Saturday, May 30, 2009

നൂറ് ഒപ്റ്റിക്കത്സില്‍ നിന്നും....



ഒരു ചൂടന്‍ രാഷ്ട്രീയ രംഗം.... ഇ അഹമ്മദിനു റെയില്‍ വെ വകുപ്പ് കൊടുത്തത് കൊണ്ട് വള്ളിക്കുന്നില്‍ റെയില്‍ വെ ഗെയ്റ്റ് വരുമെന്ന് അസീസ് മേനാത്ത്...

Thursday, May 28, 2009

പഴയ ഒരു ഓര്മ


എന്റെ അടുത്ത പ്രദേശമായ കാട്ടുങ്ങള്‍ തോടില്‍ നിന്നും ഒരു ദ്ര്യ ശ്യം..... ജന കീയാസൂത്രണം നീണാല്‍ വാഴട്ടെ ..

Wednesday, May 27, 2009

ഒറ്റത്തടിയില്‍ നിര്‍മിച്ച മുസ്ലിം പള്ളി


പൊന്നാനി വലിയ ജുമുഅത്ത് പള്ളി അഞ്ഞൂറ്റമ്പത് വര്‍ഷം പിന്നിടുന്നു.... ഇന്‍ഡോ അറേബ്യന്‍ വാസ് തു ശില്പ കലയില്‍ നിര്‍മിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങളാണു നിര്‍മിച്ചത് നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്. പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു.പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ചരിത്രം.പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു...

Monday, May 25, 2009

മക്ക (മക്കത്തുല്‍ മുകറമ)



ഇതു മക്ക (മക്കത്തുല്‍ മുകറമ).... ഭൂ ഗോളത്തിന്റെ മധ്യഭാഗം.... ഭൂമിയില്‍ സ്രഷ്ടാവിനെ ആരാധിക്കുവാന്‍ ആദ്യമായി പണിത കഅബാ‍ലയം സ്തിഥി ചെയ്യുന്ന പ്രദേശം ... സ്രഷ്ടാവ് വിശുദ്ധ മാക്കിയ സ്ഥലം... ഞങ്ങളുടെ രണ്ടാമത്തെ സംഘയാനം (ജിദ്ദ യൂണിറ്റ് ആര്‍ എസ് സി (എസ് എസ് എഫിന്റെ ഗള്‍ഫ് ഘടകം)) പ്രസിദ്ധമായ മക്കയിലെ പ്രവാചകന്റെ ഹിജ് റയിലെ ഓളിത്താവളമായ ജബലുല്‍ സൌറ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം അതിനായി ഞങ്ങള്‍ ജിദ്ദയില്‍ നിന്നും രാത്രി ഒരു മണീക്ക് രണ്ട് ബസുകളിലായി മക്കയിലേക്ക് പുറപ്പെട്ടു ഞാന്‍ കയറിയ ബസ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചപ്പോള്‍ ടയറ് പൊട്ടി സഞ്ചാര യോഗ്യമല്ലാതായി .... ഏതാനും നിമിഷങ്ങള്‍ക്കകം വേറേ ഒരു ബസ് വന്ന് ഞങ്ങളുടെ യാത്ര തുടങ്ങി....മൂന്ന് മണിയോട് കൂടി ഹറമില്‍ എത്തി ഞങ്ങള്‍ ഉമ്ര നിര്‍വഹിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി ഹറമില്‍ വെള്ളിയാഴ്ച രാത്രി ആയതിനാലും വിദേശത്തു നിന്ന് ഉമ്രയ്ക്ക് വന്ന ഹാജിമാരെ ക്കൊണ്ടും വളരെ തിരക്ക് അനുഭവപ്പെട്ടു.... ഇറാനികളും തുര്‍ക്കികളും പാക്കിസ്ഥാനികളുമായി വളരെ അധികം ആളുകള്‍ ഉണ്ട് ഹറമിനെ വലയം വെക്കുന്നു അതിനിടയില്‍ ഞങ്ങളും ഒരു വിധം ത്വവാഫ് ചെയ്തു സഹ് യ് ചെയ്യാനായി സഫാ മര്‍വ്വയിലേക്ക് പോഴി അവിടെയും വളരെ തിരക്കനുഭവപ്പെട്ടു... എങ്കിലും സഫാ മര്‍വ്വക്കിടയിലെ പുതുക്കിയ വഴി വളരെ വിശാലമായതിനാല്‍ പെട്ടന്ന് കഴിഞ്ഞു... അതിനു ശേഷം സുബഹി നിസ്കരിച്ഛു ഞങ്ങള്‍ സൌര്‍ ഗുഹയിലേക്ക് നീങ്ങി....
സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍ ആണെന്ന് അതിന്മേല്‍ എഴുതി വെച്ചത് കണ്ടു ആര് എഴുതിയതാണെന്നറിയുകയില്ല ആധികാരിക രേഖയൊന്നുമല്ല...അതെഴുതിയതും പാക്കിസ്താനികള്‍ ആകുവാനെ സാധ്യത ഒള്ളൂ ഏതായാലും വളരെ ക്ലേശകര‍മായ ഒരു ഏര്പ്പാടാണു സൌര്‍ മല കയറല്‍ വിശ്രമമില്ലാതെ കയറുകയാണെങ്കില്‍ ഒരു മണീക്കൂര്‍ സമയം വേണം മലമുകളില്‍ എത്താന്‍...

