Sunday, March 22, 2009

തലാത്ത ഹിമാര്‍ ഈജി മിന്‍ ഹിന്ത്


ഷറഫിയ്യയിലെ അല്‍ നൂര്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനവുമയി കഴിഞ്ഞ വെള്ളിയാഴച്ച ഷറഫിയ്യയില്‍ ഉണ്ടായ ഒരു സംഭവമാണ്... മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനത്തിന് കേരളത്തിലെ പ്രശസ്തമായ മൂന്ന് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നതറിഞ്ഞ് എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വലഞ്ഞ പോലീസ് ഉദ്യോഗസഥര്‍ രോഷാകുലരായി വാഹനം നിയന്ത്രിക്കുന്നതിനിടയില്‍ മലയാളികളുടെ സ്ഥിരം യാത്രാ ബസ് ആയ എലജമ്പ് ബസ് ഷറഫിയ്യ ടൌണിലൂടെ വിടാതെ ട്രാഫിക് പോലീസ് കുബ് രിക്ക് മുകളിലൂടെ (ഫ്ലൈ ഓവര്‍) എടുത്തപ്പോള്‍ ഷറഫിയ്യ ടൌണിലിറങ്ങേണ്ട ഒരു ബംഗാളി ട്രൈവറോട് ചോദിച്ചു ലേശ് മാഫി റോ ഷറഫിയ്യ (ഷറഫിയ്യയില്‍ പോകില്ലെ എന്ന്) അപ്പോള്‍ ബദവി (ഗ്രാമ പ്രദേശത്തുകാരന്‍)ദേശ്യത്തില്‍ പറഞ്ഞ മറുപടിയാണ് വള്ളാ മാ എംഷി ഷറഫിയ്യ ഇനാക്ക് ഈജി തലാത്ത ഹിമാര്‍ മിന്‍ ഹിന്ത് (ഇല്ല പോകില്ല അവിടെ ഇന്‍ഡ്യയില്‍ നിന്നും മൂന്ന് കഴുതകള്‍ വന്നിട്ടുണ്ട് ) സൌദികള്‍ അറഫയില്‍ ജനക്കൂട്ടത്തെ കണ്ടിട്ടുണ്ട് അതല്ലാതെ ഉല്‍ഘാടനത്തിനു് വരുന്ന ആളുകളെ കാണുവാന്‍ ഇങ്ങിനത്തെ ജനക്കൂട്ടത്തെ ജീവിതത്തില്‍ ആദ്യമായി കാണുകയാകും മെഘാ സ്റ്റാര്‍ മമ്മുട്ടി വരാത്തത് അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല അറിഞ്ഞിരുന്നെങ്കില്‍ അവര്‍ അല്‍ഹംദുലില്ലാഹ് കബീര്‍ ഹിമാര്‍ മാ ഈജി കോഴിസ് എന്ന് പറയുമായിരുന്നു...മെഡിക്കല്‍ സെന്ററിന്റെ ഗ്ലാസ് ഡൂര്‍ തകര്‍ത്ത് ജനക്കൂട്ടം സെക്യൂരിറ്റി ജീവനക്കാരെ കല്ലെറിയുക വരെ ഉണ്ടായി മലയാളിയുടെ ഒരു ധൈര്യം....മമ്മൂട്ടി വരാത്തത് ഏതായാലും നന്നായി മമ്മൂട്ടിയും കൂടിയുണ്ടെങ്കില്‍ പെങ്ങളെ കെട്ടിക്കുവാനും വീടുണ്ടാക്കുവാനുമായി വന്നവരില്‍ കുറച്ച് പേരെങ്കിലും നിലം തൊടാതെ നാട്ടില്‍ എത്തുമായിരുന്നു പടച്ചവന്‍ കാത്ത് രക്ഷിച്ചു....രാഷ്ടീയക്കാരായും മത നേതാക്കളായും അനവധി പേര്‍ ദിനേന ഇവിടെ എത്തുന്നുണ്ട് അവരുടെ സന്ദര്‍ശനത്തിനൊന്നും ഇല്ലാത്ത ജക്കൂട്ടമാണ് വെള്ളിയാഴ്ച ഷറഫിയ്യയില്‍ കണ്ടത്.... ജനങ്ങക്കൂട്ടത്തിന്റെ ചെയ്തികള്‍ കണ്ട് അധികാരികള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നാല്‍ നമുക്ക് ഇനിയും ഇടക്കിടെ ഇങ്ങിനെ ചില നേരമ്പോക്കുകള്‍ ആനന്തിക്കാം..........

