Tuesday, November 22, 2011

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ ഇത്ര സജീവമായി ഞാന്‍ കേള്‍ക്കല്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകാറായി അടുത്ത് പൊട്ടും എന്നും അത് പൊട്ടിയാല്‍ അഞ്ച് ജില്ലകളിലായി 35 ലക്ഷം ജനങ്ങള്‍ വെള്ളത്തില്‍ ആകുമെന്നും ഒക്കെ... ഇത് ഞാന്‍ മാത്രമല്ല കേള്‍ക്കുന്നത് ഉത്തരവാദപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നവരും എന്നെ പ്പോലെ കേള്‍ക്കുന്നുണ്ട് എന്ന് കരുതുന്നു എന്നിട്ടും എന്തേ ഒരു തീരുമാനവും ഉണ്ടാവാത്തത് ...ഇത്രയും ജനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്നമായിട്ട് എന്താണ് ഒരു അലസത എന്നാണെനിക്ക് മനസ്സിലാകാത്തത്കു എന്തിനും ഏതിനും ബന്ദും ഹര്‍ത്താലും നടത്തുന്ന നമ്മുടെ നാട്ടില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ തുടര്‍ച്ചയായ് ഒരു സമര കോലാഹലം നടന്നതായിട്ട് ഞാന്‍ ഓര്‍ക്കുന്നില്ല ഇനി അതല്ല അഞ്ച് ജില്ലാക്കാരെ മാത്രം ബാധിക്കുന്ന കാര്യമായത് കൊണ്ട് മറ്റുള്ളവര്‍ മിണ്ടാതിരിക്കുകയാണോ അതും മനസ്സിലാകുന്നില്ല ഇനി ഈ കണക്കുകള്‍ ഒക്കെ ഊതി വീര്‍പ്പിച്ച വെറും കെട്ടു കഥകളാണോ???ഏതോ ഒരു പത്രത്തില്‍ ഗോവിന്ദ ച്ചാമിയെ തൂക്കി കൊല്ലാന്‍ വിധിച്ചത് മുല്ലപ്പെരിയാറ് അണക്കെട്ടിനോടുള്ള മലയാളിയുടേ ദേശ്യമാണെന്നാണ് മലയാളിക്കെന്താ ഇത്ര ദേശ്യം മുല്ലപ്പെരിയാറിനോട്... അതിലും രാഷ്ട്രീയമുണ്ടോ രാഷ്ട്രീയം കളിച്ച് ലക്ഷക്കണക്കിന് ജീവന്‍ ബലിയര്‍പ്പിക്കാതെ എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം എടുക്കാന്‍ ഇനി ഏത് വാതിലിലാണ് മുട്ടേണ്ടത്... സുപ്രീം കോടതിയും അതിലും വലിയ പാര്‍ലമെന്റും വിജാരിച്ചാല്‍ കയിയാത്ത പ്രശ്നമാണോ മുല്ല പെരിയാര്‍ ഡാം...

1 comment:

  1. ഐശ്വര്യ റായിയുടെ പ്രസവവും രഞ്ജിനി ഹരിദാസിന്റെ വസ്ത്രധാരണവും ശോഭനയുടെ വിവാഹം വൈകുന്നതും സീരിയല്‍ നടന്‍ മദ്യപിച്ചു വഴക്കുണ്ടാക്കിയതും ഒക്കെ ചര്‍ച്ച ചെയ്യാന്‍ ചാനലുകളും ഫേസ് ബുക്ക്‌ കമ്മ്യൂണിറ്റി കളുമൊക്കെ വിലയേറിയ സമയം പാഴാക്കെണ്ടതുണ്ടോ ? അത്തരം വാര്‍ത്തകളും ചര്‍ച്ചകളും ആസ്വദിക്കുന്നവര്‍ ഉണ്ടായിരിക്കാം , അവരെ അപമാനിക്കാതെ തന്നെ കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിച്ച് കൂടെ ? "

    കഴിഞ്ഞ ആഴ്ച ഇങ്ങനെ പോസ്റ്റ്‌ ചെയ്തപ്പോള്‍ ഒരു സരസനായ ചങ്ങാതി എനിക്കെഴുതി , " ഐശ്വര്യ റായി പോകാന്‍ പറ , അവര്‍ ഹിന്ദിക്കാരി, പിന്നെ രഞ്ജിനി ഹരിദാസിന്റെ വസ്ത്രധാരണത്തെപറ്റി എനിക്ക് വലിയ പരാതിയില്ല , ശോഭനക്ക് ഇനി ചെറുക്കനെ കിട്ടുമെന്ന് തോന്നുന്നില്ല , പക്ഷെ ആ മദ്യപിച്ചു വഴക്കുണ്ടാക്കിയ സീരിയല്‍ നടന്‍ ആരാണെന്ന് മാത്രം മനസ്സിലായില്ല"

