Tuesday, September 22, 2009

മദാഇന്‍ സാലിഹ്


ഈ പ്രാവശ്യത്തെ പെരുന്നാള്‍ മദാഇന്‍ സാലിഹ് സന്ദര്‍ശനവുമായി കഴിഞ്ഞു ഒരു പാട് കാലമായി മദാഇന്‍ സാലിഹ് സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു അത് ഈ പെരുന്നാളിനു പൂര്‍ത്തിയായി കാരണം അള്ളാഹു ഖുര്‍ ആനില്‍ പറഞ്ഞ ആ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് വീട് ഉണ്ടാക്കി താമസിച്ചവരുടെ ലോകം കാണുവാന്‍ ഒരു മോഹമുണ്ടായിരുന്നു എങ്കിലും മനസ്സ് നിറയെ ഭയമായിരുന്നു കാരണം അള്ളാഹു നഷിപ്പിച്ച ഒരു സമൂഹത്തിന്റെ ബാക്കിപത്രം സന്ദര്‍ഷിക്കുക എന്നത് സന്തോഷത്തില്‍ അധികം ദുഖം മാണു മനസ്സില്‍ ഉണ്ടാക്കിയത് അള്ളാഹുവിന്റെ ഭയാനകമായ ശിക്ഷ ഇറങ്ങിയ സ്ഥലം സാലിഹ് നബി ((അ)) സമൂദ് ഗോത്രം ജീവിച്ചിരുന്ന സ്ഥലം വലിയ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമുഖത്ത് ജീവിച്ചിരുന്നവര്‍ അല്ലാഹുവിന്റെ ഭയാനകമായ ശബ്ദം പിടികൂടി നശിപ്പിക്കപ്പെട്ടവര്‍ . ജിദ്ദയില്‍ നിന്നും 950 കിലോമീറ്റര്‍ അകലെ അല്‍ ഉലാ സിറ്റിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലത്തില്‍ തബൂക്കിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മദാഇന്‍ സാലിഹ് മുന്‍പ് ഈ പ്രദേശത്ത് സന്ദര്‍ഷകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു ഇപ്പോള്‍ ആ പ്രദേശം യുനെസ്കോ ഏറ്റെടുത്ത് സന്ദര്‍ഷകര്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട് ചുറ്റ് ഭാഗവും കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ട നിലയില്‍ ആണ് ആ പ്രദേശം.ഇന്നും പ്രക്ര്തിയില്‍ ആ ഭയാനകമായ നടുക്കുന്ന ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നത് അവിടം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടും... ഒരു ഭയാനകമായ ശാന്തത ഇന്നും ആ പ്രദേശത്ത് നില നില്‍ക്കുന്നുണ്ട് ഒരു മനുഷ്യനും താമസിക്കുന്നില്ല 50 കിലോമീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള ഒരു പ്രദേശമാണ് മദാഇന്‍ സാലിഹ് ...

3 comments:

  1. നല്ല വിവരണം.ചിത്രങ്ങള്‍ കൂടുതല്‍ ചെര്‍ക്കമായിരുന്നില്ലേ. അങ്ങിനെയെങ്കിലും അവിടെയൊക്കെ കാണാമല്ലോ.. :)

    ReplyDelete
  2. കൂടുതല്‍ ഫോട്ടോകള്‍ ഈ ലിങ്കില്‍ കാണാം...
    https://picasaweb.google.com/106852646946184116947/IDCMADAENSWALIH#

    ReplyDelete
  3. അതെ, ഫോട്ടോസ് ഇവിടെ തന്നെ ഇടാമായിരുന്നു.

    ReplyDelete