തുര്‍ക്കികളായ കുറച്ച് വയസ്സായ സ്ത്രീകളും പുരുഷന്മാരും വളരെ ഉഷാറായി മല കയറുന്നതു കണ്ടു... കാര്യമായി ആരും തന്നെ മല കയറാന്‍ വരുന്നതായി കാണുന്നില്ല മല കയറാനുള്ള ബുദ്ധിമുട്ട് കൊണ്ടാകും അധികമാരെയും കാണാനില്ലാത്തത് ഏതായാലും ഇനി അധിക കാലമൊന്നും സൌര്‍ ഗുഹ കാണുവാന്‍ സന്ദര്‍ഷകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല കാരണം മക്കാ നഗര സഭ സന്ദര്‍ശനം വിലക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്...

പ്രവാചകന്റെ ഹിജ്ര വേളയില്‍ ശത്രുക്കളില്‍ നിന്നും പ്രവാ‍ചകനെയും ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ധീക് (റ) നും അഭയം കൊടുത്ത് ചരിത്രത്തില്‍ മഹത്തായ ഇടം നേടിയ സൌര്‍ ഗുഹ അടച്ച് പൂട്ടാതെ സന്ദര്‍ശകര്‍ക്ക് വളരെ സുഖമായ തരത്തില്‍ സന്ദര്‍ശിക്കുവാനുള്ള സൌകര്യം ചെയ്ത് കൊടുത്താല്‍ ഹജ്ജിനും ഉമ്രക്കുമായി വരുന്ന ധാരാളം സന്ദര്‍ശകരെ സൌര്‍ ഗുഹ ഇനിയും മാടി വിളിക്കുമ്മെന്നതില്‍ ഒരു സംശയവുമില്ല ....

ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവം കാരണം പ്രസിദ്ധമായ ഒരുപാട് സ്ഥലങ്ങള്‍ കാലത്തിന്റെ മറവില്‍ നഷ്ടപ്പെട്ടതു പോലെ സൌര്‍ ഗുഹയും ഏതാനും നാളുകള്‍ക്കകം നമുക്ക് അപ്രത്ത്യക്ഷമാകും.. ജനങ്ങള്‍ കാണിക്കുന്ന അറിവില്ലാഴ്മക്ക് ചരിത്ര സ്മാരകങ്ങള്‍ നഷിപ്പിക്കുന്നത് കൊണ്ട് പ്രതിവിധിയാകുമൊ??

