Tuesday, September 18, 2012

ഇതാണ് വള്ളിക്കുന്ന്‍

തുടര്‍ച്ചയായ ഇടതു ഭരണത്തിനു ശേഷം  കൈവന്ന വലതു ഭരണം തമ്മില്‍ തല്ലും പാരവെപ്പുമായി സ്വന്തം പാര്ട്ടിക്കെതിരില്‍ റിബലായി മത്സരിച്ച മെമ്പറെ പഞ്ചായത്ത് പ്രസിഡന്റാക്കേണ്ട ഗതികേടില്‍ എത്തി നില്‍ക്കുന്ന ഒരു മഹത്തായ പഞ്ചായത്താണ് വള്ളിക്കുന്ന് ... വള്ളിക്കുന്നിന്  ഒരു പെരുമ ഉണ്ടായിരുന്നു വള്ളിക്കുന്ന് എന്ന് കേട്ടാല്‍ ആരും പറയും ആ അവാര്‍ഡ് കിട്ടിയ പഞ്ചായത്തല്ലേ എന്ന് വള്ളിക്കുന്ന് എവിടെയാണെന്ന് അറിയില്ലെങ്കിലും അവാര്‍ഡ് കിട്ടിയ കാര്യം ഏല്ലാവര്‍ക്കും അറിയാമായിരുന്നു... വലതു ഭരണം വള്ളിക്കുന്നിന്  എന്നും ദോഷം മാത്രമാണ് സമ്മാനിച്ചത്‌ ... തുടര്‍ച്ചയായ ഇടതുഭരണം വികസന കാര്യങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചപ്പോള്‍   ഭരണത്തിനു മാറ്റം വേണമെന്ന ജനങ്ങളുടെ വികാരം വോട്ടായി വലതു പാളയത്തില്‍ എത്തുകയായിരുന്നു. മുന്‍പും ഭരണം കിട്ടിയപ്പോള്‍ വലതിന്റെ  പിടിപ്പു കേട്   നമ്മള്‍ കണ്ടതാണ്...  അതാണ്‌ തുടര്‍ച്ചയായ ഇടതു ഭരണത്തിനു കാരണവും ഇനിയും ആ അവസ്ഥയിലേക്ക് തന്നെയാണ് വലതു ഭരണം നീങ്ങുന്നതും... എല്ലാ അനുകൂല സാഹജര്യം ഉണ്ടായിട്ടും ജനങ്ങളുടെ പ്രതീക്ഷക്കു ഒത്തുയരാന്‍ ഇനിയും പഞ്ചായത്ത് ഭരണ സമിതിക്ക് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണം കയിഞ്ഞിട്ടില്ല .. ഇനി കയിയുമെന്ന പ്രതീക്ഷയുമില്ല ....ഒരു പ്രതീക്ഷയുമില്ലാത്ത ഒരു പഞ്ചായത്തായി വള്ളിക്കുന്ന് മാറുന്ന ഒരു അവസ്ഥയാണിപ്പോള്‍ നമ്മള്‍ കാണുന്നത്.....

5 comments:

  1. അധികാരത്തില്‍ ഇരിക്കുന്നവരെ തിരിച്ചു വിളിക്കാനുള്ള അവകാശം ,അവരെ അധികാരത്തില്‍ എത്തിച്ച പൊതുജനം എന്ന "കഴുതകള്‍ക്ക്" ജനാധിപത്യത്തില്‍ അനിവാര്യമായി രിക്കുന്നു ....അല്ലാത്ത പക്ഷം ഈ രാഷ്ട്രീയ വര്‍ഗം ഈനാട് കിട്ടുന്ന അഞ്ചു കൊല്ലം കൊണ്ട് സായിപ്പന്‍ മാര്‍ക്കും അംബാനി മാര്‍ക്കും വിറ്റ് തുലയ്ക്കും...അതോടൊപ്പം തന്നെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലെക്കും മത്സരിക്കുനവരും പോലിസ് പട്ടാളം തുടങ്ങി ഉന്നത സ്ഥാനീയരും മൂന്ന് തലമുറയെങ്കിലും ഇന്ത്യ ക്കാരയിരിക്കണം എന്ന നിയമം ഇന്ത്യയില്‍ നടപ്പാകണം ....സൌദിയിലെതുപോലെ

    ReplyDelete
  2. Anonymous18/9/12 12:09

    http://malabarinews.com/%E0%B4%AF%E0%B5%81%E0%B4%A1%E0%B4%BF%E0%B4%8E%E0%B4%AB%E0%B5%8D-%E0%B4%B1%E0%B4%BF%E0%B4%AC%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE/

