Wednesday, October 19, 2011

ഷുഅയ്ബ ബീച്ച് (മരുഭൂമിയിലെ കടല്‍)


ഞാന്‍ കരുതി ഈ ഹമ്ര കടപ്പുറം എന്നാല്‍ ജിദ്ദയിലെ ഷാ‍രാ ഫലസ്തീനിലുള്ള ഹമ്ര സൊഫിറ്റല്‍ ഹോട്ടലിനടുത്തുള്ള കടപ്പുറമാണെന്നാ പക്ഷെ ഷുഅയ്ബ ബീച്ചാണ് അതെന്നറിഞ്ഞില്ല ..ഷുഅയ്ബ ബീച്ച് ഞങ്ങള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുന്ന സ്ഥലമാണ് കാരണം ഈ പ്രവാസത്തിന്റെ ഉരുകുന്ന ചൂട് (അങ്ങിനെ ഒരു ചൂട് ഉണ്ടോ എന്ന് അറിയില്ല) കഴുകി കളയാന്‍ പോന്ന സ്ഥലം വളരെ മനോഹരമായ സ്ഥലമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഇത് പോലെ ഒരു ബീച്ച് കണ്ടിട്ടില്ല (എന്റെ നാട് വള്ളിക്കുന്ന് പഞ്ചായത്തിലാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കും കാരണം എന്റെ വില്ലേജിന്റെ പടിഞ്ഞാറതിര് അറബിക്കടലാണ് വടക്കതിര് കടലുണ്ടി പുഴയും) അത് കൊണ്ട് ഞാന്‍ കടല്‍ കണാത്തവന്‍ അല്ല എന്ന് ചുരുക്കം... മരുഭൂമിയിലെ കടല്‍ അതാണ് ഷുഅയ്ബ ബീച്ച് 5 കിലോമീറ്റര്‍ ദൂരത്തില്‍ ചെങ്കടലിലേ ക്ക് ഒരാളുടെ (ഒരു ഒന്നൊന്നര ആളുടെ) ആഴത്തില്‍ നടന്ന് നീ‍ങ്ങാം കടലിലൂടെ എന്ന് പറയുന്നു (ഞാന്‍ ഒരു 3 കിലോമീറ്റ്ര വരെ പോഴിട്ടുണ്ട് പിന്നെ പേടി കൊണ്ടോ അതല്ല ജീവിക്കാന്‍ കൊതിയുള്ളത് കൊണ്ടോ പോഴിട്ടില്ല) കൂടാതെ നാവിക സേനയുടെ കവാത്ത് ഉള്ള സ്ഥലമാണ് വല്ലാതെ പോകുന്നത് കണ്ടാല്‍ പണിയാകും എന്താ പണിയാകുക എന്നറിയില്ലെ ( ഇത് സൌദി അറേബ്യയാണെന്ന് പണ്ട് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ഇവിടെത്തെ നിയമം എന്താ എന്ന് ഇവര്‍ക്ക് തന്നെ അറിയുകയില്ല ) ഏതായാലും നമ്മള്‍ അങ്ങിനെ ഒന്നും നോക്കണ്ട ഇവിടെ ജീവിക്കുവാന്‍ ഉള്ള സുഖം ഇന്ന് കേരളത്തില്‍ ഇല്ല എന്നതാണ് സത്യം (ദൈവത്തിന്റെ സ്വന്തം നാട്)..... ജിദ്ദയില്‍ നിന്നും 80 കിലോമീറ്റര്‍ മാറി വളരെ വിശാലമായി പരന്ന് കിടക്കുന്ന മരുഭൂമിയുടെ ഒരതിരാണ് ഇവിടെ ചെങ്കടല്‍ സ്ഫടിക തുല്യമായ വെള്ളം ജലത്തില്‍ ഉപ്പിന്റെ അംശം കൂടുതല്‍ ആയതിനാല്‍ സാന്ദ്രത കൂടുതലുണ്ട് സ്വദേശികളും വിദേശികളുമായി വളരെ അധികം സന്ദര്‍ശകര്‍ ഉള്ള സ്ഥലമാണ് ചൂടുള്ള സമയത്ത് രാവിലെ പോയാല്‍ ഒരു ദിവസം പോയതറിയില്ല കാരണം ചുട്ട് പൊള്ളുന്ന വെയിലത്ത് കടലില്‍ ഇറങ്ങി മുങ്ങിയാല്‍ ഉള്ള അനുഭൂതി ഞാന്‍ ഇവിടെ വിവരിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല ഇവിടെ വന്ന് കടലില്‍ ഒന്ന് മുങ്ങി എണീറ്റലെ മനസ്സിലാകൂ... പരന്ന് വിശാലമായി കിടക്കുന്ന മരുഭൂമിയില്‍ ഫുട്ബാള്‍ കളിയും കടല്‍ കരയില്‍ വെച്ച് ചുട്ട് തിന്നുന്ന കോഴികളുമായി ഒരു ദിവസം മുഴുവന്‍ ഒരു ഉല്ലാസം... എല്ലാത്തിനും സൌകര്യം എത്ര പേര്‍ക്ക് വേണമെങ്കിലും നിറഞ്ഞ് ഉല്ലസിക്കാം അതിനുമാത്രം സൌകര്യം... നാവിക സേനയുടെ സുരക്ഷാ കവാത്ത് എല്ലാം കൊണ്ടും വളരെ സുഖം...മഗ്രിബ് ബാങ്ക് കൊടുത്താല്‍ ഉടനെ തിരിച്ച് പോരുക അല്ല എന്നുണ്ടെങ്കില്‍ മരുഭൂമിയുടെ ഭയാനകത ഇരുട്ടില്‍ ഒന്ന് കൂടെ അധികമാകും മരുഭൂമി കണ്ട് പരിജയമില്ലാത്ത നമ്മള്‍ ജിദ്ദക്കാര്‍ക്ക് അത് തന്നെ ധാ‍രാളം...

