്ന മരുഭൂമിയായിരുന്നു ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ തനിച്ചാക്കി പോകുന്നതില്‍ തെല്ലും വിശമം ഹാജറ ബീവിക്ക് തോന്നിയില്ല സ്രഷ്ടാവിന്റെ തീരുമാനം നടപ്പിലായതില്‍ സന്തോഷം മാത്രമാണ് ഉണ്ടായത് രക്ഷിതാവ് വരാനിരിക്കുന്ന ഒരു വലിയ നാഗരികതയ്ക്ക് അടിത്തറ പാകുകായാണ് അതിലൂടെ ചെയ്തത് ഇന്ന് കാണുന്ന മക്കയും അതിന്റെ ചുറ്റ് ഭാഗമുണ്ടായ വികസനവും ഇസ്മായില്‍ നബിയിലും ഉമ്മ ഹാജറാബീവിയിലും പിതാവ് ഇബ്രാഹീം നബി (അ) എത്തി നില്‍ക്കുന്നു ഇന്നും മക്കയില്‍ വരുന്ന് ഓരോ വിശ്വാസിയും അവരുടെ സ്മരണ പുതുക്കി സംസം കുടിച്ചും സഫാ മരവക്കിടയില്‍ നടന്നും ഓടിയുമെല്ലാം അവരെ ഓര്‍ക്കുന്നു അതിലൂടെ അള്ളാഹുവിന്റെ പ്രീതി സമ്പാദിക്കുന്നു സംസം വെള്ളത്തെ പറ്റി ഒരു പാട് ശാസ്ത്രീയ പരീക്ഷണങ്ങളും മറ്റു നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നുമുണ്ട് ഈ അടുത്ത കാലത്ത് ജപ്പാനിലെ ശാസ്ത്രഞനായ ഡോ മസാറോ ഐമോട്ടോ നാനോടെക്ന്‌നോളജി ഉപയോഗിച്ച്‌ ഗവേഷണം നടത്തിയ ഇദ്ധേഹം ലോകത്ത്‌ മറ്റൊരു വെള്ളത്തിനുമില്ലാത്ത വിസ്മ്‌യകരമായ സവിശേഷതകള്‍ സംസമില്‍ കണ്ടെത്തിയതായി സൌദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി......ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം കലര്‍ത്തിയാല്‍ ആ വെള്ളത്തിനു മൊത്തം സംസം വെള്ളത്തിന്റെ പവര്‍ ലഭിക്കുന്നുണ്ടെന്ന് ഐമോട്ടോ തന്റെ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകാ‍യാണ്‍്..സൌദി സന്ദര്‍ശിക്കുന്ന ജപ്പാനിലെ ഹാഡോ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഐമോട്ടോ കഴിഞ്ഞ ദിവസം ജിദ്ദയില്‍ 500ലധികം വരുന്ന ഗവേഷകരുടെ സദസ്സിന് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസം ജലത്തിന്റെ ക്രിസ്റ്റലുകള്‍ക്ക് അതിശയകരമായ ചില പ്രത്യേകതകളുണ്ടെന്ന് താന്‍ കണ്ടെത്തിയതായി ഐമോട്ടോ പറഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങള്‍, പ്രത്യേകിച്ചും 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന പ്രാരംഭ സൂക്തത്തോട് ജലകണങ്ങളില്‍നിന്ന് അതിശയകരമായ പ്രതികരണവും മാറ്റവും ഉണ്ടാകുന്നതായും ഇദ്ദേഹം അവകാശപ്പെട്ടു.ഈ പ്രവണതയെ തനിക്ക് ഭൌതികമായി വ്യാഖ്യാനിക്കാനാവുന്നില്ലെന്നും ജിദ്ദയില്‍ ഒത്തുകൂടിയ ഗവേഷകരുടെ നിറഞ്ഞ സദസ്സില്‍ അദ്ദേഹം വിശദീകരിച്ചു. റെക്കോര്‍ഡ് ചെയ്ത ഖുര്‍ആന്‍ പാരായണം ജലകണങ്ങളെ കേള്‍പ്പിച്ചപ്പോഴും ഈ മാറ്റം ദര്‍ശിക്കാനായി എന്നത് വിസമയകരമാണ്....
മക്കയിലെ അമാനുഷിക ചരിത്ര ദൃഷ്ടാന്തങ്ങളിലൊന്നായാണ് സംസം ഉറവയെ വിശ്വാസികള്‍ കാണുന്നത്. പ്രവാചകന്‍ ഇബ്രാഹീം, ഭാര്യ ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ ത്യാഗനിര്‍ഭരമായ ജീവിതവുമായാണ് സംസമിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നത്.

