Sunday, March 25, 2018

പൂക്കളുടെ ഉത്സവം

യാമ്പൂ പുഷ്പ മേള  കാണുവാൻ  ഈ  വർഷവും അവസരമുണ്ടായി ... നിങ്ങൾ കണ്ടിട്ടുണ്ടോ ഇത്ര അധികം പൂക്കൾ ഒരുമിച്ച് വിടർന്നു നിൽക്കുന്നത് അതും ഒരേ തരം പൂവ് വിവിധ നിറങ്ങളിൽ ... അതാണ് യാമ്പൂ ഇവന്റ് ഗാർഡനിൽ നഗരത്തിന്റെ  ഭരണം കയ്യാളുന്ന റോയൽ കമീഷൻ ഒരുക്കിയിരിക്കുന്ന ഫ്‌ളവർ ഷോ !!!

ഞങ്ങൾ ജിദ്ദയിൽ നിന്നും രാവിലെ എട്ടുമണിക്ക് യാത്ര തുടങ്ങി ജിദ്ദയിൽ ചുരുങ്ങിയ കാലം കൊണ്ട് വിനോദ, ഹോളി  യാത്രകൾ നടത്തി   പ്രശസ്തമായ അൽ വഹാ ടൂർസിന്റെ കൂടെ യാമ്പുവിലേക്ക് തിരിച്ചു.. യാത്രയിലുടനീളം കുട്ടികളുടെവിവിധയിനം കലാപരിപാടികളുണ്ടായിരുന്നു  ഉച്ച നിസ്‍കാര സമയമായപ്പോയേക്കും യാമ്പുവിൽ  എത്തി ..

പ്രാർത്ഥന കഴിഞ്ഞു യാമ്പൂവിലെതന്നെ സൺ റൈസ് ബീച്ചിലായിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്...
 യാമ്പുവിലെചെറിയ തണുത്ത കാലാവസ്ഥയിൽ നല്ല ബീഫ് ബിരിയാണി രുചിച്ചു ചെറിയ വിശ്രമവുമെടുത്ത് ഞങ്ങൾ ബോട്ട് സവാരി നടത്താൻ മിലിട്ടറി ബെയ്സിലെ ടൂറിസ്റ്റു കേന്ദ്രത്തിലെത്തി ... ബോട്ട് യാത്ര കഴിഞ്ഞു നേരെ ഗാർഡനിലേക്കായിരുന്നു ഞങ്ങളുടെ യാത്ര വൈകുന്നേരം അഞ്ചുമണിയോട് കൂടി ഞങ്ങൾ പുഷ്പ മേള നടക്കുന്ന ഇവന്റ് ഗാര്ഡനിലെത്തി...
കണ്ണുകൾക്ക്  വിശ്വസിക്കാനാകാത്ത തരത്തിൽ ഇത്രയും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്ഥലം ഭൂമിയിലുണ്ടാകില്ല .. രണ്ട് തവണ ഗിന്നസ് അവാർഡ് നേടിയ പതിനഞ്ചാമത്  പുഷ്പാലങ്കാര പ്രദര്ശനമാണിത് ... 

വളരെ ചിട്ടയോടും കണ്ണിനു നയന മനോഹാരിത സമ്മാനിച്ചും ഇത്രയേറെ പൂക്കൾ വിരിയുന്ന ചെടികൾ ഒരുക്കിയതിനു  പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരവാർഡിനു എന്ത് കൊണ്ടും അർഹതയുണ്ട് ...



പൂക്കളും പ്രണയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ചിലപ്പോൾ തോന്നും അത് തോന്നൽ മാത്രമല്ല അങ്ങിനെയാണ് താനും  ഏത് ദുഖിതനും പൂക്കൾ കണ്ടാൽ തന്റെ ദുഃഖത്തിന്റെ ഭാരം കുറയുന്ന ഒരവസ്ഥ ... പൂവിലേക്ക് നോക്കാത്ത ഒരു മനുഷ്യനും ഭൂമിയിലുണ്ടാകുമെന്ന് തോന്നുന്നില്ല..

ജിദ്ദയിലെ പ്രശസ്തമായ ഒരു പാട് വ്യക്തിത്വങ്ങൾ ഞങ്ങളുടെ യാത്രയിൽ ഉണ്ടായിരുന്നു അവരെയെല്ലാം പരാമർശിച്ചു നിങ്ങളെ അലസോരപ്പെടുത്തുന്നില്ല ...
(ഇതാണ്  അൽ വഹാ ടൂർസിന്റെ ഓർഗനൈസർ മുസ്തഫ പെരുവള്ളൂർ )



വിവിധയിനം സ്റ്റാളുകൾ വളരെ രസകരമായി ക്രമീകരിച്ചിരിക്കുന്നു പൂച്ചെടികളും പൂവിൽ നിന്നും ലഭിക്കുന്ന പലയിനം പെര്ഫയൂമുകളും കുട്ടികൾക്ക് കളിക്കാനുള്ള വലിയ ഗ്രൗണ്ടും (പ്ലെയിങ് ഏരിയ )ഭക്ഷണം കഴിക്കാനുള്ള വിവിധ ബ്രാന്റഡ് കമ്പനികളുടെ കടകളും മറ്റുമായി ഒരു ഉത്സവം തീർത്തിരിക്കുകയാണതികൃതർ നമ്മുടെ കുലുക്കി സർബത്തും അതിൽ സ്ഥാനം പിടിച്ചിരിക്കുന്നു... കാരണം കാഴ്ചക്കാരിൽ  എൺപത് ശതമാനം പേരും മലയാളികളായതാകാം ... ഷറഫിയ്യ പോലെ മലയാളികൾ ഇത്രയധികം സാന്നിധ്യമറിയിച്ച ഒരു സ്ഥലം സൗദിയിൽ ഉണ്ടാകില്ല ...
കാഴ്ചകൾ കണ്ട്  രാത്രി എട്ടുമണിയോട് കൂടെ ഞങ്ങൾ ജിദ്ദയിലേക്ക് തിരിച്ചു ... ഒരുമണിയോട് കൂടി ഞങ്ങളുടെ സ്വന്തം ഷറഫിയ്യയിൽ തിരിച്ചെത്തി അങ്ങിനെ ഈ പ്രവാസത്തിനിടയിൽ മനസ്സിന്റെ വർണ്ണക്കൂട്ടിൽ എന്നും ഓർമിക്കാൻ ഒരു യാത്രയും കൂടി സമ്മാനിച്ച അൽ വഹാ ടൂർസിന്റെ ഓർഗനൈസർ മുസ്തഫ പെരുവള്ളൂരിന്‌ ഒരായിരം നന്ദി അർപ്പിച്ചു കൊണ്ട് ഞങ്ങൾ അടുത്ത യാത്രയും പ്രതീക്ഷിച്ചു ഞങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു നടന്നു ... ഇനിയും ഒരു യാത്ര തരപ്പെടുന്നതും കാത്ത് .. (ചില ഫോട്ടോകൾക്കും വീഡിയോക്കും കടപ്പാട് )