Sunday, October 16, 2011

നിതാഖാത്ത്



സൌദിയില്‍ ഇത് നിക്കാത്തിന്റെ കാലമാണ് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.. എവിടെപോയാലും നിതാക്കാത്തിനെ പറ്റി മാത്രമെ ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ കട വിറ്റ് പോകുന്നവരും എക്സിറ്റ് അടിച്ച് പോകുന്നവരും ഒരു വശത്ത് എങ്ങിനെയെങ്കിലും ഒരു വിസ സങ്കടിപ്പിച്ച് വരുന്നവര്‍ മറുവശത്ത്... പണ്ടത്തെ പോലെ എങ്ങിനെയെങ്കിലും ഒരു വിസ സംഘടിപ്പിച്ച് സൌദിയില്‍ വരുന്ന കാലം അസ്തമിച്ചിരിക്കുന്നു ഇനി സൌദികള്‍ക്ക് പണി അറിയുന്നവരെ മാത്രമെ ആവശ്യമുള്ളൂ ഒരു പണിയും അറിയാത്തവര്‍ സൌദികളായി സൌദിയില്‍ തന്നെ ഉള്ളപ്പോള്‍ ഇനി പണി അറിയാത്ത വിദേശിയ ആവശ്യമില്ല എന്നാണ് പുതിയ നിയമം ... പഴയ നിയമം തിരുത്തി... ഏതായാലും ഞാന്‍ രക്ഷ്പ്പെട്ടു ഈ നിയമം ഒരു 15 വര്‍ഷം മുന്‍പ് വരുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ട് എനിക്ക് തന്നെ ഒരു അന്തം കിട്ടുന്നില്ല. പടച്ചവന്‍ കാത്തു....എന്നെ മാത്രമല്ല എന്നെപ്പോലെ പതിനായിരം പേരെ ... ഇപ്പോള്‍ വലിയ വലിയ കമ്പനിയുടെ തലപ്പത്തിരിക്കുന്നവര്‍ വരെ ഒരു കാലത്ത് പത്താം ക്ലാസും ഗുസ്തിയും കയിഞ്ഞ് വന്നവരാണ് പക്ഷെ അതൊക്കെ ഇപ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടാകുമോ ആവോ??? ഒരുപാട് കുടുംബങ്ങള്‍ കഞ്ഞി കുടിച്ച് പോരുന്ന ഒരു വലിയ അക്ഷയ ഖനിയാണ് സൌദി അറേബ്യ ഒരു ജോലിയും അറിയില്ലെങ്കിലും ഏവര്‍ക്കും സ്വാഗതം ഓതിയ മഹത്തായ രാജ്യം ഇപ്പോള്‍ സ്വന്തം മക്കള്‍ക്ക് ജോലിയില്ലാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലായിരിക്കുന്നു... എന്റെ സ്നേഹിതനു ഒരു കടയുണ്ട് ജിദ്ദയില്‍ സാധു ഹൌസ് ഡ്രവര്‍ ആണ് ഹൌസ് ഡ്രൈവര്‍മാര്‍ നിതഖാത്തിന്റെ പരിധിയ്ല് വരില്ലന്നാണ് നിയമത്തില്‍ കാണുന്നത് പക്ഷെ ഈ സാധു ഹൌസ് ഡ്രൈവര്‍ പോയിട്ട് വണ്ടി കണ്ടിട്ട് തന്നെയില്ല പേരിനു ഒരു ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പോലുമില്ല (അങ്ങിനെ എത്രയെത്ര ഹൌസ് ഡ്രവര്‍മാര്‍ ഇവിടെയുണ്ട് നാട്ടില്‍ കാള കളിച്ച് നടന്നവര്‍ ഇവിടെ വന്നിട്ട് എഞ്ചിനിയര്‍മാരും ലാബ് ടെക്നീഷ്യന്മാരും എന്തിന് അധികം പറയുന്നു ഡോക്ടര്‍മാര്‍ വരെ ആയവര്‍ ഇവിടെയുണ്ട് ) പുള്ളിയും കട വിറ്റ് പോകുവാന്‍ ഉള്ള പുറപ്പാടിലാ മദ്രാസില്‍ എന്തെങ്കിലും ബിസിനസ്സാണ് പുള്ളിയുടെ മനസ്സില്‍ ഈ സൌദിയിലെ സുഖം മദ്രാസില്‍ കിട്ടുമോ ആവൊ? ഇവിടെ ഒന്നിന് പത്തും പതിമൂന്നും ഒക്കെ കിട്ടിയ സ്ഥിക്ക് ഒന്നിന് ഒന്ന് തന്നെ കിട്ടിയിട്ട് എന്ത് ചെയ്യാനാണാവോ?? അതിന് പുറമെ അണ്ണന്മാരുടെ പെരുമാറലും ... പുള്ളിയെ ആരോ കാര്യമായി വിവരങ്ങള്‍ (ക്രിത്യമായ വിവരങ്ങള്‍ അല്ലെങ്കിലും) ധരിപ്പിക്കുന്നുണ്ടെന്നാ കൂടെ ഉറങ്ങുന്നവര്‍ പറയുന്നത് ഇവിടെ നിന്ന് പ്രഷര്‍ കൂടുന്നതിലും നല്ലത് എത്രയും പെട്ടന്ന് നാട് പിടിക്കുക തന്നെയാ നല്ലതെന്ന ഉപദേശം ഞാനും നല്‍കി കാരണം പുള്ളിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.. അങ്ങിനെയുള്ളവര്‍ വെറുതെ ഇവിടെ നിന്ന് ഈ നിതാക്കാതിന്റെ ഭാരം കൂട്ടുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല. കഴിയുന്നവര്‍ ഒക്കെ നാട് പിടിക്കട്ടെ (നമ്മള്‍ ഏതയാലും പോകില്ല) അതാ എന്റെ പോളിസി.. ഏതയാലും നിതാഖാത്ത് ശരിക്ക് ഏല്‍ക്കുന്നുണ്ടെന്നാ കിട്ടിയ അറിവ് കാരണം വരുന്നതിലും കൂടുതല്‍ സലാം പറഞ്ഞ് പോകുകയാണെന്നാ കേള്‍ക്കുന്നത്.. ഇനി ബാക്കിയുള്ളത് കാത്തിരുന്ന് കാണാം....