വറ്റാത്ത വിസ്മയത്തിന്റെ ഉറവയായ സംസം സെക്കന്റില്‍ ചുരത്തുന്നത് 11 മുതല്‍ 18.5 ലിറ്റര്‍ വരെ വെള്ളമാണ്. മക്ക, മദീന ഹറമുകളില്‍ വിതരണത്തിന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീര്‍ഥാടകര്‍ വഹിച്ചു കൊണ്ടുപോകാന്‍ മാത്രം പുണ്യജലം ഈ ഉറവയില്‍നിന്ന് ലഭിക്കുന്നു എന്നത് തന്നെ അല്‍ഭുതകരമാണ്. ഹറമികനത്ത് മാത്രം നിത്യേന 2,600 ക്യുബിക് മീറ്റര്‍ സംസം വെള്ളം കുടിക്കാനായി വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പള്ളിക്ക് പുറത്ത് ദിവസവും വിതരണം ചെയ്യുന്നത് 1,400 ക്യുബിക് മീറ്ററിലധികമാണ്്്്. മദീന ഹറമില്‍ നിത്യേന വിതരണം ചെയ്യാന്‍ 400 ക്യുബിക് മീറ്റര്‍ സംസം എത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ കിണറില്‍നിന്നുള്ള വറ്റാത്ത ഉറവയായ സംസം ഹജ്ജിനും ഉംറക്കും എത്തുന്ന തീര്‍ഥാടകരിലൂടെ ലോകത്തിന്റെ മുക്കുമൂലകളില്‍ പാനം ചെയ്യപ്പെടുകയാണ്.
പരിശുദ്ധ കഅ്ബയില്‍നിന്ന് 21 മീറ്റര്‍ അകലെയാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് 88 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള കെട്ടിടത്തില്‍ സ്ഥിതിചെയ്തിരുന്ന കിണര്‍ ഹിജ്റ വര്‍ഷം 1388ല്‍ ത്വവാഫിനുള്ള സ്ഥലം (മത്വാഫ്) വിശാലമാക്കിയപ്പോള്‍ ബേസ്മെന്റിലേക്ക് മാറ്റുകയും അവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളും സ്ഫടിക ചുമരുകള്‍ക്ക് പിന്നില്‍നിന്ന് കിണര്‍ കാണാനും ടാപ്പുകളില്‍നിന്ന് വെള്ളം കുടിക്കാനുമുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. 2004ല്‍ വീണ്ടും വികസനം നടത്തിയപ്പോള്‍ 'മത്വാഫില്‍ 'നിന്നുള്ള പടവുകള്‍ ഒഴിവാക്കുകയായിരുന്നു. പള്ളിക്ക് പുറത്തുനിന്നുള്ള ഭൂഗര്‍ഭ മാര്‍ഗത്തിന്റെ പണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കയാണ്.