    ഈ ചങ്ങാതിയെ ഞാന്‍ ആദ്യം ഒന്ന് നമിക്കട്ടെ ! എന്നിട്ട് മറ്റെല്ലാ താമശുകളും വിട്ടിട്ടു നേരെ ഒരു സീരിയസ് വിഷയത്തിലേക്ക് വരട്ടെ .

    എല്ലാ വിഷയങ്ങളും മാറ്റി വെച്ചു നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഏറ്റവും ഗൌരവമായ ഒരു വിഷയം ഇന്നുണ്ട് ,

    " മുല്ലപ്പെര്യാര്‍ അണക്കെട്ട് , അത് സത്യമായും ഒരു ജല ബോംബു തന്നെയായിരിക്കും , അതിന്റെ ജല നിരപ്പ് എത്രയും പെട്ടന്ന് താഴ്ത്തി , ജലം തിരിച്ചു വിടുകയോ , വെള്ളത്തിന്റെ പ്രഷര്‍ കുറയ്ക്കുന്ന അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍ ലോകത്തിലേക്കും ഏറ്റവും വലിയ ദുരന്തം ഇതു നിമിഷവും സംഭവിക്കാം . മുപ്പതു ലക്ഷം ജന്നഗലെ ബാധിക്കുന്ന ഒരു ദുരന്തം അതിനെപ്പറ്റി നാം എത്ര കണ്ടു ബോധവാന്മാരാണ് ?

    ഞാന്‍ പറഞ്ഞല്ലോ കുറെ ആളുകള്‍ കൂടകുളം ആണവ നിലയം ആണ് ബോംബു പൊട്ടുന്നത് പോലെ പൊട്ടിത്തെറിക്കും എന്നും ആണവ വികിരണം മൂലം കേരളവും തമിഴ് നാടും പകുതിയില്‍ അധികം ജനവാസയോഗ്യം അല്ലാതെ ആയിത്തീരും എന്നൊക്കെ ഭീതി പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല എന്ന്. . അതൊക്കെ അതിരുകടന്ന കവി ഭാവന മാത്രമാണ് .

    എന്നാല്‍ മുല്ലപ്പെരിയാര്‍ കാലപ്പഴക്കത്താല്‍ ഭീഷണി ഉയര്‍ത്തുന്ന ഒരു അണക്കെട്ടാണ് . വമ്പിച്ച ജലം സംഭരിച്ചിരിക്കുന്ന ഒരു അതി ഭീമന്‍ ജലാശയം ആണ്. ഭൂമി കുലുക്കം നിരന്തരം അനുഭവപ്പെടുന്ന ഒരു മേഘലയാണ്‌ അവിടം .
    ഈ അണക്കെട്ടിനു സംഭവിക്കുന്ന തകര്‍ച്ച ഇടുക്കി അണക്കെട്ടിന്റെ ശക്തി പരിശോധന കൂടി ആയിരിക്കും . ആ അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഒഴിക്കുന്ന ജലം എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് പറയാതെ ഇരിക്കുന്നതാണ് ഭേദം . അത്ര ഭീകരമായ ഒരു വെള്ളപ്പാച്ചില്‍ ഉണ്ടായാല്‍ കേരളത്തിന്റെ ഗതി എന്താവും .

    അടിയന്തിരമായി ഇക്കാര്യത്തില്‍ ഉടനെ അണക്കെട്ടിലെ ജലത്തിന്റെ ശക്തി കുറക്കാനുള്ള വിവിധ നടപടികളും , അതോടൊപ്പം പുതിയ അണക്കെട്ട് നിര്‍മാണവും യുദ്ധകാല അടിസ്ഥാനത്തില്‍ ആരഭിക്കാന്‍ കേരള , കേന്ദ്ര സര്‍ക്കാരുകളെ സമ്മര്‍ദ്ദം ചെലുത്തെണ്ടതും നാം ഓരോരുത്തരുടെയും കടമയാണ് .

    ReplyDelete