Friday, March 13, 2009

അരിയല്ലൂരിലെ പ്രസിദ്ധമായ രണ്ട്ചായ മക്കാനികള്‍


അരിയല്ലൂരിലെ പ്രസിദ്ധമായ രണ്ട് ചായ മക്കാനികളാണ് വിഷയം ...... അരിയലൂരിനെ അറിയപ്പെടുന്ന ആരും അറിയാതെ പോകാന്‍ വഴിയില്ലാത്ത രണ്ട് ടീ സ്റ്റാളുകളാണ് കുലാബി ടീ സ്റ്റാളും ക്കുഞ്ഞി രാരുവേട്ടന്റെ ചായക്കടയും....കുഞ്ഞി രാരുവേട്ടന്റെ ബീഫ് കറി വളരെ പ്രസിദ്ധമാണ് അയല്‍ ഗ്രാമങ്ങളായ ചെട്ടിപ്പടി കൊടക്കാട് തേഞ്ഞിപ്പലം എന്നു വേണ്ട സകല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ബീഫ് കറി കഴിക്കുവാന്‍ വരാറുണ്ട് .....ബീഫ് കറിയുടെ ടേസ്റ്റ് പറയുകയാണെകില്‍ ഈ ഒരു ബ്ലോഗ് മാത്രം പോര അതു വിവരിക്കാന്‍ അത്രയും വിവരണാതീതമാണ്....കുലാബീ ടീസ്റ്റാളിലെ മുട്ട റോസ്റ്റ് ഒരു അസാധാരാണ സംഭവമാണ്...ആളുകള്‍ വെറും റോസ്റ്റ് മാത്രം കഴിച്ച് അഞ്ചും ആറും പൊറാട്ട തിന്നുന്നത് ഞാന്‍ കണ്ടിടുണ്ട്....കുലാബി ടീ സ്റ്റാള്‍ ഞങ്ങളെ പോലെ ഒരു പണീയും ഇല്ലാതെ കിഴക്ക് പടിഞ്ഞാറ്‌ നടക്കുന്നവര്‍ക്ക് സമയം കൊല്ലുവാനുള്ള ഒരു സ്ഥലവും കൂ
ടിയായിരുന്നു... കുലാബി ടീസ്റ്റാളിലുള്ള ഇരുത്തം എന്റെ പ്രവാസ ജീവിതത്തില്‍ കാ‍തലായ ഒരു പാട് മാറ്റങ്ങള്‍ വരുത്തിയുണ്ട് പ്രവാസ ജീവിതത്തിനിടക്കുണ്ടാകുന്ന പ്രതിസദ്ധികള്‍ പരിഹരിക്കാന്‍ .... കുലാബി ടീസ്റ്റാളില്‍ നിന്നും പടിച്ച പൊറാട്ട പണി എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്.....അതെന്നും ജീവിതത്തിന് ഒരു മുതല്‍കൂട്ടാണ്...അറബി നാട്ടില്‍ അറബികള്‍ പറയുന്ന ഫത്തീറ മലബാരി... ഞാന്‍ പ്രവാസ ജീവിതം തുടങ്ങിയ കാലത്ത് അറബികള്‍ക്ക് വളരെ പ്രിയങ്കരമായിരുന്നു...ഇന്നും അങ്ങിനെ തന്നെയാണ്...എന്റെ ഫത്തീറക്ക് സ്തിരമായി ഒരു സൌദി വനിത ഇരുപത് കിലോമീറ്ററുകളോളം ഡ്രൈവറെ കാറോടിച്ച് പറഞ്ഞയച്ചിരുന്നു...അത് പ്രവാസ ജീവിതത്തിലെ എന്റെ ഒരു അവിസ്മരണീയമായ മുഹൂര്‍ത്തമായി ഞാന്‍ കണക്കാക്കുന്നു....അതു കൂടാതെ കുലാബി ടീ സ്റ്റാള്‍ ഒരു പാട് സുഹ്ര്ത്തുക്കളുടെ പണിയും മുടക്കിയിട്ടുണ്ട് ...കാരണം ഞങ്ങള്‍ ജോലിയില്ലാത്ത രണ്ട് മൂന്നുപേര്‍ സ്ഥിരമായി രാവിലെ അവിടെയെത്തി ജോലിക്ക് പോകുന്ന സുഹ്ര്ത്തുക്കളുടെ ജോലി പോലും മുടക്കുന്ന തരത്തില്‍ എന്തെങ്കിലും ചര്‍ച്ച തുടങ്ങി വെക്കും പിന്നെ ചര്‍ച്ച തീരുമ്പോയേക്ക് ജോലിക്ക് പോവേണ്ട സമയം കഴിയും.....ആ പഴയ പ്രസരിപ്പുകള്‍ എല്ലാം ആ രണ്ട് ചായ മക്കാനികള്‍ക്കും നഷ്ടപ്പെട്ടു ...ആ പഴയ കാലം പ്രതാപം ഇനി ഒരിക്കലും തിരിച്ചുവരാത്ത തരത്തില്‍ അരിയല്ലൂര്‍ തകര്‍ന്നടിഞ്ഞു പോയി....