Sunday, May 31, 2009

രിസാല മാസികയില്‍ നിന്നും ഒരു ലേഖനം

വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു: `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?' അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ്‌ പഴമക്കാര്‍ പറയാറ്‌. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‌ എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു. ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്‌. എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ്‌ ഉമ്മക്ക്‌ പ്രാവീണ്യം. പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം?``നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്‌?''കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട്‌ ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.``പാചകം പോയിട്ട്‌ പി എസ്‌ സിക്ക്‌ പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്‌?''``ഏയ്‌ വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്‌?''``കൂടുതലും ഉമ്മയാ..'' അവള്‍ പറഞ്ഞു.മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ്‌ അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്‌. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്‌. എന്റെ വീട്ടിലും ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ്‌ ഞാനന്ന്‌ ഉറങ്ങാന്‍ കിടന്നത്‌.പിറ്റേന്ന്‌ ഒരു അവധിദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ്‌ ഉണര്‍ന്നത്‌. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിറക്ക്‌ കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി. വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം.ഞാന്‍ ഭാര്യയെ വിളിച്ചു.``ഈ ചായ ഏതാ?''``ഞാന്‍ കൊണ്ടുവന്നു വച്ചതാ.''പെണ്ണുങ്ങള്‍ ഇങ്ങനെയാണ്‌. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ. വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഈ സ്‌ത്രീമനശ്ശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്‌.``അതല്ല ചോദിച്ചത്‌. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്‌?''അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല.``ആരാണിതു വാങ്ങിച്ചത്‌?''``ആ, അത്‌ ഉമ്മക്കാരോ ഫ്രീ കൊടുത്തതാ.''``ഫ്രീയോ? ഉമ്മക്കാര്‌ ഫ്രീ കൊടുക്കാനാ?''``ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്‌.''എനിക്ക്‌ ഒന്നും മനസ്സിലായില്ല. പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി. വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്‌. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം.ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത്‌ ചെലവ്‌ വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല. അടുക്കള എനിക്ക്‌ അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌ പതിവ്‌.എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന്‌ കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ്‌ ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌.ലോകത്ത്‌ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച്‌ അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന്‌ രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു.അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ്‌ നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട്‌ ചോദിച്ചു:``ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?''``അതറിയാന്‍ നിനക്കെവിടെ സമയം?'' ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു.``ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ.. ഇതില്‌ ഓരോരുത്തര്‌ ഫ്രീയായി തന്നതും ഞാന്‍ കാശ്‌ കൊടുത്ത്‌ വാങ്ങിയതുമൊക്കെയുണ്ട്‌. നാക്കിന്‌ രുചിയുള്ളത്‌ വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം.''വീടിന്റെ ഉമ്മറത്തു വച്ച്‌ അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍ വാര്‍ത്തെടുത്തിരുന്നു. എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട്‌ അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത്‌ ഉമ്മറത്തല്ല. അടുക്കളയിലായിരുന്നു. അതാണ്‌ ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ്‌ എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്‌. കടന്നുകയറ്റത്തിന്‌ ചോരയെക്കാള്‍ മികച്ച മാധ്യമമില്ല.ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട്‌ രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട്‌ കണ്ടത്തില്‍ ഞാന്‍ ചീരവിത്ത്‌ പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ?``ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?''``ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട്‌ നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?''ഉമ്മ പറഞ്ഞു.ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച്‌ പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്‌. പുഴുക്കളരിച്ച്‌ കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച്‌ മുരടിച്ചുപോയിരിക്കുന്നു.