Sunday, April 5, 2009

“തീവ്രവാദികള്‍“ കേരളത്തെ ഹൈജാക്ക് ചെയ്തൂ....


കേരളത്തില്‍ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവര്‍ കേരളത്തിലെ ഇരു മുന്നണികളെയും മാറി മാറി പിന്തുണച്ചപ്പോള്‍ മാത്രം തീരാന്‍ പറ്റിയ തീവ്രവാദമായിരുന്നോ ഇവിടെ എന്‍ ഡി എഫും,ഐ എസ് എസ്സും നടത്തിയത് അതെല്ലാം വെറും ഒരു പുക മറ മാത്രമായിരുന്നോ....... തീവ്രവാദത്തിന്റെ പേരില്‍ മറ്റു ചില അജണ്ടകള്‍ ഉണ്ടോ????. ഈ രാജ്യത്ത് ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് അതിലൊന്നും വലിയ കൌതുകമുള്ളതായി കാണുന്നില്ല ...അവര്‍ പതിവ് പോലെ അവരുടെ വിലപ്പെട്ട സമയം കുരുക്ഷേത്രത്തിലും കൊടിപ്പടയിലുമായി തള്ളി നീക്കുന്നതായി നാം കാണുന്നു.... രാജ്യത്തിന്റെ വികസന കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാകാതെ സ്ഥാനാര്‍ഥികളും നേതാക്കളും വിലപ്പെട്ട സമയം ഇല്ലാത്ത തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിറകെ നടന്ന് കളഞ്ഞ് ഈ വരുന്ന ലോക സഭാ ഇലക്ഷനും കടന്നു പോകും ...രാജ്യത്തിന്റെ അടിസ്ഥാന വികസന കാര്യത്തില്‍ ഒന്നും മുന്‍പോട്ട് വെക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സാധുക്കളായ പൊതുജനത്തിന്റെ മുന്‍പില്‍ ഇല്ലാത്ത തീവ്രവാദവും ഭീകരവാദവും പറഞ്ഞു കയ്യടി നേടാനുള്ള ഒരു അടവായിട്ടാണ് നാം അതിനെ കാണുന്നത്... അല്ലതെ ഇലക്ഷനു പിന്തുണ ലഭിച്ചാല്‍ ഒരു രാജ്യത്തിന്റെ അസ്ഥിത്തത്തെ ചോദ്യം ചെയ്യുന്ന ഭീകരവാദികള്‍ എങ്ങിനെ നല്ലവരാകും... വരും കാലങ്ങളില്‍ തീവ്രവാദവും ഭീകരവാദവും ഒന്നും ജനങ്ങള്‍ക്കിടയില്‍ വലിയ വാര്‍ത്തയല്ലാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മള്‍ നീങ്ങുന്നത്... ഇതുവരെ പൊന്നാനി ലോക സഭാ മണ്ടലമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് യു ഡി ഏഫിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എല്ലാം അങ്ങോട്ട് മാറി... ഇടതുപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്നു എന്ന് പറയുന്ന സുന്നികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ അമരക്കാരനെ തോല്‍പ്പിചച്ച് ഇടതു പക്ഷത്തെക്ക് ചേക്കേറിയ ജലീല്‍ ഒപ്പിച്ച പണിയായിട്ടാണ് ജനം പൊന്നാനിയെ കാണുന്നത് അത് എത്രത്തോളം വിജയിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം... ഏതായാലും വികസന കാര്യത്തില്‍ മറ്റ് വികസിത രാജ്യങ്ങളോട് കിടപിടിക്ക തക്ക രീതിയില്‍ മുന്നേറേണ്ട രാജ്യം അനാവശ്യ വിവാദങ്ങളില്‍ തട്ടി ഈ 15000 കോടിയും തുലയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.....

No comments:

Post a Comment