Wednesday, March 11, 2009

ഇലക്ഷന്‍ 2009


ഒരു ലോകസഭ ഇലക്ഷനും കൂടി നമ്മെ തേടിയെത്തുന്നു ......സ്വാതത്രം കിട്ടിയിട്ട് അന്‍പതു വര്‍ഷം പിന്നിട്ട നമ്മുടെ രാജ്യം സ്വാതത്രം ലഭിക്കുന്നതിനു മുന്‍പുള്ളതിനെക്കാളും വളരെ മോഷമായ അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന
വളരെ ദാരുണമായ ഇന്നത്തെ ചുറ്റുപാടില്‍ എന്തുകൊണ്ടും ഒരു ലോകസഭ ഇലക്ഷന് വളരെ പ്രസക്തിയുണ്ട്... ഇന്ത്യാ മഹാരാജ്യത്ത് മതവുള്ളവനും മതമില്ലാത്തവനും രാഷ്ജ്ടീയമുള്ളവനും രാഷ്ടീയമില്ലാത്തവനും എല്ലാവരും ചേര്‍ന്ന് അടുത്ത അഞ്ചു വര്‍ഷം നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു പാര്‍ട്ടിയെ (ഒരു പാര്‍ട്ടി എന്നു പറയാന്‍ പറ്റില്ല ഒരു പാട് പാര്‍ട്ടികളുടെ കൂട്ടു സംരഭം) തിരഞ്ഞെടുക്കുന്ന ഒരുപാട് കോടികള്‍ തുലക്കുന്ന ഒരു മാമാങ്കം... ഒരു കൂട്ടു കച്ചവട വ്യവസ്ത്ക്ക് തുല്യമായ ഈ ഏര്‍പ്പാടിനു ഇനിയും മാറ്റം വന്നിട്ടില്ലെങ്കില്‍ നമ്മുടെ രാജ്യത്തിനു ഈ വ്യവസ്ഥ ഒരു തീരാ നഷ്ടം വരുത്തിവെക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട..പൊതു ജനത്തിനെ കഴുതകളാക്കുന്ന തരത്തില്‍ ഇന്ന് രാഷ്ടീയക്കാര്‍ കാട്ടി കൂട്ടുന്ന പ്രവര്‍ത്തികള്‍ കണ്ട് മനസ്സ് മടുത്ത് ജനങ്ങള്‍ രാഷ്ടീയത്തില്‍ നിന്നും അകലുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് ഇത് നമ്മുടെ രാജ്യത്തെ ഒരു കൂട്ടം ക്രിമിനലുകളുടെ കൈകളിലെത്തിക്കുകയാകും ചെയ്യുക ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്ക്കും തന്നെ തന്റെ കൈകള്‍ ശുദ്ധമാണെന്ന് അവകാശപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ്....രാജ്യത്തെ പൌരന്മാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുവാന്‍ ഏതെങ്കിലും സംഘടനയില്‍ അംഗമാകേണ്ട അവസ്ഥയാണ് നാം ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത് മത സംഘടനയായാലും രാഷ്ട്രീയ സംഘടനയായാലും പൌരന്മാരെ വേര്‍ തിരിച്ച് കാണാതെ എല്ലാ പൌരന്മാര്‍ക്കും തുല്യ നീതി ഉറപ്പില്‍ വരുത്തുന്ന ഒരു കാലം ഈ രാജ്യത്ത് നിലവില്‍ വരാത്ത കാലത്തോളം നമുക്ക് സ്വാതത്രം ലഭിച്ചു എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്തവുമില്ല ജ്യത്തെ പൌരന്മാരെ സമ്മതിച്ചിടത്തോളം രാജ്യത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്ന് തോന്നുന്നില്ല