എനിക്ക്‌ വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്‌.ആരാണ്‌ എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്‌?എന്റെ ഉമ്മയോ? ഭാര്യയോ?അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന്‌ ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന്‌ പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ?ചിന്തിച്ചിരിക്കാന്‍ എനിക്ക്‌ സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്‌. പെട്ടെന്ന്‌ പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും.പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത്‌ ഞാനെന്റെ തൊടിയിലിറങ്ങി. വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട്‌ തടമെടുത്തു. ടെറസിലേക്ക്‌ പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക്‌ വിത്തുകളും ചീരവിത്തുകളും പാകി.വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി. തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ്‌ പടര്‍ന്നുപന്തലിച്ചു. വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച. ഈയിടെ വീടുവിറ്റ്‌ പുതിയ താമസസ്ഥലത്തേക്ക്‌ മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു:``ഇതെല്ലാം നട്ടുപിടിപ്പിച്ച്‌ പിന്നെ എന്തേ വില്‍ക്കുന്നത്‌?''ഞാന്‍ അയാളോട്‌ പറഞ്ഞു:``നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും.''അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയംഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ്‌ അധിനിവേശം എന്നു പറയുന്നത്‌. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട്‌ അതിന്റെ അജണ്ട. ഇന്നത്‌ രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത്‌ ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ്‌ വിപണിവല്‍ക്കരണം. സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ്‌ അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം. റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്‌. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്‌. ഒരു സംഘം ആളുകള്‍ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ്‌ ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്‌. അതായത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച്‌ തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്‌. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന്‌ മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക്‌ ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ്‌ ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം മറന്നു. പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ്‌ സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്‌. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക്‌ അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന്‌ അടിമകളായിരുന്നു.വിപണിയുടെ ഇതേ ഒളിയജണ്ട ഇതേ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ സ്വയം പര്യാപ്‌തതയുടെ പച്ചപ്പുകളെയെല്ലാം കരിച്ചുകളയുന്നില്ലേ?നോക്കൂ,നമ്മുടെ മണ്ണില്‍ നട്ടുനനച്ചുണ്ടാക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, നമ്മുടെ ജലാശയങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍, നമ്മുടെ മലനിരകളില്‍ വളരുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍, നമ്മുടെ വീട്ടിലെ കൂട്ടില്‍ വളരുന്ന കോഴികള്‍ തുടങ്ങി എല്ലാം കുറഞ്ഞ മെനക്കേടില്‍ കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെ റെഡിമെയ്‌ഡ്‌ പാക്കറ്റുകളില്‍ നമുക്കു മുന്നിലെത്തുമ്പോള്‍ നാം നമ്മുടെ തൊടിയിലെ പച്ചപ്പ്‌ മറന്നുപോകുന്നില്ലേ? വെളിച്ചത്തിനു മുന്നിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട്‌ സ്വയംമരണം വരിക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ പുറംമോടിയുള്ള ഉല്‍പ്പന്നങ്ങളില്‍ കണ്ണുമഞ്ഞളിച്ച്‌ നാം നമ്മുടെ പണവും ആരോഗ്യവും തുലയ്‌ക്കുകയാണ്‌. അടുക്കളയെ അധിനിവേശത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കുകയാണ്‌. മുലപ്പാലിനു പകരം മുതലാളിത്ത സപ്ലിമെന്റ്‌ കഴിച്ച്‌ നമ്മുടെ കുഞ്ഞുങ്ങള്‍ വളരുകയാണ്‌. മയക്കുമരുന്നിന്‌ രണ്ടോ മൂന്നോ ഡോസുകൊണ്ട്‌ നിങ്ങളെ അടിമയാക്കാന്‍ കഴിയും. ഉപഭോഗ സംസ്‌കാരം ബ്രൗണ്‍ഷുഗറിനെക്കാള്‍ ഭീകരമായ മയക്കുമരുന്നാണ്‌. ഒരൊറ്റ ഡോസ്‌ മതി, ഒരു ജന്മമല്ല, ഒരു പാട്‌ തലമുറകളോളം അത്‌ നിങ്ങളെ അടിമയാക്കി നിര്‍ത്തും. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവതില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത, എന്തു കൊടുത്താലും സ്വീകരിക്കുന്ന അടിമകളെയാണ്‌ അധിനിവേശം അന്വേഷിക്കുന്നത്‌. സ്വയം പരിശോധിക്കുക: നിങ്ങളിലും നിങ്ങളറിയാതെ പ്രതികരണ പ്രതിരോധശേഷികള്‍ നഷ്‌ടപ്പെട്ട ഒരടിമ വളര്‍ന്നു വരുന്നില്ലേ?ചെക്ക്‌അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത്‌ ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക.

