Wednesday, September 5, 2018

മിനയിലെ രാത്രികൾ

ദൈവത്തിനു സ്തുതി !!! ഈ വർഷവും ദൈവത്തിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ചു എന്നത് ഏതൊരു വിശ്വാസിക്കും അളവറ്റ ആനന്ദം നൽകുന്ന ഒന്നാണ് ...
"രിസാല സ്റ്റഡി സർക്കിൾ" കേരള മുസ്ലിം ജമാഅത്തിന് കീഴിൽ ജി.സി.സി രാജ്യങ്ങളിൽ  വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന അതിനു കീഴിൽ ഇത് മൂന്നാം തവണയാണ് അവസരം ലഭിക്കുന്നത് ... ലോകമെമ്പാടുമുള്ള വിശ്വാസികൾ അതിൽ സമ്പന്നനും ദരിദ്രനും പണമുള്ളവനും പണമില്ലാത്തവനും കറുത്തവനും വെളുത്തവനും കുറിയവനും പൊക്കമുള്ളവനും അങ്ങിനെ വേണ്ട ലോകത്ത് എന്തൊക്കെ ഭാഷയുണ്ട് അതെല്ലാം സംസാരിക്കുന്ന ജന ലക്ഷങ്ങൾക്കിടയിൽ ഒരു എളിയ സഹായിയായി ചിലപ്പോൾ വഴികാട്ടിയായി അല്ലെങ്കിൽ അവരുടെ സേവകനായി അല്ലെങ്കിൽ അവരുടെ ഗൈഡായി മൂന്ന് പകലും മൂന്ന് രാത്രിയും കഴിഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരനുഭവമാണ് ...
ജീവിതം അങ്ങിനെയാണ് ലോകത്ത് ആർക്കും ലഭിക്കാത്തഅവസരമാണ് മിനായിൽ നമുക്ക് ലഭിക്കുന്നത് ലോകത്തുള്ള സർവ്വ രാജ്യക്കാരെയും ഭാഷക്കാരെയും ഗൈഡ് ചെയ്യാനുള്ള അവസരം നമുക്ക് വേറെ  എവിടെ  നിന്ന് ലഭിക്കും കേരളത്തിൻറെ ഒരു ഗ്രാമത്തിൽ ജനിച്ച നമുക്ക് അങ്ങ് നൈജീരിയയിലെ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികൾക്ക് അവരുടെ താമസ സ്ഥലം കാണിച്ചു കൊടുക്കാൻ ഇനി അതല്ല ജപ്പാനിലെ ഹാജിക്ക് കല്ലെറിയാനുള്ള (ജംറയിലേക്കുള്ള ) വഴി പറഞ്ഞു കൊടുക്കാൻ ഗ്രീൻലാന്റിലെ ഹാജിക്ക് മെട്രോ ട്രെയിൻ കയറുവാനുള്ള വഴി പറഞ്ഞു കൊടുക്കാൻ ടൈഗ്രീസിന്റെ തീരത്ത് നിന്ന് വന്ന ഹാജിക്ക്മിനയുടെ അതിർത്തി കാണിച്ചു കൊടുക്കാൻ ഉസ്ബക്കിസ്ഥാനിൽ നിന്ന് വന്ന ഹാജിക്ക് മുസ്തലിഫ (കല്ല് പെറുക്കുന്ന സ്ഥലം ) കാണിച്ചു കൊടുക്കാൻ ഇനി ഒരുഅറിവുമില്ലാത്ത ഇന്ത്യൻ ഹാജിമാർക്ക് (യുപിയിലെയും കാശ്മീരിലെയും ഗുജറാത്തിലെയും) ഹജ്ജ് മിഷൻ ഓഫീസ് കാണിച്ചു കൊടുക്കാൻ അവരുടെ തമ്പുകളിൽ എത്തിക്കാൻ ലക്ഷ്യമില്ലാതെ മുസ്തലിഫയിൽ നടന്നകലുന്ന ദൈവത്തിന്റെ അതിഥികളെ അവരുടെ വാസ സ്ഥലത്തെത്തിക്കാൻ അങ്ങിനെ എന്തെല്ലാം പ്രവർത്തികളാണ് നാം ഓരോരുത്തരെയും മിനായിൽ കാത്തിരിക്കുന്നത്...
കേരളത്തിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളെല്ലാം അവിടെയുണ്ട് എത്രപേരുണ്ടായാലും മതിയാകാത്ത ഒരവസ്ഥയാണ് ഒരു സുപ്രഭാതത്തിൽ ഇരുപത്തഞ്ചോ അതിലധികമോ ലക്ഷം  ഹാജിമാർ ഒരുമിച്ച് മിനയിലെത്തുന്ന അവസ്ഥ നിങ്ങൾ ഒന്ന് ഓർത്തു നോക്കിയേ ആർക്ക് സാധിക്കും സ്വന്തം വാസ സ്ഥലം കണ്ട് പിടിക്കാൻ ആ നിമിഷം ഒരു ഹാജിയെയെങ്കിലും സ്വന്തം വാസ സ്ഥലം കണ്ട് പിടിക്കാൻ സഹായിക്കാനായാൽ അതൊരു വല്ലാത്ത അനുഭൂതിയാണ്  തമ്പിലെത്തുമ്പോൾ ഹാജിയുടെ മുഖത്തുള്ള സന്തോഷം വിവരണാതീതമാണ് ...
കഴിയുന്നവർ ഒരു തവണയെങ്കിലും ഈ സേവനത്തിൽ പങ്കെടുക്കണമെന്നാണ് എനിക്ക് നിങ്ങളോട്‌ണർത്തുള്ളത് നിങ്ങൾ നേരിട്ട് അനുഭവിച്ചറിയൂ ... ദൈവം നമ്മുടെ സേവനങ്ങളെ സ്വീകരിക്കട്ടെ എന്നാ പ്രാത്ഥനയോടെ ...


No comments:

Post a Comment