ചരിത്ര സ്മാരകങ്ങള്‍ ഭംഗിയായി സംരക്ഷിച്ച് ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞൂ മനസ്സിലാക്കി ചരിത്ര സ്മാരകങ്ങളെ വരും തലമുറക്ക് ഒരുക്കി നിര്‍ത്തുകയാണു വേണ്ടത...

Sunday, April 5, 2009

“തീവ്രവാദികള്‍“ കേരളത്തെ ഹൈജാക്ക് ചെയ്തൂ....


കേരളത്തില്‍ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവര്‍ കേരളത്തിലെ ഇരു മുന്നണികളെയും മാറി മാറി പിന്തുണച്ചപ്പോള്‍ മാത്രം തീരാന്‍ പറ്റിയ തീവ്രവാദമായിരുന്നോ ഇവിടെ എന്‍ ഡി എഫും,ഐ എസ് എസ്സും നടത്തിയത് അതെല്ലാം വെറും ഒരു പുക മറ മാത്രമായിരുന്നോ....... തീവ്രവാദത്തിന്റെ പേരില്‍ മറ്റു ചില അജണ്ടകള്‍ ഉണ്ടോ????. ഈ രാജ്യത്ത് ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് അതിലൊന്നും വലിയ കൌതുകമുള്ളതായി കാണുന്നില്ല ...അവര്‍ പതിവ് പോലെ അവരുടെ വിലപ്പെട്ട സമയം കുരുക്ഷേത്രത്തിലും കൊടിപ്പടയിലുമായി തള്ളി നീക്കുന്നതായി നാം കാണുന്നു.... രാജ്യത്തിന്റെ വികസന കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാകാതെ സ്ഥാനാര്‍ഥികളും നേതാക്കളും വിലപ്പെട്ട സമയം ഇല്ലാത്ത തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിറകെ നടന്ന് കളഞ്ഞ് ഈ വരുന്ന ലോക സഭാ ഇലക്ഷനും കടന്നു പോകും ...രാജ്യത്തിന്റെ അടിസ്ഥാന വികസന കാര്യത്തില്‍ ഒന്നും മുന്‍പോട്ട് വെക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സാധുക്കളായ പൊതുജനത്തിന്റെ മുന്‍പില്‍ ഇല്ലാത്ത തീവ്രവാദവും ഭീകരവാദവും പറഞ്ഞു കയ്യടി നേടാനുള്ള ഒരു അടവായിട്ടാണ് നാം അതിനെ കാണുന്നത്... അല്ലതെ ഇലക്ഷനു പിന്തുണ ലഭിച്ചാല്‍ ഒരു രാജ്യത്തിന്റെ അസ്ഥിത്തത്തെ ചോദ്യം ചെയ്യുന്ന ഭീകരവാദികള്‍ എങ്ങിനെ നല്ലവരാകും... വരും കാലങ്ങളില്‍ തീവ്രവാദവും ഭീകരവാദവും ഒന്നും ജനങ്ങള്‍ക്കിടയില്‍ വലിയ വാര്‍ത്തയല്ലാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മള്‍ നീങ്ങുന്നത്... ഇതുവരെ പൊന്നാനി ലോക സഭാ മണ്ടലമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് യു ഡി ഏഫിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എല്ലാം അങ്ങോട്ട് മാറി... ഇടതുപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്നു എന്ന് പറയുന്ന സുന്നികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ അമരക്കാരനെ തോല്‍പ്പിചച്ച് ഇടതു പക്ഷത്തെക്ക് ചേക്കേറിയ ജലീല്‍ ഒപ്പിച്ച പണിയായിട്ടാണ് ജനം പൊന്നാനിയെ കാണുന്നത് അത് എത്രത്തോളം വിജയിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം... ഏതായാലും വികസന കാര്യത്തില്‍ മറ്റ് വികസിത രാജ്യങ്ങളോട് കിടപിടിക്ക തക്ക രീതിയില്‍ മുന്നേറേണ്ട രാജ്യം അനാവശ്യ വിവാദങ്ങളില്‍ തട്ടി ഈ 15000 കോടിയും തുലയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.....