Wednesday, May 27, 2009

ഒറ്റത്തടിയില്‍ നിര്‍മിച്ച മുസ്ലിം പള്ളി


പൊന്നാനി വലിയ ജുമുഅത്ത് പള്ളി അഞ്ഞൂറ്റമ്പത് വര്‍ഷം പിന്നിടുന്നു.... ഇന്‍ഡോ അറേബ്യന്‍ വാസ് തു ശില്പ കലയില്‍ നിര്‍മിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങളാണു നിര്‍മിച്ചത് നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്. പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു.പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ചരിത്രം.പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു...

1 comment:

  1. വിവരങ്ങൾക്ക് നന്ദി ..

    ReplyDelete