Saturday, May 30, 2009

നൂറ് ഒപ്റ്റിക്കത്സില്‍ നിന്നും....



ഒരു ചൂടന്‍ രാഷ്ട്രീയ രംഗം.... ഇ അഹമ്മദിനു റെയില്‍ വെ വകുപ്പ് കൊടുത്തത് കൊണ്ട് വള്ളിക്കുന്നില്‍ റെയില്‍ വെ ഗെയ്റ്റ് വരുമെന്ന് അസീസ് മേനാത്ത്...

Thursday, May 28, 2009

പഴയ ഒരു ഓര്മ


എന്റെ അടുത്ത പ്രദേശമായ കാട്ടുങ്ങള്‍ തോടില്‍ നിന്നും ഒരു ദ്ര്യ ശ്യം..... ജന കീയാസൂത്രണം നീണാല്‍ വാഴട്ടെ ..

Wednesday, May 27, 2009

ഒറ്റത്തടിയില്‍ നിര്‍മിച്ച മുസ്ലിം പള്ളി


പൊന്നാനി വലിയ ജുമുഅത്ത് പള്ളി അഞ്ഞൂറ്റമ്പത് വര്‍ഷം പിന്നിടുന്നു.... ഇന്‍ഡോ അറേബ്യന്‍ വാസ് തു ശില്പ കലയില്‍ നിര്‍മിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങളാണു നിര്‍മിച്ചത് നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്. പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു.പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ചരിത്രം.പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു...

Monday, May 25, 2009

മക്ക (മക്കത്തുല്‍ മുകറമ)



ഇതു മക്ക (മക്കത്തുല്‍ മുകറമ).... ഭൂ ഗോളത്തിന്റെ മധ്യഭാഗം.... ഭൂമിയില്‍ സ്രഷ്ടാവിനെ ആരാധിക്കുവാന്‍ ആദ്യമായി പണിത കഅബാ‍ലയം സ്തിഥി ചെയ്യുന്ന പ്രദേശം ... സ്രഷ്ടാവ് വിശുദ്ധ മാക്കിയ സ്ഥലം... ഞങ്ങളുടെ രണ്ടാമത്തെ സംഘയാനം (ജിദ്ദ യൂണിറ്റ് ആര്‍ എസ് സി (എസ് എസ് എഫിന്റെ ഗള്‍ഫ് ഘടകം)) പ്രസിദ്ധമായ മക്കയിലെ പ്രവാചകന്റെ ഹിജ് റയിലെ ഓളിത്താവളമായ ജബലുല്‍ സൌറ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം അതിനായി ഞങ്ങള്‍ ജിദ്ദയില്‍ നിന്നും രാത്രി ഒരു മണീക്ക് രണ്ട് ബസുകളിലായി മക്കയിലേക്ക് പുറപ്പെട്ടു ഞാന്‍ കയറിയ ബസ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചപ്പോള്‍ ടയറ് പൊട്ടി സഞ്ചാര യോഗ്യമല്ലാതായി .... ഏതാനും നിമിഷങ്ങള്‍ക്കകം വേറേ ഒരു ബസ് വന്ന് ഞങ്ങളുടെ യാത്ര തുടങ്ങി....മൂന്ന് മണിയോട് കൂടി ഹറമില്‍ എത്തി ഞങ്ങള്‍ ഉമ്ര നിര്‍വഹിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി ഹറമില്‍ വെള്ളിയാഴ്ച രാത്രി ആയതിനാലും വിദേശത്തു നിന്ന് ഉമ്രയ്ക്ക് വന്ന ഹാജിമാരെ ക്കൊണ്ടും വളരെ തിരക്ക് അനുഭവപ്പെട്ടു.... ഇറാനികളും തുര്‍ക്കികളും പാക്കിസ്ഥാനികളുമായി വളരെ അധികം ആളുകള്‍ ഉണ്ട് ഹറമിനെ വലയം വെക്കുന്നു അതിനിടയില്‍ ഞങ്ങളും ഒരു വിധം ത്വവാഫ് ചെയ്തു സഹ് യ് ചെയ്യാനായി സഫാ മര്‍വ്വയിലേക്ക് പോഴി അവിടെയും വളരെ തിരക്കനുഭവപ്പെട്ടു... എങ്കിലും സഫാ മര്‍വ്വക്കിടയിലെ പുതുക്കിയ വഴി വളരെ വിശാലമായതിനാല്‍ പെട്ടന്ന് കഴിഞ്ഞു... അതിനു ശേഷം സുബഹി നിസ്കരിച്ഛു ഞങ്ങള്‍ സൌര്‍ ഗുഹയിലേക്ക് നീങ്ങി....
സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍ ആണെന്ന് അതിന്മേല്‍ എഴുതി വെച്ചത് കണ്ടു ആര് എഴുതിയതാണെന്നറിയുകയില്ല ആധികാരിക രേഖയൊന്നുമല്ല...അതെഴുതിയതും പാക്കിസ്താനികള്‍ ആകുവാനെ സാധ്യത ഒള്ളൂ ഏതായാലും വളരെ ക്ലേശകര‍മായ ഒരു ഏര്പ്പാടാണു സൌര്‍ മല കയറല്‍ വിശ്രമമില്ലാതെ കയറുകയാണെങ്കില്‍ ഒരു മണീക്കൂര്‍ സമയം വേണം മലമുകളില്‍ എത്താന്‍...