കാരണം ജനങ്ങള്‍ എല്ലാ പ്രശ്നങ്ങളും വ്യക്തമായ ധാരണയില്‍ അല്ല കാണുന്നത് അഴിമതിയും കൊള്ളിവെപ്പും നടത്തുമ്പോള്‍ എന്താ ഞങ്ങള്‍ക്ക് അത് പറ്റില്ലെ എന്ന തരത്തിലാണ് ഇന്ന് ജനങ്ങള്‍ പെരുമാറുന്നത് രാഷ്ടീയമില്ലാത്തവനെന്ന് പറഞ്ഞാല്‍ പരിഹസിക്കാനും ഇവര്‍ മടി കാണിക്കുന്നില്ല ഇവരുടെ അര്‍ഥത്തില്‍ എന്ത് പിടിച്ചിപ്പറിക്കാരന്റെ പാര്‍ട്ടിയായാലും ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ അങ്കമാകണമെന്നുള്ളതാണ് ഈ അവസ്ഥ തന്നെ നമ്മുടെ രാജ്യത്തെ വളരെ മോശമായ ഒരു അവസ്തയിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ ഒരു മടിയും വേണ്ട..........കുറച്ച് കാലമായിട്ട് കേരള രാഷ്ട്രീയത്തില്‍ ഫലസ്തീനിലെയും ഇറാഖിലെയും പ്രശ്നമാണ് കാര്യമായി പ്രതിഫലിച്ച് കാണുന്നത് അതാണ് എനിക്ക് മനസ്സിലാകാത്തത് നമ്മുടെ രാജ്യത്തിന്റെ വികസനവും ക്ഷേമവും ലക്ഷ്യം വെച്ച് തിരഞ്ഞെടുക്കേണ്ട ഭരണ കൂടത്തിനു പകരം ഫലസ്തീനിലെയും ഇറാഖിലെയും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തികുന്ന ഭരണകൂടത്തിനെ തിരഞ്ഞെടുക്കുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ കേരളത്തില്‍ കാണുന്നത് ....നമ്മുടെ രാജ്യത്ത് തന്നെ ഇറാഖിലെ ജനതയേക്കാളും കഷ്ടപ്പെടുന്ന എത്ര മനുഷ്യരുണ്ട് അവരുടെ കാര്യം ആരും പറഞ്ഞ് കേള്‍ക്കുന്നില്ല... ഇറാഖിന് ധീരരായ ഒരു ഭരണ കൂടത്തിന്റെ കീഴില്‍ രണ്ട് കൊല്ലം കൊണ്ട് പഴയതിലും വളരെ പുരോഗതിയില്‍ എത്തുവാനുള്ള സമ്പത്ത് അവരുടെ കയ്യിലുണ്ട്...പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന നമ്മുടെ കൊച്ചു കേരളത്തിന് എന്താണ് അവകാശപ്പെടാനുള്ളത്....പതിനായിരം കോടി രൂപയാണ് ഈ ഇലക്ഷന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പോകുന്നത് അതിനു പുറമെ അയ്യായിരം കോടി രൂപയോളം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രജരണത്തിന്റെ പേരില്‍ ചിലവാക്കുന്നു....വികസിത രാജ്യമായ അമേരിക്ക പോലും കഴിഞ്ഞ തിരഞ്ഞെടുപ്പിന് ആകെ ചിലവാക്കിയത് ഏട്ടായിരം കോടി രൂപയാണ്....ഒരു പിടി ഗോതമ്പ് കാണാതായതിന്റെ പേരില്‍ അടിച്ച് കൊല്ലുന്ന നമ്മുടെ നാട്ടില്‍ ഇലക്ഷന്റെ പേരില്‍ കാണിക്കുന്ന ഈ മാമാങ്കത്തെ കുറിച്ച് ചിലപ്പോള്‍ ഭരണ ഘടന എഴുതിയവര്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല....