    ReplyDelete
  3. Anonymous18/9/12 12:10

    യുഡിഎഫ് റിബലായി ജയിച്ചയാളെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് വിപ്പ്; ലീഗിലും ഭിന്നത
    സ്വന്തം ലേഖകന്‍
    വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പടുത്തതോടെ അണിയറയില്‍ രാഷ്ട്രീയ നാടകളങ്ങളും മുറുകുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ജില്ലാനേതൃത്വം ഇടപെടുന്നു. അണികളുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ യുഡിഎഫ് റിബലായി ജയിച്ച ഹൈറുന്നീസ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിപ്പ് നല്‍കി.
    ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഇടപെട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത് നേരത്തെ വള്ളിക്കുന്നില്‍ നടന്ന കോണ്‍ഗ്രസ് യോഗങ്ങളില്‍ യുഡിഎഫ് റിബലിനെ പിന്‍തുണയ്‌ക്കെണ്ട എന്ന് തീരുമാനമെടുത്തെങ്കിലും മണ്ഡലം പ്രസിഡന്റ് ഇത് മിനുട്‌സ് ചെയ്യാഞ്ഞത് യോഗം അലസിപ്പിരിയാന്‍ ഇടവന്നിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഇപ്പോഴും ശക്തമായ പ്രതിഷേധത്തിലാണ് വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് മെമ്പര്‍മാര തടയുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.
    ലീഗിനകത്തും ഈ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അങ്കനവാടി വഴിപ്രശ്‌നത്തില്‍ മുന്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കുമെതിരെ കേസുവന്നതില്‍ ഇവര്‍ തമ്മിലുണ്ടായ ഭിന്നിപ്പ് ഇപ്പോഴും തുടരുന്നതായി സൂചന. മുന്‍പ്രസിഡന്റ് ജമീല വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്്.
    എന്നാല്‍ സിപിഎമ്മും ബിജെപിയും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വിട്ടുപറഞ്ഞിട്ടില്ല.

    ReplyDelete
  4. Anonymous19/9/12 09:24

    വള്ളിക്കുന്നില്‍ ലീഗ് നേതൃത്വം യു.ഡി.എഫ് സംവിധാനത്തെ വഞ്ചിച്ചു -സോഷ്യലിസ്റ്റ് ജനത
    Posted on: 19 Sep 2012


    പരപ്പനങ്ങാടി:വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ് റിബലായി മത്സരിച്ച് ജയിച്ചയാളെ പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്ന ലീഗ് നേതൃത്വം യു.ഡി.എഫ് സംവിധാനത്തെ വഞ്ചിക്കുകയാണെന്ന് സോഷ്യലിസ്റ്റ് ജനത വള്ളിക്കുന്ന് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ലീഗ് അംഗമായിട്ടും വി. ജമീലയെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതും യു.ഡി.എഫില്‍ വനിതാ അംഗങ്ങള്‍ ഉണ്ടായിരിക്കെ റിബലായി ജയിച്ച അംഗത്തെ പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നതും മോശം പ്രവണതയാണെന്നും പ്രമേയം വിലയിരുത്തി.

    ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. വി.വി. രാമദാസന്‍ അധ്യക്ഷതവഹിച്ചു. എം. സിദ്ധാര്‍ഥന്‍, എം.ആര്‍. വേലായുധന്‍, വി.കെ. രാമചന്ദ്രന്‍, മാധവന്‍ പാലാട്ട്, ബാബു പള്ളിക്കര, ഹസൈനാര്‍കുട്ടി, ടി.കെ. മുരളി, സി. ചന്ദ്രന്‍, മനോജ്, രവീന്ദ്രന്‍ കെ, വാസു എം, വേലായുധന്‍ എം എന്നിവര്‍ പ്രസംഗിച്ചു.

    ReplyDelete
  5. ഹൈറുന്നിസ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസഡന്റ്
    വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി എം ഹൈറുന്നിസ വിജയിച്ചു. 9 നെതിരെ 12 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ രുക്മിണിയെ പരാജയപ്പെടുത്തി ഹൈറുന്നീസ വിജയിച്ചത്. ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.
    മുസ്ലിംലീഗിലെ വി. ജമീലയെ രാജിവെപ്പിച്ച ഒഴിവിലേക്കാണ് ഹൈറുന്നിസയെ തിരഞ്ഞെടുത്തത്. 23-ാം വാര്‍ഡില്‍ നിന്നും യുഡിഎഫ് റബലായി ജയിച്ച ഹൈറുന്നിസയെ പ്രസിഡന്റാക്കുന്നതില്‍ കോണ്‍ഗ്രസിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയാണ് വിഷയം പരിഹരിച്ചത്.
    ഇന്നു രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്.

    ReplyDelete