തുര്‍ക്കികളായ കുറച്ച് വയസ്സായ സ്ത്രീകളും പുരുഷന്മാരും വളരെ ഉഷാറായി മല കയറുന്നതു കണ്ടു... കാര്യമായി ആരും തന്നെ മല കയറാന്‍ വരുന്നതായി കാണുന്നില്ല മല കയറാനുള്ള ബുദ്ധിമുട്ട് കൊണ്ടാകും അധികമാരെയും കാണാനില്ലാത്തത് ഏതായാലും ഇനി അധിക കാലമൊന്നും സൌര്‍ ഗുഹ കാണുവാന്‍ സന്ദര്‍ഷകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല കാരണം മക്കാ നഗര സഭ സന്ദര്‍ശനം വിലക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്...

പ്രവാചകന്റെ ഹിജ്ര വേളയില്‍ ശത്രുക്കളില്‍ നിന്നും പ്രവാ‍ചകനെയും ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ധീക് (റ) നും അഭയം കൊടുത്ത് ചരിത്രത്തില്‍ മഹത്തായ ഇടം നേടിയ സൌര്‍ ഗുഹ അടച്ച് പൂട്ടാതെ സന്ദര്‍ശകര്‍ക്ക് വളരെ സുഖമായ തരത്തില്‍ സന്ദര്‍ശിക്കുവാനുള്ള സൌകര്യം ചെയ്ത് കൊടുത്താല്‍ ഹജ്ജിനും ഉമ്രക്കുമായി വരുന്ന ധാരാളം സന്ദര്‍ശകരെ സൌര്‍ ഗുഹ ഇനിയും മാടി വിളിക്കുമ്മെന്നതില്‍ ഒരു സംശയവുമില്ല ....

ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവം കാരണം പ്രസിദ്ധമായ ഒരുപാട് സ്ഥലങ്ങള്‍ കാലത്തിന്റെ മറവില്‍ നഷ്ടപ്പെട്ടതു പോലെ സൌര്‍ ഗുഹയും ഏതാനും നാളുകള്‍ക്കകം നമുക്ക് അപ്രത്ത്യക്ഷമാകും.. ജനങ്ങള്‍ കാണിക്കുന്ന അറിവില്ലാഴ്മക്ക് ചരിത്ര സ്മാരകങ്ങള്‍ നഷിപ്പിക്കുന്നത് കൊണ്ട് പ്രതിവിധിയാകുമൊ??

ചരിത്ര സ്മാരകങ്ങള്‍ ഭംഗിയായി സംരക്ഷിച്ച് ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞൂ മനസ്സിലാക്കി ചരിത്ര സ്മാരകങ്ങളെ വരും തലമുറക്ക് ഒരുക്കി നിര്‍ത്തുകയാണു വേണ്ടത...