Tuesday, March 10, 2009

നബിദിനം


ഇന്ന് നബിദിനം ... ലോകാനുഗ്രഹിയായ പ്രവാചക പ്രഭുവിന്റെ ജന്മദിനം ലോകത്തെ സകല മുസ്ലിംകളും ഈ ദിനത്തെ സ്മരിക്കുന്നു ... ഒരു മുസ്ലിമായ മനുഷ്യനു എങ്ങിനെ ഈ ദിവസത്തെ ഓര്‍ക്കാതിരിക്കാന്‍ കഴിയും....സ്വന്തം ശരീരത്തെക്കാളും എന്നല്ല തനിക്ക് പ്രയപ്പെട്ട മറ്റെന്തിനെക്കാളും ഒരാള്‍ തന്നെ സ്നേഹിക്കാത്തിടത്തോളം കാലം അവന്‍ പരിപൂര്‍ണ്ണ മുസ്ലിമാകുകയില്ല എന്ന് പഠിപ്പച്ച പ്രവാചകന്റെ ജന്മദിനം ... ഈ ദിനം തന്നെയാണു പ്രവാചകന്‍ നമ്മെ ഈ ലോകത്തുനിന്ന് വിട്ടു പിരിഞ്ഞതും .... നമ്മള്‍ മൌലൂദോതി അന്നദാനം നടത്തി സന്തോഷിക്കുമ്പോള്‍ ചിലര്‍ സാഹിത്യോത്സവ് നടത്തി ആഘോഷിക്കുന്നു എല്ലാം ഒന്നു തന്നെ.....നമുക്ക് ഈ ദിനത്തില്‍ പ്രവാചകന്റെ പാത പിന്‍പറ്റി ആ പാതയില്‍ നിര്‍ഭയം സഞ്ചരിക്കുമെന്ന് പ്രതിന്‍ഞ ചെയ്യാം....
പ്രവാചകന്റെ ഈ ജന്മ സുദിനത്തില്‍ നമുക്ക് പ്രവാചക സന്ദേശം പാരിലാകെ പ്രജരിപ്പിക്കുമെന്ന കടമ നിര്‍വ്വഹിക്കാം...വളരെ മോശമായ ചുറ്റുപാടില്‍ ജനിച്ച് ഒരു ജനതയെ ഒന്നടങ്കം നന്മയുടെ ഉത്തുംഗതിയില്‍ എത്തിച്ച പ്രവാജകനെ ലോകത്തിന്റെ നേതാവായിട്ടല്ലാതെ പിന്നെ എന്തിനോടാണ് ഉപമിക്കുവാന്‍ നമുക്ക് കഴിയുക...
ചില പ്രവാചക വചനങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോകുകയാണ്...സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്ന് പഠിപ്പിച പ്രവാചകന്‍.............
ദൈവ പ്രീതി മാതാപിതാക്കളുടെ ത്രിപ്തിയിലാണ് ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണെന്ന് പഠിപ്പിച്ച പ്രവാചകന്‍... ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ് മാതാ പിതാക്കളെ വ്ര്ദ്ദ സധനത്തിലും മറ്റും ഏല്‍പ്പിക്കുന്ന മക്കള്‍ക്ക് തന്റെ ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഈ ദിവസം ഒരു പ്രജോദനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം..

Sunday, March 8, 2009

എന്റെ ഗ്രാമം - അരിയല്ലൂര്‍


ഇതു എന്റെ സ്വപ്ന സാമ്രാജ്യം പ്രശാന്ത സുന്തരമായ അരിയല്ലൂര്‍ ... ഇന്ത്യാ മഹാരാജ്യത്ത് പ്രസിദ്ധമായ കേരളത്തിലെ മലബാറില്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തില്‍ വടക്ക് ആനങ്ങാടി ഗ്രാമവും കിഴക്ക് കടലുണ്ടി പുഴയും കൊടക്കാട് ഗ്രാമവും തെക്ക് ചെട്ടിപ്പടി ഗ്രാമവും കിഴക്ക് അറബിക്കടലും അതിരിടുന്ന ഒരു കൊച്ചു ഗ്രാമം ചിത്രത്തില്‍ കാണുന്ന പോലെ തന്നെ വളരെ പഴയ ഒരു ഗ്രാമം ഒരു റെയില്‍വെ സ്റ്റേഷനും (വള്ളിക്കുന്ന്) ഒരു ഹയര്‍ സെക്രണ്ടറി സ്കൂളും (മാധവാനന്ത വിലാസം ഹയര്‍ സെക്രണ്ടറി) രണ്ട് യു പി സ്കൂളും (ദേവി വിലാസം , ബോര്‍ഡുസ്കൂള്‍ ) രണ്ട് എല്‍ പി സ്കൂള്‍ (മാപ്പിള സ്കൂള്‍ , കിഴക്ക് മാതാപുഴയുടെ അടുത്ത് ഒരു എല്‍ പി സ്കൂള്‍) ഒരു പുഞ്ച പാ‍ടവും ഒരു പുളിവെള്ളം (കടലില്‍ നിന്നും ഉപ്പുവെള്ളം) കയറുന്ന ചാലി പാടവും ഉള്ള വളരെ പ്രക്രതി സുന്തരമായ ഗ്രാമം....അറബി കടല്‍ അതിരിടുന്നത് കൊണ്ടോ അക്ഷരഭ്യാസം കുറവായത് കൊണ്ടോ പ്രവാസികളായി കഴിയാനാണ് ഞങ്ങള്‍ ഭൂരി പക്ഷം നാട്ടുകാരുടെയും വിധി എങ്കിലും പ്രവാസം എന്റെ കൊച്ചു ഗ്രാമത്തിനെ സ്വപ്ന സുന്തരമായ ഒരു ഗ്രാമമാക്കിയെടുക്കുന്നതില്‍ ഞങ്ങള്‍ പ്രവാസികള്‍ വളരെ അധികം പരിശ്രമിച്ചതായിട്ട് നിങ്ങള്‍ക്ക് വന്നു കാണാം...വളരെ നല്ല സംസ്കാരം ഉള്‍കൊള്ളുന്ന ജനങ്ങളാണ്‍് ഞങ്ങളുടെ ഗ്രാമവാസികള്‍ എങ്കിലും മൊത്തം ജനങ്ങളെ കൊള്ളരുതാത്തവരായി മുദ്രകുത്തപ്പെടാന്‍ പാകത്തിലുള്ളവര്‍ എവെടെയെന്ന പോലെ ഞങ്ങളുടെ ഗ്രാമത്തിലും വളരെ വിരളമായി കാണാം....അതാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ന്യൂനതയായി അയല്‍ നാട്ടുകാരായ നിങ്ങള്‍ക്ക് ഉയര്‍ത്തി കാട്ടുവാനുള്ള ഒരു റിമാര്‍ക്ക്...കറന്റ് ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ശാപമാണ് മിക്ക ദിവസങ്ങളിലും കറന്റിനെ പ്രതീക്ഷിക്കണ്ടതില്ല മഴക്കാലമായാല്‍ പിന്നെ ആറുമാസത്തിന് കരണ്ട് ബില്ല് മാത്രമാണ് ക്രിത്യമായി വരുന്നത്.......
ഞങ്ങളുടെ പഞ്ചായത്തില്‍ ആകെയുള്ള ഒരു റെയില്‍വെ സ്റ്റേഷന്റെ രൂപം നിങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു ഏതാനും ചില പാസഞ്ചര്‍ വണ്ടികളും ഒരു പരശു രാം എക്സ്പ്രസുമാണ് ആകെ ഞങ്ങള്‍ക്കുവേണ്ടി നിര്‍ത്തുന്നത് .....അതിന് ഏതാനും സീസണ്‍ ടിക്കറ്റൂകാര്‍ ‍ സ്തിരമായി യാത്ര ചെയ്യുന്നുണ്ട്.... പക്ഷെ ആ റെയില്‍വെയാണ് ഞങ്ങളുടെ നാടിന്റെ സകല ദുരിതത്തിനും കാരണം എന്ത് വികസനം വന്നാലും അതു റെയിലിനു രണ്ട് വശങ്ങളിലായി സ്തംഭിക്കുന്ന കാഴ്കയാണ് കാണുന്നത് ...എങ്കിലും എന്റെ നാട്ടുകാര്‍ക്ക് റെയില്‍വെയെ വളരെ കാര്യമാണ് ഈ അടുത്ത കാലത്ത് പുതിയ ഒരു ട്രെയിനിനു സ്റ്റോപ് അനുവദിച്ചപ്പോള്‍ നല്‍കിയ സ്വീകരണം ഫോട്ടോയില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും...